ആലപ്പുഴ: ഓൺലൈൻ വഴി തട്ടിപ്പുനടത്തിയ സംഘത്തിലെ രണ്ടു മലയാളികളെ പിടികൂടി. നാപ്ടോൾ സ്ക്രാച്ച് ആൻഡ് വിൻ വഴി ജീപ്പ് സമ്മാനമായി ലഭിച്ചു എന്നു കാണിച്ചു നാപ്ടോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ മലയാളികളായ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സ്വദേശി മനു ചന്ദ്രൻ (35), എറണാകുളം ജില്ലയിൽ ആലുവ സ്വദേശി ലിഷിൽ (35) എന്നിവരെ ആലപ്പുഴ സൈബർ ക്രൈം പോലീസ് പിടികൂടി. 16 തവണകളായിഇടുക്കി കരിങ്കുന്നത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവിടെയാണ് മനുവിന്റെ അച്ഛൻ ചന്ദ്രൻ താമസിക്കുന്നത്. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിക്കു നാപ്തോൾ സമ്മാന പദ്ധതിയിലൂടെ ഥാർ ജീപ്പ് സമ്മാനമായി ലഭിച്ചെന്നു വിശ്വസിപ്പിച്ചാണ് ഇവർ എട്ടു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തത്. വാഹനം ലഭിക്കാൻ സർവീസ് ചാർജും കൂടാതെ വിവിധ നികുതികളുമടയ്ക്കണമെന്നു പരാതിക്കാരിയെ വിശ്വസിപ്പിച്ചു. തുടർന്ന്16 തവണകളായി പരാതിക്കാരിയുടെ പക്കൽനിന്ന് 8,22,100 രൂപ ഇവർ തങ്ങളുടെ വിവിധ അക്കൗണ്ടുകളിലേക്ക് വാങ്ങിച്ചു.…
Read MoreCategory: Top News
സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ തലങ്ങും വിലങ്ങും വെട്ടിച്ച് ഡ്രൈവറുടെ അഭ്യാസ പ്രകടനം; ഒടുവിൽ ഭരതിന് സുരേഷ് ഗോപി കൊടുത്ത പണിയിങ്ങനെ…
കൊച്ചി: നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ വാഹനത്തിന് മുമ്പിൽ അപകടകരമായ രീതിയിൽ ടാങ്കർ ലോറി ഓടിച്ച ഡ്രൈവർ പിടിയിലായി. തമിഴ്നാട് കല്ലാക്കുറിച്ചി പിള്ളയാർകോവിൽ തെരുവ് എസ്. ഭരത്(29) ആണ് അറസ്റ്റിലായത്. ഇയാളുടെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. തൃശൂരിലേക്ക് പോവുകയായിരുന്ന സുരേഷ് ഗോപിയുടെ വാഹനം ലോറിയുടെ മുമ്പിലേക്ക് കയറാനായി ശ്രമിച്ചിരുന്നു. പലതവണ ഹെഡ്ലൈറ്റ് സിഗ്നൽ നൽകിയിട്ടും ലോറി മാറ്റിയില്ല. തലങ്ങും വിലങ്ങും വെട്ടിച്ച് അപകടകരമായ രീതിയലാണ് ലോറി സഞ്ചരിച്ചത്. തുടർന്ന് സുരേഷ് ഗോപി പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. അങ്കമാലി മേഖലയിൽ വച്ച് ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നും ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തെന്നും പോലീസ് അറിയിച്ചു. നടൻ കൊല്ലം സുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്നു സുരേഷ് ഗോപി.
