മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ കടുത്ത ഭാഷയിലുള്ള പ്രതികരണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്. പഴയ കമ്മ്യുണിസ്റ്റ്കാരില്‍ ചിലര്‍ തട്ടിപ്പും വെട്ടിപ്പും നടത്തി ധനാഢ്യരായി ജനാധിപത്യത്തെ തന്ത്രപൂര്‍വം വശത്താക്കി അധികാരത്തിലേറിയ കഥ കേരളം വേണ്ടുവോളം ശ്രദ്ധിച്ചിട്ടുണ്ടോയെന്നാണ് ശക്തിധരന് ചോദിക്കുന്നത്. സര്‍ഗാത്മകമായി വളര്‍ന്ന ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ ഒരു മാഫിയാത്തലവന്‍ അതിന്റെ പേരോ ചിഹ്നമോ മാറ്റാതെ വേഷപ്രച്ഛന്നമാക്കി ശീര്ഷാസനത്തില് നിര്‍ത്തി ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പരീക്ഷണത്തിലേര്പ്പെട്ടിരിക്കുന്നുവെന്നതാണ് ഇന്ന് കേരളം അറിയാതെ പോകുന്ന വസ്തുതയെന്നും ശക്തിധരന് പറയുന്നു. സിപി മോഡല്‍ അറബിക്കടലില്‍’ എന്ന് മുദ്രാവാക്യം വിളിച്ചു വാരിക്കുന്തവും പിടിച്ചു വെടിയുണ്ടകള്‍ക്ക് നേരെ വിരിമാറ് കാട്ടിയ ഒരു ജനത എങ്ങിനെയാണ് നപുംസകങ്ങളായത് ? അവര്‍ക്ക് വേണ്ടേ അവരുടെ യഥാര്‍ത്ഥ സ്വര്‍ഗ്ഗരാജ്യം ? അതോ പിണറായിയുടെ അടിമരാജ്യം മതിയോ?. കമലയും വീണാ തായ്ക്കണ്ടിയും…
Read MoreCategory: Top News
വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ച് പോലീസുകാരൻ; പോലീസുകാരെ തടഞ്ഞ് വച്ച് ആൾക്കൂട്ടം; സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിക്കുന്നതെന്ന് നാട്ടുകാർ
പിറവം: എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒ പരീത് ആണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പോലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാർ തടഞ്ഞുവച്ച പോലീസുകാരെ രാമമംഗലം പോലീസ് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പിറവം അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോടാണ് അപമര്യാദയായി പെരുമാറിയത്. സംഭവത്തിൽ പ്രതികളായ പോലീസുകാരെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും രാമമംഗലം പോലീസിന് കൈമാറുകയുമായിരുന്നു. പ്രതികളായ പോലീസുകാർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവം പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഒതുക്കിതീർക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സ്ത്രീകൾ പരാതിയിൽ ഉറച്ചുനിന്നതോടെയാണ് പോലീസ് കേസെടുത്തത്.
Read Moreപൂജയുടെ വിവാഹിതയായ കാമുകൻ വീണ്ടും ഭാര്യയെത്തേടിപ്പോയി; കാമുകന്റെ മകനെ കൊലപ്പെടുത്തിയ യുവതിയുടെ പ്രതികാരം; നടുക്കുന്ന സംഭവം ഇങ്ങനെ…
