കോഴിക്കാേട് ര​ജി​സ്റ്റ​ർ ചെ​യ്ത അ​റുനൂറി​ലേ​റെ ബോ​ട്ടു​ക​ൾ ‘അ​പ്ര​ത്യ​ക്ഷ​മാ​യി’; ക​ട​ൽ കേ​ന്ദ്രീ​ക​രി​ച്ചുള്ള വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക് ബോ​ട്ടു​ക​ൾ ഉപയോഗിക്കുന്നതായി സംശയം

 കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജില്ലയിൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ അ​റുനൂറി​ലേ​റെ ബോ​ട്ടു​ക​ൾ ‘അ​പ്ര​ത്യ​ക്ഷ​മാ​യി’. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. അ​റുനൂറി​ലേ​റെ ബോ​ട്ടു​ക​ൾ എ​വി​ടെ​പോ​യി​യെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ​ക്ക് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ം ആ​രം​ഭി​ച്ചു. ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞ് ക​ട​ലി​ലേ​ക്ക് പോ​കു​ന്ന ബോ​ട്ടു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, ലൈ​സ​ൻ​സ് പു​തു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് അ​റുനൂറി​ലേ​റെ ബോ​ട്ടു​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കാ​ത്ത​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1,380 ബോ​ട്ടു​ക​ളാ​ണ്. ഇതിൽ ഏ​ഴു​ന്നൂ​റോ​ളം ബോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്താ​നാ​യ​ത്. ക​ട​ൽ കേ​ന്ദ്രീ​ക​രി​ച്ച് വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ബോ​ട്ടു​ക​ളു​ടെ തി​രോ​ധാ​ന​ത്തി​ന് അ​തു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷി​ക്കു​ന്ന​ത്. ബോ​ട്ടു​ക​ൾ കേ​ര​ളം വി​ട്ടു​പോ​വു​ക​യോ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യോ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം പൊ​ളി​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ അ​ക്കാ​ര്യം രേ​ഖാ​മൂ​ലം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. ഇ​ങ്ങ​നെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ…

Read More

മൂന്നുവർഷത്തിനിടെ 2,761 ഫോൺ വിളി; ശല്യം സഹിക്കാതെ തേടിയിറങ്ങിയ പോലീസ് കണ്ടത് മ​ധ്യ​വ​യ​സ്ക​യെ; ചോദ്യം ചെയ്യലിൽ കട്ടിയമറുപടി അത്ഭുതപ്പെടുത്തുന്നത്…

ടോ​ക്കി​യോ: ബോ​റ​ടി മാ​റ്റാ​ൻ 51 വ​യ​സു​ള്ള ജ​പ്പാ​ൻ​കാ​രി ചെ​യ്ത പ്ര​വൃ​ത്തി​ക​ൾ അറിഞ്ഞവ​രൊ​ക്കെ അ​ദ്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്! ഹി​രോ​കോ ഹ​ട്ട​ഗാ​മി എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്. പോ​ലീ​സി​നെ ഫോ​ണി​ൽ വി​ളി​ച്ച് ക​ബ​ളി​പ്പി​ക്ക​ലാ​യി​രു​ന്നു ഹ​ട്ട​ഗാ​മി​യു​ടെ വി​നോ​ദം. അ​ടി​യ​ന്ത​ര കോ​ളു​ക​ളാ​ണ് അ​വ​ർ വി​ളി​ച്ചി​രു​ന്ന​ത്. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​ത്ര​മാ​യി​രു​ന്നി​ല്ല വി​ളി. ഫ​യ​ര്‍​ഫോ​ഴ്‌​സ്, ആം​ബു​ല​ന്‍​സ് സ​ർ​വീ​സു​കാ​രെ​യും വി​ളി​ച്ചു പ​റ്റി​ച്ചി​രു​ന്നു. പ​ല​വി​ധ രോ​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ചും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടെ​ന്നും അ​റി​യി​ച്ചാ​യി​രു​ന്നു ഫോ​ണ്‍ ചെ​യ്തി​രു​ന്ന​ത്. മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ 2,761 ഫോ​ണ്‍ വി​ളി​ക​ളാ​ണ് ഈ​വി​ധം ന​ട​ത്തി​യ​ത്. പ​രാ​തി​ക​ൾ ഒ​രു​പാ​ടാ​യ​പ്പോ​ൾ ഹ​ട്ട​ഗാ​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്തി​നാ​ണ് ഇ​ങ്ങ​നെ വി​ളി​ച്ചു പ​റ്റി​ച്ചി​രു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് മ​ധ്യ​വ​യ​സ്ക ന​ൽ​കി​യ മ​റു​പ​ടി വി​ചി​ത്ര​മാ​യി​രു​ന്നു! താ​ന്‍ ക​ടു​ത്ത ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും അ​തി​നെ മ​റി​ക​ട​ക്കാ​നാ​ണ് വ്യാ​ജ കോ​ളു​ക​ള്‍ വി​ളി​ച്ചി​രു​ന്ന​തെ​ന്നു​മാ​ണ് ഇ​വ​ര്‍ പ​റ​ഞ്ഞ​ത്. ഇ​വ​ര്‍​ക്കു ജോ​ലി​യു​ണ്ടാ​യി​രു​ന്നി​ല്ല. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഇ​ല്ലാ​യി​രു​ന്നു. അ​യ​ല്‍​വാ​സി​ക​ളോ​ടാ​ക​ട്ടെ അ​ക​ല​വും പാ​ലി​ച്ചി​രു​ന്നു. ത​ന്‍റെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി​രു​ന്നു ഇ​വ​ര്‍ കോ​ളു​ക​ള്‍ ചെ​യ്തി​രു​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണി​ല്‍​നി​ന്നും ലാ​ന്‍​ഡ്…