Read Moreമാർക്ക് ‘പൂജ്യം’എന്നാലും നേതാവ് ജയിക്കും; മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ എസ്എഫ്ഐ നേതാവ് വിവാദത്തിൽ
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലി വിവാദം. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ ആര്‍ഷോ പരീക്ഷ എഴുതാതെ പാസായവരുടെ പട്ടികയിൽ വന്നതാണ് വിവാദമായിരിക്കുന്നത്. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകളും രേഖപ്പെടുത്തിയിട്ടില്ല. എസ്എഫ്ഐക്ക് മാത്രമായി കോളജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് കെഎസ്യു ആരോപിച്ചു. അതേസമയം, എൻഐസിക്ക് പറ്റിയ തെറ്റാണിതെന്നാണ് കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം. ഇതിനിടെ, മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച മറ്റൊരു സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പോലീസില്‍ പരാതി നല്കി. പൂര്‍വ വിദ്യാര്‍ഥിയായ കെ. വിദ്യക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്. ഇവർ ഈ രേഖ ഉപയോഗിച്ച് മറ്റൊരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയതായാണ് ആരോപണം. കോളജിന്റെ സീലും വൈസ്…
Read More‘സകലകലാവല്ലഭ’യായ സഹസംവിധായികയ്ക്കു വേണ്ടി പ്രിയ കുടുംബത്തെ ഉപേക്ഷിച്ചു ! സുരഭിയുടെ പ്രൊഫൈല്‍ കണ്ട് അമ്പരന്ന് പോലീസ്…
എംഡിഎംഎയുമായി പിടിയിലായ സഹസംവിധായിക സുരഭി ആള് ജഗജില്ലി. ഇവരുടെ പ്രൊഫൈല്‍ പോലീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ സുരഭി ഒരു വര്‍ഷത്തിലേറെ ദുബായില്‍ ഫിറ്റ്നസ് ട്രെയിനറായിരുന്നു. രണ്ട് പ്രമുഖ ചാനലുകളില്‍ സീരിയല്‍ അസി.ഡയറക്ടറായും ജോലിചെയ്തു. പ്രമുഖ സീരിയല്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സുരഭി തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയാണ് യുവതി. താന്‍ ഫാഷന്‍ ഡിസൈനറാണെന്നും സുരഭി പോലീസിനോടു പറഞ്ഞു. രണ്ടരലക്ഷം രൂപ വിലയുള്ള സ്പോര്‍ട്സ് ബൈക്കിലായിരുന്നു സുരഭിയുടെ സഞ്ചാരം. ഈ ബൈക്കിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണു സമൂഹമാധ്യമ പേജുകളില്‍ നിറയെ. ബൈക്കില്‍ കൈവിട്ടു സഞ്ചരിക്കുന്നതും അഭ്യാസങ്ങള്‍ നടത്തുന്നതുമെല്ലാം പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുണ്ട്. പല മേഖലകളില്‍ മികവുണ്ടെങ്കിലും ലഹരിമരുന്നിന് അടിമയായതോടെ ജീവിതം കൈവിട്ടുപോയെന്നാണു പോലീസിനു ലഭിക്കുന്ന സൂചനകള്‍. ഇന്നലെയാണ് 7.5 ഗ്രാം എംഡിഎംഎയുമായി ചൂണ്ടല്‍ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂര്‍ കരുവാഞ്ച…
Read Moreരാവിലെ ജോലിക്കുപോയ ബാബുവും ഭാര്യയും തിരികെ വന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; അയൽ വാസിയുടെ ക്രൂരയയിൽ തലചായ്ക്കാൻ ഇടമില്ലാതെ ഒരു കുടുംബം
രാജകുമാരി: എസ്റ്റേറ്റ് പൂപ്പാറയിൽ വയോദന്പതികളുടെ കുടിൽ ഒരു സംഘം ആളുകൾ ഇടിച്ചുനിരത്തിയതായി പരാതി. ചേരാടിയിൽ ബാബുവും ഭാര്യ സരോജവും താമസിച്ചിരുന്ന കുടിലാണ് സമീപത്തെ സ്ഥലം ഉടമയുടെ നേതൃത്വത്തിൽ പൊളിച്ചതായി പരാതിയുള്ളത്. 14 വർഷം മുന്‍പ് വണ്ടിപ്പെരിയാറിൽനിന്ന് ഇവിടെയെത്തി കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ് ബാബുവും ഭാര്യയും. എട്ടു വർഷം മുന്‍പ് എസ്റ്റേറ്റ് പൂപ്പാറയിൽ മൂന്നു സെന്റ് കോളനിക്കു സമീപം പുറന്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുകയായിരുന്നു. കുടിലിന്റെ ഒരു ഭാഗം സമീപത്തെ പട്ടയഭൂമിയിലാണെന്ന് ആരോപിച്ചാണു കുടിൽ പൊളിച്ചതെന്നാണ് ബാബു പറയുന്നത്.ഞായറാഴ്ച പകൽ ബാബുവും ഭാര്യയും കൂലിപ്പണിക്കു പോയ സമയത്താണ് കുടിൽ പൊളിച്ചത്. കുടിൽ പൊളിച്ചതോടെ ഇവർക്ക് അന്തിയുറങ്ങാൻ സ്ഥലമില്ലാത്ത അവസ്ഥയായി. ബാബുവിന്റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ശാന്തൻപാറ സിഐ പറഞ്ഞു.