ന്യൂഡൽഹി: ഡല്‍ഹിയില്‍ കാമുകന്റെ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ദിവ്യാന്‍ഷ്(11) കൊല്ലപ്പെട്ട കേസില്‍ പൂജ കുമാരി(24) ആണ് അറസ്റ്റിലായക്. ദിവ്യാന്‍ഷിന്റെ പിതാവ് ജിതേന്ദ്രയും പൂജ കുമാരിയും പ്രണയത്തിലായിരുന്നു. 2019മുതല്‍ ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജിതേന്ദ്ര, ഭാര്യയുടെയും മകന്റെയും അടുക്കലേക്ക് പോയി. ഇതില്‍ പൂജ കുമാരി കോപാകുലയായിരുന്നു. ഓഗസ്റ്റ് 10ന് ജിതേന്ദ്രയുടെ ഇന്ദർപുരിയിലെ വീട്ടിൽ പൂജ എത്തി. ഈ സമയം വീടിന്റെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. കുട്ടി കട്ടിലിൽ കിടന്നുറങ്ങുന്നത് പൂജ കണ്ടു. ഈ സമയം വീട്ടിൽ വേറെയാരും ഉണ്ടായിരുന്നില്ല. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പൂജ, മൃതദേഹം ബോക്സ് ബെഡ്ഡിനുള്ളിൽ ഒളിപ്പിച്ചു. സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാൽ ഒളിവിൽ പോയതിനാൽ ഇവരെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന്, നജഫ്ഗഡ്-നംഗ്ലോയ് റോഡിലെ രൺഹോല,…
Read Moreവൈദ്യുത ബില്ല് കൂടുതൽ; അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച് മകൻ;പ്രതി ബിയോയ് അയൽവാസിയായ സ്ത്രീയെ ഉപദ്രവിച്ച കേസിലും പ്രതി
പത്തനംതിട്ട: അധികമായി വന്ന വൈദ്യുതിബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട പിതാവിനെ ക്രൂരമായി മർദിച്ച് അവശനാക്കുകയും കാൽമുട്ടുകൊണ്ട് ഇടിച്ച് വാരിയെല്ല് പൊട്ടിക്കുകയും ചെയ്ത മകനെ പെരുനാട് പോലീസ് പിടികൂടി. റാന്നി അത്തിക്കയം നാറാണംമൂഴി നെടുംപതാലിൽ വീട്ടിൽ വർഗീസ് തോമസി(67)നാണ് മകൻ ബിജോയ് വർഗീസിൽ (35) നിന്നു മർദനമേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം. അധികമായി വന്ന കറന്റ് ബില്ല് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ മകൻ, വർഗീസ് തോമസിനെ വലിച്ചുതാഴെയിട്ട് വാരിയെല്ലിനും നെഞ്ചത്തും കാൽമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലേറ്റു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദനം തുടർന്നപ്പോൾ മാതാവ് ഇടയ്ക്കുകയറി ബിജോയിയെ പിടിച്ചുമാറ്റുകയായിരുന്നു. പിറ്റേന്ന് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ പിതാവിന്റെ മൊഴിവാങ്ങി പെരുനാട് പോലീസ് സബ് ഇൻസ്പെക്ടർ വിജയൻ തമ്പി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെട്ടുകത്തികൊണ്ട് തലയ് ക്കും പുറത്തും വെട്ടിപരിക്കേൽപ്പിച്ചതിന് 2016ൽ ഇയാൾക്കെതിരേ പെരുനാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കൂടാതെ, അയൽവാസിയായ…
Read Moreഉമ്മൻ ചാണ്ടിക്കെതിരേ ആരോപണമുന്നയിച്ചവർ ദുഷിച്ച മനസിന്റെ ഉടമകൾ; ജീവിച്ചിരുന്നതിനേക്കാൾ കരുത്തനാണ് മരണശേഷം ഉമ്മൻ ചാണ്ടിയെന്ന് ജി. സുധാകരൻ
മങ്കൊമ്പ്: ഉമ്മൻ ചാണ്ടിക്കെതിരേ ഉന്നയിച്ച വ്യക്തിപരമായ ദുരാരോപണങ്ങൾ ചില ദുഷിച്ച മനസുകളുടെ ജല്പനങ്ങൾ മാത്രമെന്ന് ജി. സുധാകരൻ. കുട്ടനാട് നോർത്ത് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മങ്കൊമ്പ് തെക്കേക്കരയിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താനോ പാർട്ടിയോ അത് ഏറ്റെടുത്തിട്ടില്ല. ജീവിച്ചിരുന്നതി നേക്കാൾ കരുത്തനാണ് മരണശേഷം ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി സെക്രട്ടറി കറ്റാനം ഷാജി അനുസ്മരണ സന്ദേശം നൽകി. വിവിധ സമുദായ സംഘടന – രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.വി. രാജീവ്, ഡോ.കെ.പി. നാരായണപിള്ള, ഫാ. സെബാസ്റ്റ്യൻ പുന്നശേരി, സന്തോഷ് ശാന്തി, എ.എസ്. വിശ്വനാഥൻ, സുരേഷ് തെക്കേക്കര, സജി ജോസഫ്, കെ. ഗോപകുമാർ, പ്രമോദ് ചന്ദ്രൻ, അലക്സ് മാത്യു, ജോസഫ് ചേക്കോടൻ, തങ്കച്ചൻ വാഴച്ചിറ,…
