മൂൻകൂർ ജാമ്യം കിട്ടിയില്ല; ഗർഭിണിയായ യുവതിയും കുഞ്ഞും  ആത്മഹത്യ ചെയ്ത കേസിൽ മുങ്ങിയ ഭർത്താവും  മാതാപിതാക്കളും കീഴടങ്ങി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി അ​ഞ്ചു വ​യ​സു​ള്ള മ​ക​ളെ​യും കൊ​ണ്ട് പു​ഴ​യി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വും ഭ​ർ​തൃമാ​താ​പി​താ​ക്ക​ളും പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. വെ​ണ്ണി​യോ​ട് ജൈ​ൻ സ്ട്രീ​റ്റി​ൽ അ​ന​ന്ത​പു​രി ഹൗ​സി​ൽ ഓം​പ്ര​കാ​ശ് (36), അ​ച്ഛ​ൻ ഋ​ഷ​ഭ രാ​ജ്, അ​മ്മ ബ്രാ​ഹ്മി​ലി എ​ന്നി​വ​രാ​ണ് ഇ​ന്ന് രാ​വി​ലെ ക​ന്പ​ള​ക്കാ​ട് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഓം​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ​യും ക​ണി​യാ​ന്പ​റ്റ ചീ​ങ്ങാ​ടി വി​ജ​യ​മ​ന്ദി​രം സി.​വി. വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ ദ​ർ​ശ​ന (34) ഇ​വ​രു​ടെ അ​ഞ്ചു വ​യ​സു​ള്ള മ​ക​ൾ ദ​ക്ഷ​യോ​ടൊ​പ്പം ജൂ​ലൈ 13നാ​ണ് വെ​ണ്ണി​യോ​ട് പു​ഴ​യി​ൽ ചാ​ടി​യ​ത്. ദ​ർ​ശ​ന​യെ നാ​ട്ടു​കാ​ർ പു​ഴ​യി​ൽ നി​ന്നു ര​ക്ഷ​പ്പെടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ദ​ക്ഷ​യു​ടെ മൃ​ത​ദേ​ഹം ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് കി​ട്ടി​യ​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, ഗാ​ർ​ഹി​ക പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു​ ശ്ര​മിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

Read More

അ​സ്ഫാ​ക്കി​നെ​തി​രേ ഡ​ല്‍​ഹി​യി​ലും പോ​ക്‌​സോ കേ​സ് ! അ​ന്ന് ഇ​ര​യാ​യ​ത് പ​ത്തു​വ​യ​സു​കാ​രി

ആ​ലു​വ​യി​ല്‍ അ​ഞ്ചു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​സ്ഫാ​ക് ആ​ലം മു​മ്പും പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി. ആ ​സം​ഭ​വ​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ ഡ​ല്‍​ഹി​യി​ല്‍ പോ​ക്സോ കേ​സു​ണ്ട്. 2018-ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ ന​ട​ന്ന​തെ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു. പ​ത്ത് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന കേ​സ്. അ​ന്ന് ജ​യി​ലി​ലാ​യ അ​സ്ഫാ​ക് ഒ​രു മാ​സം ത​ട​വി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. 2018-ല്‍ ​ഗാ​സി​പു​ര്‍ പോ​ലീ​സാ​ണ് അ​സ​ഫാ​ക്കി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് എ​വി​ടെ​യെ​ങ്കി​ലും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്കം പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. ഇ​യാ​ളു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ക്കു​ന്നു.