Read More

രാഹുലിന് ആശ്വാസം; അപകീര്‍ത്തിക്കേസില്‍ വിചാരണക്കോടതി ഉത്തരവിന് സ്‌റ്റേ; എംപി സ്ഥാനം തിരിച്ചുകിട്ടും

ന്യൂഡല്‍ഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ നല്‍കിയ വിചാരണക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. പരമാവധി ശിക്ഷ നല്‍കിയതിന്‍റെ കാരണം എന്താണെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ ലോക്‌സഭാ എംപി സ്ഥാനത്തുനിന്നുള്ള രാഹുലിന്‍റെ അയോഗ്യത നീങ്ങും. അപകീര്‍ത്തിക്കേസിലെ സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹു ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് ബി.ആര്‍. ഗവായ്, ജസ്റ്റീസ് പി.എസ്. നരസിംഹ, ജസ്റ്റീസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റ് വീതമാണ് കോടതി അനുവദിച്ചതെങ്കിലും പിന്നീട് വാദം നീണ്ടു. മനു അഭി ഷേക് സിംഗ്‌വിയാണ് രാഹുലിന് വേണ്ടി ഹാജരായത്. രാഹുലിന്‍റെ പരാമര്‍ശം അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചു ള്ളതാണെന്ന് സാക്ഷി പോലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു പ്രകടിപ്പിച്ചത് ജനാധിപത്യത്തിലെ വിയോജിപ്പ് മാത്രമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.…

Read More

അ​ട്ട​പ്പാ​ടി​യി​ല്‍  അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ ഒ​റ്റ​യാ​ന്‍ കൊമ്പിൽ പൊക്കി; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്; പൊ​ക്കി​യ​ത് മൂ​ന്നു​ത​വ​ണ

അ​ട്ട​പ്പാ​ടി: അ​ട്ട​പ്പാ​ടി​യി​ല്‍ കാ​റി​നു​നേ​രേ ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണം. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന കു​ടും​ബം ജീ​വ​നും​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. പ​ര​പ്പ​ന്‍​ത്ത​റ​യി​ല്‍​നി​ന്ന് ചീ​ര​ക്ക​ട​വി​ലേ​ക്ക് പോ​യ കു​ടും​ബ​ത്തി​നു​നേ​രേ​യാ​ണ് ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 80 വ​യ​സു​ള്ള മ​യി​ലാ​ത്ത​യും ര​ണ്ടു​പേ​ര​ക്കു​ട്ടി​ക​ളും ബ​ന്ധു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ മൂ​ന്നു​ത​വ​ണ​യാ​ണ് കാ​ട്ടാ​ന കൊ​മ്പി​ല്‍ കോ​ര്‍​ത്ത് ഉ​യ​ര്‍​ത്തി​യ​ത്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഭ​യ​ന്ന കു​ട്ടി​ക​ളും മ​റ്റു​ള്ള​വ​രും ഉ​റ​ക്കെ അ​ല​റി വി​ളി​ച്ച് ബ​ഹ​ളം​കൂ​ട്ടി​യ​തോ​ടെ ആ​ന​ക​ള്‍ പി​ന്‍​വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​യു​ന്നു. ആ​ന റോ​ഡി​നു കു​റു​കെ കാ​റി​നു മു​ന്നി​ലാ​യി വ​ന്നു നി​ന്ന​പ്പോ​ള്‍ ആ​ന ഉ​പ​ദ്ര​വി​ക്കാ​തെ പോ​കു​മെ​ന്നാ​യി​രു​ന്നു യാ​ത്ര​ക്കാ​ര്‍ ക​രു​തി​യ​ത്. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ന കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ കൊ​മ്പു​കോ​ര്‍​ത്ത് ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. കാ​ര്‍ പൊ​ക്കി​യെ​ടു​ത്ത് നി​ല​ത്ത​ടി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. കൊ​മ്പി​ല്‍ പൊ​ക്കി​യെ​ടു​ത്ത കാ​ര്‍ താ​ഴേ​ക്കി​ട്ടി​രു​ന്നെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ കാ​ര്‍ നി​ല​ത്ത് വ​ച്ച ഒ​റ്റ​യാ​ന്‍ ഏ​റെ​നേ​രം കാ​റി​ന് ചു​റ്റി​ത്തി​രി​ഞ്ഞ​ശേ​ഷ​മാ​ണ് റോ​ഡി​നു മ​റു​വ​ശ​ത്തു​ള്ള പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങി​പ്പോ​യ​ത്.…