Read Moreകൂട് കൂട്ടി, മയക്കുവെടിവച്ച് പിടിച്ചപ്പോള്‍ കേരളാ ഖജനാവില്‍ നിന്ന് പോയത് 21.38 ലക്ഷം ; അരിക്കൊമ്പന് തമിഴ്നാട്ടില്‍ അച്ചടക്കമുള്ള കുട്ടി
സിജോ പൈനാടത്ത് കൊച്ചി: മലയോരജനതയെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പന് കാട്ടാനയെ പിടികൂടി കാട്ടിലേക്കു വിടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 21.38 ലക്ഷം രൂപ. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി വനം വകുപ്പില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. അരിക്കൊമ്പനെ തളയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോടനാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ആനക്കൂട് നിര്‍മിക്കാനും സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുണ്ട്. ആനക്കൂടിനായി യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിച്ച ഇനത്തില്‍ 1.83 ലക്ഷവും ആനക്കൂട് നിര്‍മിക്കാന്‍ 1.71 ലക്ഷവും ചെലവഴിച്ചു. അരിക്കൊമ്പന് ദൗത്യത്തിന് മറ്റു വിവിധ ഇനങ്ങളിലായി 15.85 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ടെന്നു വിവരാവകാശ നിയമപ്രകാരം വനംവകുപ്പ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. കൊച്ചി സ്വദേശി രാജു വാഴക്കാലയ്ക്കാണ് വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ കൈമാറിയത്.അരിക്കൊമ്പനെ കാട്ടിലേക്കു മടക്കിവിട്ടതിന്റെ പേരില്‍ വനംവകുപ്പ് ഇനിയും പണം കൊടുത്തുതീര്‍ക്കാനുണ്ട്. ചിന്നക്കനാല്‍ ദ്രുതകര്‍മ സേനയ്ക്ക് അഡ്വാന്‍സ് ഇനത്തില്‍ അനുവദിച്ച ഒരു…
Read Moreമഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച് വിദ്യാര്‍ഥികള്‍; ക്ലാസില്‍ ഓടിനടന്ന്, അധ്യപകന്റെ കസേര വലിച്ചു നീക്കാനും അംഗ വിക്ഷേപം കാട്ടിയും അപമാനിച്ചു
എറണാകുളം: മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസിനിടെ അപമാനിച്ച സംഭവത്തില്‍ കെഎസ്യു നേതാവടക്കം ആറ് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ള ആറ് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ഥികള്‍ അപമാനിച്ചത്. അധ്യാപകന് ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ക്ലാസ്മുറിക്കുള്ളില്‍ ഓടിനടക്കുകയും അനുവാദം കൂടാതെ പ്രവേശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അധ്യാപകന്റെ കസേര വലിച്ചുനീക്കാനും പിറകില്‍ നിന്ന് അംഗവിക്ഷേപം നടത്തി അപമാനിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തത്.