Read More

ച​ല​ച്ചി​ത്ര പു​ര​സ്കാ​ര നി​ർ​ണ​യത്തിൽ ര​ഞ്ജി​ത് ഇ​ട​പെ​ട്ടെ​ങ്കി​ൽ അത് തെറ്റ്; സം​ഗീ​ത​മേ​ഖ​ല​യി​ൽ ത​നി​ക്കെ​തി​രെ ലോ​ബി പ്രവർത്തിക്കുന്നുണ്ടെന്ന് എം ജയചന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​നി​ർ​ണ​യ ഘ​ട്ട​ത്തി​ൽ ജൂ​റി അം​ഗം പോ​ലു​മ​ല്ലാ​ത്ത അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് തെ​റ്റാ​ണെ​ന്ന് സം​ഗീ​ത സം​വി​ധാ​യ​കൻ എം. ​ജ​യ​ച​ന്ദ്ര​ൻ. സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വാ​യി​ച്ച അ​റി​വ് മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ ത​നി​ക്കു​ള്ളൂ. സ​ത്യം വി​ജ​യി​ക്കും എ​ന്ന​തി​ലാ​ണ് താ​ൻ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ജ​യ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഗീ​ത​മേ​ഖ​ല​യി​ൽ ത​നി​ക്കെ​തി​രെ ശ​ക്ത​മാ​യ ലോ​ബി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വ​ർ കാ​ര​ണം ഇ​ഷ്ടം​പോ​ലെ സി​നി​മ​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടു​ത്ത​കാ​ല​ത്തു​പോ​ലും ലോ​ബി​യു​ടെ ഭാ​ഗ​മാ​യി സി​നി​മ​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്ത​പ്പെ​ട്ടു. പ​ക്ഷേ ഈ​ശ്വ​ര​ന്‍റെ ലോ​ബി ത​നി​ക്കൊ​പ്പ​മു​ണ്ടെന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് 11-ാമ​ത് സം​സ്ഥാ​ന പു​ര​സ്കാ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായാൽ പോരാ..! ഗതാഗത നിയമം പഠിക്കാൻ സു​രാ​ജി​നോ​ട് ക്ലാ​സി​ൽ ക​യ​റ​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് സുരാജിന്‍റെ കാറിച്ചുണ്ടായ അപകടം. നടൻ​നെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള ക്ലാ​സി​ൽ സു​രാ​ജ് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സു​രാ​ജി​ന്‍റെ കാ​ർ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു. സു​രാ​ജി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​റി​യി​ച്ചു.  ശ​നി​യാ​ഴ്ച രാ​ത്രി സു​രാ​ജ് സ​ഞ്ച​രി​ച്ച കാ​ർ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി ശ​ര​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ശ​ര​ത്ത് പാ​ലാ​രി​വ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

മഹാരഥന്മാർപോലും കർണനെ മാറ്റിനിർത്തി; ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ​ക്ക് ഈ ​ക​ഥ​യു​മാ​യി ബ​ന്ധ​മു​ണ്ടെന്ന് ടോമിൻ ജെ. തച്ചങ്കരി

തി​രു​വ​ന​ന്ത​പു​രം: ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും കു​ടു​ത​ൽ സ്വാ​ധീ​നി​ച്ച ക​ഥാ​പാ​ത്രം മ​ഹാ​ഭാ​ര​ത​ത്തി​ലെ ക​ർ​ണ​നാ​യി​രു​ന്നു​വെ​ന്ന് ഡി​ജി​പി. ടോ​മി​ൻ ജെ ​ത​ച്ച​ങ്ക​രി. പേ​രൂ​ർ​ക്ക​ട എ​സ്എ​പി പ​രേ​ഡി​ൽ ന​ട​ന്ന വി​ട​വാ​ങ്ങ​ൽ പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹാ​ന്മാ​രെ​ന്ന് ക​രു​തി​യ​വ​ർ പോ​ലും ക​ർ​ണ​നെ പ​ല വേ​ദി​ക​ളി​ൽനി​ന്നു മാ​റ്റി നി​ർ​ത്തി. രാ​ജ​കു​മാ​ര​നാ​യി​ട്ട് പോ​ലും അം​ഗ​രാ​ജ്യ​പ​ദ​വി അ​ദ്ദേ​ഹം മ​റ്റു​ള്ള​വ​ർ​ക്കു ന​ൽ​കി. അ​ന്പെ​യ്ത്ത് മ​ത്സ​ര​ത്തി​ൽ ക​ർ​ണ​ൻ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ക​ർ​ണ​ന്‍റെ പ്ര​ക​ട​നം ഭ​ഗ​വാ​ൻ ശ്രീ​കൃ​ഷ്ണ​നെ വ​രെ ആ​ക​ർ​ഷി​ച്ചു. എ​ന്നാ​ൽ അം​ഗീ​കാ​രം ല​ഭി​ച്ച​ത് അ​ർ​ജു​ന​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ​ക്ക് ഈ ​ക​ഥ​യു​മാ​യി ബ​ന്ധ​മു​ണ്ടെ ന്നും ​അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ളാ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ത​യാ​റാ​ക്കി​യ ഗാ​നം ആ​ല​പി​ച്ച് കൊ​ണ്ടാണ് ​ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് സ​ർ​വീ​സി​ൽ നി​ന്നും വി​ട​വാ​ങ്ങി​യ​ത്. 36 വ​ർ​ഷ​ത്തെ പോ​ലീ​സ് സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ന്ന് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​കാ​നു​ള്ള പാ​ന​ൽ പ​ട്ടി​ക​യി​ൽ…