Read Moreസുധി വിടപറഞ്ഞത് വീടെന്ന സ്വപ്നം ബാക്കിയാക്കി; വേദികളില്‍ ആസ്വാദകരെ നിറയെചിരിപ്പിച്ചത് നീറുന്ന ദുഖം മനസിലൊളിപ്പിച്ച്…
കോട്ടയം: വീടെന്ന സ്വപ്നം ബാക്കിയാക്കിയാണു കൊല്ലം സുധി വിടപറയുന്നത്. വേദികളില്‍ ആസ്വാദകരെ നിറയെചിരിപ്പിക്കുമ്പോഴും ഉള്ളില്‍ നീറുന്ന നിരവധി ദുഃഖങ്ങളാണു സുധിയെ പിന്തുടര്ന്നിരുന്നത്. സുധി താമസിച്ചിരുന്നത് വാകത്താനം ഞാലിയാകുഴിയ്ക്കുസമീപം പൊങ്ങന്താനത്തെ വാടക വീട്ടില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു. സ്വന്തമായി വീടെന്ന സ്വപ്നത്തിനായി നാളുകളായി നെട്ടോട്ടത്തിലായിരുന്നു സുധി. ഇതിനായി പ്രദേശത്തും അന്വേഷണം നടത്തിവരുന്നതിനിടെയാണ് അപകടം ജീവന് കവര്‍ന്നത്. ആറു വര്‍ഷമായി വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസമായിരുന്നു സുധിയും കുടുംബവും. ജനിച്ചത് കൊല്ലത്ത് ആണെങ്കിലും സുധി സ്ഥിരതാമസമാക്കിയത് പൊങ്ങന്താനത്തായിരുന്നു. വടകരയില്‍ ഫ്ളവേഴ്സ് 24 ചാനലിന്റെ കണക്ട് കേരള പരിപാടിയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച രാവിലെയാണ് സുധി വീട്ടില്‍നിന്നു പോയത്. ഭാര്യയുടെ സഹോദരി ഭര്‍ത്താവ് ലിബുവാണു വാഹനത്തില്‍ കോട്ടയത്ത് എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ സുധി വരുന്നതു കാത്തിരുന്ന ഭാര്യയും മക്കളും അറിയുന്നതു വിയോഗ വാര്‍ത്തയും. തിരക്കില്ലാത്ത ദിവസങ്ങളില്‍ ഞാലിയാകുഴിയില്‍ എത്തിയിരുന്ന സുധി നാട്ടുകാര്‍ക്കൊപ്പം കുശലം…
Read Moreനഗ്നതയെ എല്ലായ്പ്പോഴും അശ്ലീലവും അസഭ്യവുമായി കാണാനാവില്ല; അര്‍ധനഗ്ന മേനിയില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ചു വീഡിയോ നിര്‍മിച്ച കേസില്‍ സോഷ്യല്‍ ആക്ടിവിസ്റ്റ് കുറ്റവിമുക്ത
കൊച്ചി: നഗ്നതയെ എല്ലായ്പ്പോഴും അശ്ലീലവും അസഭ്യവുമായി കാണാനാവില്ലെന്ന് ഹൈക്കോടതി. അര്‍ധനഗ്ന മേനിയില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ചു വീഡിയോ നിര്‍മിച്ച കേസില്‍ സോഷ്യല്‍ ആക്ടിവിസ്റ്റായ യുവതിയെ കുറ്റവിമുക്തയാക്കിയ കേസിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. വീഡിയോയില്‍ യുവതി അര്‍ധനഗ്നമേനി പ്രദര്‍ശിപ്പിച്ചത് അശ്ലീലവും അസഭ്യവുമാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം കോടതി തള്ളി. സ്ത്രീശരീരത്തെ ലൈംഗികവത്കരിക്കുന്നതിലുള്ള പ്രതിഷേധമായി