Read More

വിഐപി പരിഗണന നൽകാതെ ഗതാഗതവകുപ്പ് പണിതുടങ്ങി; എഐ കാമറയിൽ കുടുങ്ങി വിഐപി വാഹനങ്ങൾ; പേര് വെളിപ്പെടുത്താതെ ലിസ്റ്റ് പുറത്ത് വിട്ട് വകുപ്പ് മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സ്ഥാ​​​പി​​​ച്ച എഐ കാ​​​മ​​​റ​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​രു​​​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ റോ​​​ഡ് നി​​​യ​​​മലം​​​ഘ​​​നം ന​​​ട​​​ത്തി കു​​​ടു​​​ങ്ങി​​​യ​​​ത് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും എം​​​പി​​​മാ​​​രു​​​ടെ​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​ വാ​​​ഹ​​​ന​​​ങ്ങ​​​ൾ. വി​​​ഐ​​​പി​​​ക​​​ളെ എ​​​ഐ കാ​​​മ​​​റ​​​ക​​​ളി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെയും എം​​​പി​​​മാ​​​രു​​​ടെ​​​യും എ​​​ണ്ണം ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യ​​​ച്ച​​​ത്. ഒ​​​രു എം​​​പി​​​യു​​​ടെ കാ​​​ർ ആ​​​റു ത​​​വ​​​ണ നി​​​യമ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി. ഇ​​​തേ പോ​​​ലെ ത​​​ന്നെ ഒ​​​രു എം​​​എ​​​ൽ​​​എ​​​യു​​​ടെ വാ​​​ഹ​​​നം മൂ​​​ന്നു ത​​​വ​​​ണ റോ​​​ഡി​​​ലെ നി​​​യ​​​മം തെ​​​റ്റി​​​ച്ചു​​​വെ​​​ന്നും എ​​​ന്നാ​​​ൽ ഏ​​​തൊ​​​ക്കെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും എം​​​പി​​​മാ​​​രു​​​ടെയും വാ​​​ഹ​​​ന​​​ങ്ങ​​​ള​​​ട​​​ക്കം 328 സ​​​ർ​​​ക്കാ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞ മാ​​​സം പി​​​ഴ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2022 ജൂ​​​ലൈ​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 3316 റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 313 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 3,992 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തതായി മ​​ന്ത്രി പ​​റ​​ഞ്ഞു.

Read More

മൂ​ന്ന​ര​വ​ർ​ഷ​ത്തി​നി​ടെ കാ​ണാ​താ​യ​ത് 606 സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ 792; പെ​ൺ​കു​ട്ടി​ക​ളു​ടെ “ഒ​ളി​ച്ചോ​ട്ടം’ കൂ​ടു​ന്നു