Read More

കളിക്കിടെ പ​ന്ത് പോ​ലീ​സ് ജീ​പ്പി​ല്‍ ത​ട്ടി;‘പ​ന്ത്’ ക​സ്റ്റ​ഡി​യി​ൽ; പനങ്ങാട് എസ്ഐയുടെയും കുട്ടികളുടെയും വിശദീകരണം ഇങ്ങനെ…

കൊ​ച്ചി: ക​ളി​ക്കി​ടെ പോ​ലീ​സ് ജീ​പ്പി​ല്‍ ത​ട്ടി​യ​ പ​ന്ത് പ​ന​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ലാ​ണ് സം​ഭ​വം. ക​ളി​ക്കാ​ര്‍ നേ​രി​ട്ട് എ​ത്തി​യാ​ല്‍ പന്ത് ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ട് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും പ​ന്ത് കൈ​പ്പ​റ്റാ​ന്‍ കു​ട്ടി​ക​ളും എ​ത്തി​യില്ല. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ നെ​ട്ടൂ​രി​ലെ പ്രാ​ഥാ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ഒ​രു​കൂ​ട്ടം കു​ട്ടി​ക​ളും യു​വാ​ക്ക​ളും ചേ​ര്‍​ന്ന് പ​ന്ത് ക​ളി​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ പ​ന്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട പോ​ലീ​സ് പ​ന്ത് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ക​ര​മാ​വു​ന്ന വി​ധ​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​ത് പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ളി​ല്‍​നി​ന്നും മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യ​താ​യി പ​ന​ങ്ങാ​ട് എ​സ്‌​ഐ പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് പ​ന്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​തി​ന് എ​തി​ര​ല്ല. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പ​ന്ത് കൈ​പ്പ​റ്റാ​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ആ​രും പ​ന്ത്…

Read More

‘മ​​ക​​ളേ മാ​​പ്പ്’..! പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റുകളിലൂടെ പ്രതിഷേധിച്ച് ജനം; ‘ഞങ്ങളും മാതാപിതാക്കളാണെന്ന വിശദീകരണവുമായി പോലീസ്