തയാറാക്കിയ വീഡിയോയില്‍ ഈ ദൃശ്യം അനിവാര്യമാണ്. അതിനെ അശ്ലീലവും അസഭ്യവുമായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള പുരാതന ക്ഷേത്രങ്ങളിലുള്‍പ്പെടെ അര്‍ധ നഗ്ന പ്രതിമകളും ചുവര് ചിത്രങ്ങളും പ്രതിഷ്ഠകളും കാണാനാവും. ഇത്തരം പ്രതിമകളൊക്കെ ദൈവികമായി കരുതപ്പെടുന്നു. അര്‍ധനഗ്ന ദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളില്‍ പ്രാര്‍ഥിക്കുമ്പോള്‍ ലൈംഗികതയല്ല ദൈവികതയാണ് അനുഭവപ്പെടുന്നത്. പുലികളിയിലും തെയ്യത്തിലും പുരുഷ ശരീരത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. സിക്സ് പാക്ക് മസിലുള്‍പ്പെടെ കാണിച്ചുള്ള പുരുഷ ശരീര പ്രദര്‍ശനങ്ങള്‍ക്കും കുഴപ്പമില്ല. ഷര്‍ട്ടിടാതെ പുരുഷന്മാര് നടക്കാറുണ്ട്.…
Read Moreഓപ്പറേഷന് പി ഹണ്ട്; രണ്ടു വര്‍ഷത്തിനിടയില്‍ പിടിയിലായത് 58 പേർ; കുറ്റക്കാരെ കണ്ടെത്താൻ സൈബര്‍ ഡോമിനൊപ്പം ഇന്റർ പോളും
സീമ മോഹന്‍ലാല്‍കൊച്ചി: സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തെരയുകയും കൈമാറ്റം ചെയ്യുന്നവര്‍ കരുതിയിരിക്കുക. ഇത്തരക്കാരെ കുടുക്കാന്‍ കേരള പോലീസ് സൈബര്‍ ഡോമിന്റെ ഓപ്പറേഷന് പി ഹണ്ട് കൂടുതല്‍ ശക്തമാകുകയാണ്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കാണുന്ന നിരവധി പേര് പോലീസ് നിരീക്ഷണത്തിലാണെന്ന് ലഭ്യമാകുന്ന വിവരം. സൈബര്‍ ഡോമിനൊപ്പം ഇന്റര്‍ പോളും ഇവരെ നിരീക്ഷിക്കുന്നുണ്ട്. ഓപ്പറേഷന് പി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനിടയില്‍ പിടിയിലായത് 58 പേരാണ്. ഇക്കഴിഞ്ഞ മേയ് 22 ന് സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന 449 ലൊക്കേഷനുകള്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ അന്ന് നടന്ന റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ്, ലാപ്ടോപ്, കംപ്യൂട്ടര്‍ ഉള്‍പ്പെടെ 212…
Read Moreഅതിവേഗത്തിൽ ഓട്ടോ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറി; ഓട്ടുരുളിയും നാല് പേരും പോലീസ് വലയിൽ; ഓട്ടോയിൽ കയറിയ കള്ളന്മാരെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞതിങ്ങനെ…