അ​നു​മോ​ൾ ജോ​യ്ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് കാ​ണാ​താ​കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യെന്നു റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ മൂ​ന്ന​ര​വ​ർ​ഷ​ത്തി​നി​ടെ (2020 മു​ത​ൽ 2023 മേയ് വ​രെ) 792 കു​ട്ടി​ക​ളെ​യും 606 സ്ത്രീ​ക​ളെ​യും കാ​ണാ​താ​യ​താ​ണ് സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ര്‍​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക്. 2020ൽ 200 ​കു​ട്ടി​ക​ളെ​യും 151 സ്ത്രീ​ക​ളെ​യും 2021ൽ 257 ​കു​ട്ടി​ക​ളെ​യും 179 സ്ത്രീ​ക​ളെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. 2022ൽ 210 ​സ്ത്രീ​ക​ളെ​യും 269 കു​ട്ടി​ക​ളെ​യും കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 2023 മേ​യ് വ​രെ 66 സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെയും കാ​ണാ​താ​യെന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ 40 ശ​ത​മാ​നം കേ​സു​ക​ളി​ല്‍ മാ​ത്ര​മാ​ണ് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തു​ന്ന​ത്. കാ​ണാ​താ​കു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യുണ്ട്. പെ​ൺ​കു​ട്ടി​ക​ളു​ടെ “ഒ​ളി​ച്ചോ​ട്ടം’സ്കൂ​ളു​ക​ളി​ൽനി​ന്നു പെ​ൺ​കു​ട്ടി​ക​ൾ സം​ഘം ചേ​ർ​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​ത് വ്യാ​പ​ക​മാ​ണെ​ന്നും ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ റി​പ്പോ​ർ​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​ക​ൾ ത​മ്മി​ലു​ള്ള “സൗ​ഹൃ​ദം’ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യുന്നുണ്ട്.…

Read More

പ​ത്ത​നം​തി​ട്ട പ​രു​മ​ല​യി​ൽ  അ​ച്ഛ​നേയും അ​മ്മ​യേയും വെ​ട്ടിക്കൊന്ന് മകൻ; മൃതദേഹങ്ങൾ കിടന്നത് മുറ്റത്ത്; കൊലയ്ക്കുശേഷവും കൊലവിളി

മാ​ന്നാ​ർ: പ​ത്ത​നം​തി​ട്ട പ​രു​മ​ല​യി​ൽ അ​ച്ഛ​നും അ​മ്മ​യും അ​തി​ദാ​രു​ണ​മാ​യി വെ​ട്ടേ​റ്റു​മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രു​മ​ല ആ​ശാ​രി പ​റ​മ്പി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (76), ഭാ​ര്യ ശാ​ര​ദ (68) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ഇ​ള​യ മ​ക​ൻ അ​നി​ൽ​കു​മാ​ർ (50) ആ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​ന്നു രാ​വി​ലെ 8.30 നാ​യി​രു​ന്നു സം​ഭ​വം.  വീ​ടി​നു വെ​ളി​യി​ൽ പ​ല്ല് തേ​ച്ചു​കൊ​ണ്ടി​രു​ന്ന മ​ക​ൻ പെ​ട്ടെ​ന്നു പ്ര​കോ​പി​ത​നാ​യി വീ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന് വെ​ട്ടു​ക​ത്തി​യു​മാ​യി അ​ച്ഛ​നെ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.  ത​ട​സം  പി​ടി​ക്കാ​നാ​ത്തി​യ അ​മ്മ​യെ​യും ഇ​യാ​ൾ വെ​ട്ടി. വെ​ട്ടേ​റ്റ് വെ​ളി​യി​ലേ​ക്ക് ഓ​ടി​യ ഇ​രു​വ​രെ​യും പി​ന്നാ​ലെ എ​ത്തി വീ​ണ്ടും വെ​ട്ടു​ക​യും കു​ത്തു​ക​യും​ചെ​യ്തു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മു​റ്റ​ത്താ​ണ് കാ​ണ​പ്പെ​ട്ട​ത്. പോ​ലീ​സ് എ​ത്തി അ​നി​ൽ​കു​മാ​റി​നെ ബ​ല​മാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ ഇ​വ​ർ മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ൽ ഇ​യാ​ൾ വീ​ട്ടി​ൽ ബ​ഹ​ള​മാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ക​ന്‍റെ ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ…

Read More

കാ​​രാ​​ഗൃ​​ഹ​​ത്തി​​ന്‍റെ ഇരുൾമാറി; ആളുകളെ കൂടുതൽ സുന്ദരികളാക്കാൻ ഷീ​ല സ​ണ്ണി​യു​ടെ ബ്യൂ​ട്ടി​ പാ​ര്‍​ല​ര്‍ വീ​ണ്ടും തു​റ​ന്നു