കൊ​​ച്ചി: ആ​​ലു​​വ​​യി​​ല്‍ അ​​ഞ്ചു വ​​യ​​സു​​കാ​​രി​​യു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​ല്‍ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​യ​​രു​​ന്ന വി​​മ​​ര്‍ശ​​ന​​ങ്ങ​​ളി​​ല്‍ വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി കേ​​ര​​ള പോ​​ലീ​​സ്. പ​​രാ​​തി ല​​ഭി​​ച്ച ഉ​​ട​​നെ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​രു​​ന്നു. കു​​ഞ്ഞി​​നെ ജീ​​വ​​നോ​​ടെ എ​​ത്തി​​ക്കു​​ക ത​​ന്നെ​​യാ​​യി​​രു​​ന്നു ല​​ക്ഷ്യം. അ​​തി​​ന് ക​​ഴി​​ഞ്ഞി​​ല്ലെ​​ന്നും മാ​​പ്പ​​റി​​യി​​ച്ചു​​ള്ള ഫേ​​സ്ബു​​ക്ക് പോ​​സ്റ്റി​​നു താ​​ഴെ ക​​മ​​ന്‍റാ​​യി പോ​​ലീ​​സ് കു​​റി​​ച്ചു. പോ​​സ്റ്റി​​ന്‍റെ പൂ​​ര്‍ണ​​രൂ​​പം: ‘ക​​ണ്ണീ​​ര്‍പ്പൂക്കളെ​​പ്പോ​​ലും കൂ​​ര​​മ്പു​​ക​​ളാ​​ക്കു​​ന്ന​​വ​​രോ​​ടാ​​ണ്. വെ​​ള്ളി​​യാ​​ഴ്ച വൈ​​കി​​ട്ട് ഏ​​ഴി​​ന് പ​​രാ​​തി ല​​ഭി​​ക്കു​​ന്ന​​തു മു​​ത​​ല്‍ പോ​​ലീ​​സ് ഊ​​ര്‍ജി​​ത​​മാ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു. ആ ​​കു​​ഞ്ഞി​​നെ ജീ​​വ​​നോ​​ടെ മാ​​താ​​പി​​താ​​ക്ക​​ള്‍ക്ക​​രി​​കി​​ല്‍ എ​​ത്തി​​ക്കു​​ക​​യെ​​ന്ന​​താ​​യി​​രു​​ന്നു ഞ​​ങ്ങ​​ളു​​ടെ ല​​ക്ഷ്യം. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ച്ചു പ​​ര​​മാ​​വ​​ധി വേ​​ഗ​​ത്തി​​ല്‍ പ്ര​​തി​​യെ തി​​രി​​ച്ച​​റി​​യാ​​നാ​​യി. രാ​​വി​​ലെ ത​​ന്നെ പ്ര​​തി​​യെ ക​​ണ്ടെ​​ത്തി അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ആ ​​കു​​ഞ്ഞി​​നെ ജീ​​വ​​നോ​​ടെ മാ​​താ​​പി​​താ​​ക്ക​​ള്‍ക്ക​​രി​​കിലെ​​ത്തി​​ക്കാ​​ന്‍ ആ​​യി​​ല്ലെ​​ന്ന​​ത് നി​​ങ്ങ​​ളെ​​പ്പോ​​ലെ ത​​ന്നെ ഓ​​രോ പോ​​ലീ​​സു​​ദ്യോ​​ഗ​​സ്ഥ​​നും വേ​​ദ​​ന​​യാ​​ണ്. കാ​​ര​​ണം ഞ​​ങ്ങ​​ളും മാ​​താ​​പി​​താ​​ക്ക​​ളാ​​ണ്. ആ ​​വേ​​ദ​​ന​​യാ​​ണ് ഈ ​​ആ​​ദ​​രാ​​ഞ്ജ​​ലി പോ​​സ്റ്റി​​ലൂ​​ടെ ഞ​​ങ്ങ​​ള്‍ പ​​ങ്കു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്’. കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​തി​​നുപിന്നാ​​ലെ​​യാ​​ണ് ‘മ​​ക​​ളേ…

Read More

മ​ക​ളെ കൊ​ന്ന പ്ര​തി​യ്ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണം ! പോ​ലീ​സി​ലും സ​ര്‍​ക്കാ​രി​ലും വി​ശ്വാ​സ​മു​ണ്ടെ​ന്ന് പി​താ​വ്