Read Moreഓണത്തിന് ജവാൻ മുഖ്യം; നിര്‍ദേശങ്ങൾ ലംഘിച്ചു നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് ആനുകൂല്യങ്ങളുണ്ടാകില്ല
തിരുവനന്തപുരം: ഓണക്കാലം എത്തുന്നതോടെ മദ്യക്കച്ചവടം ഉഷാറാക്കാനുള്ള നിർദേശങ്ങളുമായി ബവ്കാ. ബ്രാൻഡ് നിർബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നുള്ളതാണ് പ്രധാന നിർദേശം. ജനപ്രിയ ബ്രാന്‍ഡുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും എംഡിയുെട മുന്നറിയിപ്പുണ്ട്. ഓണക്കച്ചവടത്തിൽ കുറവൊന്നും വരാതിരിക്കാനുള്ള ശ്രമമാണ് ബെവ്കോ നടത്തുന്നത്. ഉത്സവ സീസണിൽ റെക്കോഡ് വില്പന പതിവാണ്. അതിൽ മാറ്റം ഉണ്ടാകാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് ബെവ്കോ. വെയ്ർഹൗസ് -ഔട്ട് ലെറ്റ് മാനേജർമാർക്കുള്ള നിർദ്ദേശം. ജനപ്രിയ ബ്രാൻറുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാൻഡും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കിൽ സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാൻ റം നൽകണം എന്നിങ്ങനെ പോകുന്നു നിർദേശങ്ങളുടെ ഒഴുക്ക്. ഡിജിറ്റൽ ഇടപാടിൽ മുന്നിൽ വരുന്ന മൂന്ന് ഔട്ട് ലൈറ്റുകള്‍ക്ക് അവാർഡ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വില്പന…
Read Moreവീഡിയോ കോളിൽ നഗ്നയായി യുവതി; പണം നൽകിയില്ലെങ്കിൽ നാണം കെടുത്തുമെന്ന് ഭീഷണി; നിയമം പറഞ്ഞ് പേടിക്കാൻ വിളിച്ചത് “ഡിജിപി’; യുവാവിന് നഷ്ടം ലക്ഷങ്ങൾ
കോഴിക്കോട്: ഓണ്‍ലൈൻ ചാറ്റിംഗിനിടെ യുവതി പെട്ടന്ന് വസ്ത്രങ്ങളഴിച്ച് നഗ്നയായി നിന്നു. ചാറ്റ് കഴിഞ്ഞ ശേഷം കോഴിക്കോട്ടെ ഒരു യുവാവിന് ഫോണ്‍ വിളികൾ വരാൻ തുടങ്ങി. നഗ്നഫോട്ടോകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് നാണം കെടുത്തുമെന്നു പറഞ്ഞായിരുന്നു യുവതിയുടെ ഭീഷണി. യുവാവ് ഭീഷണി അത്ര കാര്യമാക്കിയില്ല. അധികം വൈകാതെ ’ഡിജിപി’ വീഡിയോ കോളിലെത്തി. നക്ഷത്ര ചിഹ്നങ്ങൾ ധരിച്ച, യൂണിഫോമും തൊപ്പിയും ധരിച്ച ’ഡിജിപി’. ’പെണ്‍കുട്ടി ആത്മഹത്യയുടെ വക്കിലാണ്. ആത്മഹത്യ ചെയ്താൽ ജയിലിൽ പോകേണ്ടി വരും’ എന്നൊക്കെയായിരുന്നു പോലീസ് ഓഫീസറുടെ ഞെട്ടിക്കൽ. തകർന്നു പോയ യുവാവ് അങ്ങനെ രണ്ടു ലക്ഷം രൂപ നൽകി. പിന്നെയും ഭീഷണി തുടർന്നപ്പോൾ കോഴിക്കോട് സൈബർ പോലീസിനെ സമീപിച്ചു. ഹണിട്രാപിൽ കുരുങ്ങിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ’ഡിജിപി’ ആരാണെന്ന് അറിയാൻ സൈബർ പോലീസ് ഉദ്യോഗസ്ഥർ യുവാവ് നൽകിയ നന്പറിൽ തിരിച്ചു വിളിച്ചു. വീഡിയോ കോളിൽ അങ്ങേതലയ്ക്ക്…
Read Moreവ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ല ! വോട്ടിന് പകരം വരം കിട്ടിയിട്ടു കാര്യമില്ലെന്ന് എം വി ഗോവിന്ദന്
സാമുദായിക നേതാക്കളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പുരോഗമന പാര്‍ട്ടിയാണെങ്കിലും പുരോഗമനക്കാര്‍ അല്ലാത്തവര്‍ക്കും വോട്ട് ഉണ്ടെന്നും വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു ഗോവിന്ദന് ഈ രീതിയില്‍ പ്രതികരിച്ചത്. ആരേയും ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള ഒരു നിലപാടും സ്വീകരിക്കില്ല. അവര്‍ എടുക്കുന്ന നിലപാടിനെ സംബന്ധിച്ച് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് എല്ലാ കാലത്തുമുള്ള സമീപനമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ സമദൂരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സമദൂരം പലപ്പോഴും സമദൂരം ആകാറില്ലെന്നായിരുന്നു മറുപടി. സമദൂരം ആണെന്ന് പറഞ്ഞത് അത്രയും നല്ലതെന്നും എല്ലാതിരഞ്ഞെടുപ്പിലും ഇങ്ങനെ പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More