ചാ​​ല​​ക്കു​​ടി: കാ​​രാ​​ഗൃ​​ഹ​​ത്തി​​ന്‍റെ ഇ​​രു​​ട്ടി​​ല്‍നി​​ന്നു വ​​ര്‍​ണ​​ങ്ങ​​ളു​​ടെ സ്വ​​ത​​ന്ത്ര​​ലോ​​ക​​ത്തേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യ ഷീ​​ല സ​​ണ്ണി​​യു​​ടെ ജീ​​വി​​തം ഇ​​നി കൂ​​ടു​​ത​​ല്‍ ബ്യൂ​​ട്ടി​​ഫു​​ള്ളാ​​കും. വ്യാ​​ജ ല​​ഹ​​രി മ​​രു​​ന്നു കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യി നി​​ര​​പരാ​​ധി​​യാ​​യി​​രു​​ന്നി​​ട്ടും ജ​​യി​​ലി​​ല്‍ ക​​ഴി​​യേ​​ണ്ടി വ​​ന്ന ബ്യൂട്ടി​​ പാ​​ര്‍​ല​​ര്‍ ഉ​​ട​​മ ഷീ​​ല സ​​ണ്ണി​​യു​​ടെ ബ്യൂ​ട്ടി പാ​​ര്‍​ല​​ര്‍ വീ​​ണ്ടും തു​​റ​​ന്നു. നേ​​ര​​ത്തേ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന ഷീ​​സ് സ്റ്റൈല്‍ ബ്യൂ​ട്ടി പാ​​ര്‍​ല​​ര്‍ കൂ​​ടു​​ത​​ല്‍ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ​​യാ​​ണു വീ​​ണ്ടും തു​​റ​​ന്ന​​ത്. മ​​ല​​പ്പു​​റം ആ​​ന​​പ്പ​​ടി​​ക്ക​​ല്‍ ചാ​​രി​​റ്റി​​ബി​​ള്‍ ട്ര​​സ്റ്റി​​ന്‍റെ കീ​​ഴി​​ലു​​ള്ള ക​​ല്‍​പ​​ക​​ഞ്ചേ​​രി ത​​ണ​​ല്‍ എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ സാ​​മ്പ​​ത്തി​​ക സ​​ഹാ​​യമാ​​ണ് ഷീ​​ല സ​​ണ്ണി​​ക്കു തു​​ണ​​യാ​​യ​​ത്. ചാ​​ല​​ക്കു​​ടി ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ളി വ​​ട​​ക്ക​​ൻ, സ്ഥാ​​പ​​നം വെ​​ഞ്ച​​രി​​ച്ചു. ത​​ണ​​ലും മ​​റ്റു സം​​ഘ​​ട​​ന​​ക​​ളും ചേ​​ർ​​ന്നാ​​ണു ക​​ട തു​​റ​​ക്കാ​​നു​​ള്ള വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്. കേ​​സി​​ല്‍ പ്ര​​തി​​യാ​​ക്ക​​പ്പെ​​ട്ട​​തോ​​ടെ നേ​​ര​​ത്തെ ഒ​​ഴി​​ഞ്ഞു​​കൊ​​ടു​​ക്കേ​​ണ്ടി വ​​ന്ന അ​​തേ കെ​​ട്ടി​​ട​​ത്തി​​ല്‍ ത​​ന്നെ​​യാ​​ണ് ബ്യൂ​​ട്ടി​​പാ​​ര്‍​ല​​ര്‍ പു​​തി​​യ ലു​​ക്കി​​ല്‍ വീ​​ണ്ടും തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്. കേ​​സും കോ​​ട​​തി​​യും ജ​​യി​​ല്‍​വാ​​സ​​വു​​മൊ​​ക്കെ​​യാ​​യി ബി​​സി​​ന​​സ് അ​​പ്പാ​​ടെ ത​​ക​​ര്‍​ന്നു​​പോ​​യ സ്ഥി​​തി​​യാ​​യി​​രു​​ന്നു.…

Read More

ഹി​ന്ദു​ പി​താ​വി​നെ​യും മ​ക​നെ​യും ക​ലാ​പ​കാ​രി​ക​ളി​ല്‍ നി​ന്ന് ര​ക്ഷി​ച്ച് മു​സ്ലിം കു​ടും​ബ​ങ്ങ​ള്‍

ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന ഹ​രി​യാ​ന​യി​ലെ നൂ​ഹി​ല്‍ നി​ന്ന് പു​റ​ത്തു​വ​രു​ന്ന​തെ​ല്ലാം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വാ​ര്‍​ത്ത​ക​ളാ​ണ്. ഇ​തി​നി​ട​യ്ക്ക് പ്ര​തീ​ക്ഷ​യ്ക്ക് വ​ക​ന​ല്‍​കു​ന്ന ചി​ല വി​വ​ര​ങ്ങ​ളും പു​റ​ത്തു വ​രു​ന്നു​ണ്ട്. ഹി​ന്ദു പി​താ​വി​നും അ​യാ​ളു​ടെ മ​ക​നും ര​ണ്ട് മു​സ്ലിം കു​ടും​ബ​ങ്ങ​ള്‍ ക​ലാ​പ​ത്തി​നി​ടെ അ​ഭ​യം ന​ല്‍​കി​യെ​ന്ന വാ​ര്‍​ത്ത​യാ​ണ​ത്. പി​നാ​ങ് വാ​നി​ലേ​ക്ക് പോ​യ ക​ര​ണ്‍ എ​ന്ന​യാ​ളും അ​യാ​ളു​ടെ മ​ക​ന്‍ വി​വേ​കും നൂ​ഹി​ലെ​ലെ​ത്തു​മ്പോ​ഴേ​ക്കും അ​വി​ടെ ക​ലാ​പം പ​ട​ര്‍​ന്നി​രു​ന്നു. മ​ക​ന്‍ ധ​രി​ച്ച ക​റു​ത്ത ഷ​ര്‍​ട്ടാ​ണ് ക​ലാ​പ​കാ​രി​ക​ളു​ടെ ശ്ര​ദ്ധ ത​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ച​തെ​ന്ന് ക​ര​ണ്‍ പ​റ​യു​ന്നു. ശോ​ഭാ​യാ​ത്ര​യി​ല്‍ ബ​ജ്‌​രം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ന്‍ മോ​നു മ​നേ​സ​റി​നെ അ​നു​കൂ​ലി​ച്ച​വ​ര്‍ ക​റു​ത്ത ഷ​ര്‍​ട്ടാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. അ​വ​രി​ലൊ​രാ​ളാ​യി തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ക​ലാ​പ​കാ​രി​ക​ള്‍ ത​ങ്ങ​ളു​ടെ വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി​യ​തെ​ന്നും മ​ത ചി​ഹ്ന​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ വാ​ഹ​നം ക​ത്തി​ച്ചു​വെ​ന്നും ക​ര​ണ്‍ പ​റ​യു​ന്നു. ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട ക​ര​ണും മ​ക​ന്‍ വി​വേ​കും അ​ടു​ത്തു​ള്ള വീ​ട്ടി​ല്‍ അ​ഭ​യം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മു​സ്ലിം കു​ടും​ബ​മാ​യി​രു​ന്നു അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം…

Read More

‘എനിക്ക് സ്കൂളിൽ പോകണ്ട’..! പത്താംക്ലാസുകാരിയുടെ തട്ടിക്കൊണ്ടുപോകൽ  വെറും നാടകം; പോലീസിന്‍റെ ചോദ്യം ചെയ്യലിൽ പുറത്ത് വന്ന യഥാർഥ കഥയിങ്ങനെ…

  ക​ണ്ണൂ​ർ: സ്കൂ​ളി​ലേ​ക്കു​ള്ള വ​ഴി മ​ധ്യേ വാ​നി​ലെ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ഏ​റെ നേ​രെ വ​ട്ടം​ക​റ​ക്കി. ബുധനാഴ്ച രാ​വി​ലെ ക​ക്കാ​ട് കു​ഞ്ഞി​പ്പ​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ​നി​ന്നും റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ മാ​രു​തി ഓ​മ്നി വാ​നി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച നാ​ലം​ഗം സം​ഘം കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ച് വാ​നി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്നും അ​വ​രി​ൽ​നി​ന്നും കു​ത​റി ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി സ​മീ​പ​വാ​സി​ക​ളോ​ട് പ​റ​ഞ്ഞ​ത്. കാ​സ​ർ​ഗോ​ഡ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​ണ് വാ​നെ​ന്നും വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​ർ ഇ​ക്കാ​ര്യം പോ​ലീ​സി​ലെ അ​റി​യി​ച്ച​തോ​ടെ വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മ​മാ​രം​ഭി​ച്ചു. നാ​ട്ടു​കാ​രും വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​സ​ർ​ഗോ​ഡ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഓ​മ്നി വാ​നി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. കു​ട്ടി ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നും പോ​യി. ഇ​തി​നി​ടെ പോ​ലീ​സ് സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നു​മാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചു. ആ​ദ്യം…

Read More