ആ​ലു​വ​യി​ല്‍ അ​ന്യ​സം​സ്ഥാ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളാ​യ അ​ഞ്ചു വ​യ​സ്സു​കാ​രി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ്. ഇ​തു​വ​രെ ഒ​രു പ്ര​തി​യെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ട​ണം. കു​ഞ്ഞ് ഇ​പ്പോ​ള്‍ ത​ന്റേ​ത് മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്റേ​ത് കൂ​ടി​യാ​ണെ​ന്നും പ്ര​തി​യ്ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും പി​താ​വ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​രി​നെ​തി​രെ ഒ​രു പ​രാ​തി​യു​മി​ല്ലെ​ന്നും പോ​ലീ​സി​ലും സ​ര്‍​ക്കാ​രി​ലും വി​ശ്വാ​സ​മു​ണ്ടെ​ന്നും പി​താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര​യി​ല്‍​നി​ന്നു കാ​ണാ​താ​യ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഞ്ചു വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ലു​വ മാ​ര്‍​ക്ക​റ്റി​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്റി​നോ​ടു ചേ​ര്‍​ന്ന് പു​ഴ​യോ​ര​ത്തു ചാ​ക്കി​ട്ടു​മൂ​ടി ക​ല്ലു​ക​ള്‍ ക​യ​റ്റി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പീ​ഡ​ന​ത്തി​നു ശേ​ഷം കു​ട്ടി​യെ ക​ഴു​ത്തു ഞെ​രി​ച്ചു ശ്വാ​സം​മു​ട്ടി​ച്ചാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ശ​രീ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ലു​വ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ടി​ന്റെ വ​സ​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ കേ​സി​ലെ…

Read More

ഭ​ര്‍​ത്താ​വ് 15കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ന്ന​ത് ചി​ത്രീ​ക​രി​ച്ച​ത് ഭാ​ര്യ ! ദൃ​ശ്യ​ങ്ങ​ള്‍ പോ​ണ്‍​സൈ​റ്റു​ക​ള്‍​ക്ക് വി​റ്റ​ത് 500 മു​ത​ല്‍ 1500 വ​രെ രൂ​പ​യ്ക്ക്

കൊ​ല്ല​ത്ത് 15കാ​രി​യെ വാ​ട​ക​വീ​ട്ടി​ല്‍ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി വി​റ്റ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും 500 മു​ത​ല്‍ 1500 രൂ​പ വ​രെ വി​ല​യ്ക്കാ​ണു വി​ല്‍​പ​ന ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ സ​ര്‍​വീ​സ് അ​ക്കൗ​ണ്ടി​ലൂ​ടെ പോ​സ്റ്റ് ചെ​യ്താ​യി​രു​ന്നു വി​ല്‍​പ​ന. സാം​ന​ഗ​ര്‍ കാ​ഞ്ഞി​രോ​ട്ടു​കു​ന്നും​പു​റ​ത്ത് വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു (31), ഭാ​ര്യ സ്വീ​റ്റി (20) എ​ന്നി​വ​രെ ഇ​ന്ന​ലെ​യാ​ണ് പു​ന​ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്വീ​റ്റി​യെ 2022 ജൂ​ലൈ 14ന് ​ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്നു വി​ഷ്ണു ഇ​റ​ക്കി​ക്കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രു​മാ​യി അ​ക​ല്‍​ച്ച​യി​ലാ​യ​തി​നാ​ല്‍ വേ​റെ വ​ഴി​യി​ല്ലാ​തെ​യാ​ണു വി​ഷ്ണു​വി​ന്റെ സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍​ക്കു വ​ഴ​ങ്ങി വീ​ഡി​യോ​ക​ള്‍ എ​ടു​ത്ത​തെ​ന്നാ​ണു സ്വീ​റ്റി​യു​ടെ വാ​ദം. വി​ഷ്ണു ഒ​ട്ടേ​റെ ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത​താ​യി പോ​ലീ​സി​നു നേ​ര​ത്തെ ത​ന്നെ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ചൈ​ല്‍​ഡ്…

Read More

കർമം ചെയ്യുക നമ്മുടെ ലക്ഷ്യം കർമഫലം തരും ഈശ്വരനല്ലോ… ആലുവായിൽ കൊല്ലപ്പെട്ട കുട്ടിയുടെ കർമം ചെയ്യാൻ കർമികൾ തയ്യാറായില്ല; ഒടുവിൽ തയാറായത് ചാലക്കുടിക്കാരൻ ഓട്ടോ ഡ്രൈവർ രേ​​​വ​​​ത് ബാ​​​ബു