തൊടുപുഴ: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽനിന്നു ഓട്ടുരുളി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച സഹോദരങ്ങളുൾപ്പടെയുള്ള നാലംഗ സംഘത്തെ ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ തൊടുപുഴ പോലീസ് പിടികൂടി. മുട്ടം കരിക്കനാംപാറ വാണിയപ്പുരയ്ക്കൽ മണികണ്ഠൻ (27), സഹോദരൻ കണ്ണൻ (37), മണ്ണാർക്കാട് നെച്ചുകുഴി കുഴിന്പാടത്ത് ഷമീർ അഹമ്മദ് (31), കുമാരമംഗലം വെണ്ടയ്ക്കൽ പരുന്തുംകുന്നേൽ അനൂപ് (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തൊടുപുഴ സിസിലിയ ബാറിനു സമീപം ഇന്ത്യൻ ഓവർസീസ് ബാങ്ക് ജപ്തി ചെയ്ത വീട്ടിൽനിന്നാണ് ഇവർ സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചത്. മോഷ്ടിച്ച ഓട്ടുരുളി വില്പന നടത്താൻ കൊണ്ടുപോകുന്നതിനായാണ് പ്രതികൾ നഗരത്തിൽനിന്നു ഓട്ടോറിക്ഷ വിളിച്ചത്. വലിയ ഓട്ടുരുളിയാണ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. ഇതിനിടെ, ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോഡ്രൈവർ വാഹനം സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പോലീസിനോട് വിവരം പറഞ്ഞു. തുടർന്ന പോലീസ്…
Read Moreവാടകയ്ക്ക് താമസിക്കാനെത്തി വീട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റും; വൃദ്ധനായ വീട്ടുടമയുടെ എടിഎം കാർഡ് മോഷ്ടിച്ച് തട്ടിയെടുത്തത് 10 ലക്ഷം; തട്ടിപ്പുകാരി രമ്യയ്ക്ക് എട്ടിന്റെ പണി…
ചാരുംമൂട്: എടിഎം കാർഡ് മോഷ്ടിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ. താമരക്കുളം വില്ലേജിൽ നിന്ന് ചാരുംമൂട്ടിൽ താമസിക്കുന്ന നൈനാർ മൻസിലിൽ 80കാരനായ അബ്ദുൾ റഹ്മാന്റെ എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ചുനക്കര കരിമുളയ്ക്കൽ രമ്യഭവനത്തിൽ രമ്യ(38)യെ നൂറനാട് സിഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസ് സംബന്ധമായി പോലീസ് പറയുന്നത് ഇങ്ങനെ: അബ്ദുൾ റഹ്മാൻ ഇപ്പോൾ താമസിച്ചു വരുന്ന വീടിന്റെ കോമ്പൗണ്ടിലുള്ള കുടുംബവീട്ടിൽ വാടകയ്ക്കു താമസിച്ചുവരികയാണ് രമ്യയും ഭർത്താവ് തോമസും. കെഎസ്ഇബിയിൽനിന്ന് ഓവർസിയറായി വിരമിച്ച അബ്ദുൾ റഹ്മാൻ ഇളയ മകൾക്കും മരുമകനും ഒപ്പമാണ് താമസിച്ചുവരുന്നത്. ഭാര്യ നേരത്തെ മരിച്ചു. മകളുടെയും മരുമകന്റെയും സംരക്ഷണയിൽ കഴിയുന്നതിനാൽ ബാങ്കിൽ വന്നു കൊണ്ടിരിക്കുന്ന പെൻഷൻ തുക ഇദ്ദേഹം പിൻവലിക്കാറില്ലായിരുന്നു. അതിനാൽ വലിയൊരു തുക ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നു. വിശ്വാസം മുതലെടുത്തുവണ്ടാനം മെഡിക്കൽ കോളജിലെ…
Read More