കൊ​​​ച്ചി: ആ​​​ലു​​​വ​​​യി​​​ല്‍ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​രി​​​ക്ക് പൂ​​​ജാ​​​ക​​​ര്‍​മ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത് ചാ​​​ല​​​ക്കു​​​ടി​​​യി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ ഓ​​​ട്ടോ​​​ ഡ്രൈ​​​വ​​​ര്‍ കൂ​​​ടി​​​യാ​​​യ രേ​​​വ​​​ത് ബാ​​​ബു. പൂ​​​ജാ​​​ക​​​ര്‍​മ​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​ന്‍ ആ​​​രും ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് രേ​​​വ​​​ത് ക​​​ര്‍​മം ചെ​​​യ്യാ​​​ന്‍ സ്വ​​​യം മു​​​ന്നോ​​​ട്ടു​​​വ​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം കീ​​​ഴ്മാ​​​ട് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​ല​​​ട​​​ക്കം അ​​​ന്ത്യ​​ക​​​ര്‍​മ​​​ങ്ങ​​​ള്‍​ക്കാ​​​യി പൂ​​​ജാ​​​രി​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ങ്കി​​​ലും ആ​​​രും വ​​​രാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പ​​​വു​​​മു​​​ണ്ട്. കു​​​ട്ടി​​​യു​​​ടെ മ​​​ര​​​ണ​​​വാ​​​ര്‍​ത്ത​​​യ​​​റി​​​ഞ്ഞ് ഇ​​​ന്ന​​​ലെ ആ​​​ലു​​​വ​​​യി​​​ലെ​​​ത്തി​​​യ രേ​​​വ​​​ത് കു​​​ട്ടി​​​യെ ഒ​​​രു​​​നോ​​​ക്ക് ക​​​ണ്ട് സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് മ​​​ട​​​ങ്ങാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ പൂ​​​ജാ​​​ക​​​ര്‍​മ​​​ങ്ങ​​​ള്‍​ക്ക് ആ​​​ളി​​​ല്ലാ​​​തെ വ​​​ന്ന​​​തോ​​​ടെ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍​കൂ​​​ടി​​​യാ​​​യ രേ​​​വ​​​തി​​​ന് പൂ​​​ജാ​​​ക​​​ര്‍​മ​​​ങ്ങ​​​ൾ അ​​​റി​​​യാം. കാ​​​ന്‍​സ​​​ര്‍ രോ​​​ഗി​​​ക​​​ള്‍​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി ഓ​​​ട്ടോ​​​ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ ചാ​​​ല​​​ക്കു​​​ടി​​​ക്കാ​​​ര്‍​ക്കും തൃ​​​ശൂ​​​രു​​​കാ​​​ര്‍​ക്കും ഇ​​​യാ​​​ള്‍ സു​​​പ​​​രി​​​ചി​​​ത​​​നാ​​​ണ്. തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലും മ​​​റ്റും കൂ​​​ട്ടി​​​ന് ആ​​​ളു​​​ക​​​ള്‍ ഇ​​​ല്ലാ​​​തെ വ​​​രു​​​മ്പോ​​​ള്‍ അ​​​വ​​​ര്‍​ക്കാ​​​യി സ​​​മ​​​യ​​​വും നീ​​​ക്കി​​​വ​​​യ്ക്കാ​​​റു​​​ണ്ട്. പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി​​​യ രേ​​​വ​​​തി​​​നെ അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് എം​​​എ​​​ല്‍​എ​​യും കീ​​​ഴ്മാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളും അ​​​ഭി​​​ന​​​ന്ദി​​​ച്ചു. സം​​സ്‌​​കാ​​ര​​ത്തി​​ല്‍ വി​​വാ​​ദ​​വും:…

Read More