തൃശൂര്‍: നടന് കൊല്ലം സുധിയുടെ ആകസ്മിക വേര്‍പാടിന്റെ ആഘാതത്തിലാണ് സിനിമ-സീരിയല്‍ ലോകം. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് വാനുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കാറിന്റെ മുന്‍സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. എയര്‍ബാഗ് മുറിച്ചാണ് സുധിയെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍പ്പെട്ടത് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തി യവര്‍ തിരിച്ചറിഞ്ഞിരുന്നു. രക്ഷാപ്ര വര്‍ത്തനം തുടങ്ങുമ്പോള്‍ത്തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രി യിലാണ് പ്രവേശിപ്പിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന ടെലി വിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ കൊച്ചിയിലെ ആശുപത്രി യില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ്…
Read MoreCategory: Top News
മരണകാരണമായത് തലയ്ക്കേറ്റ പരിക്ക് ! രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോള്‍ സുധി അബോധാവസ്ഥയില്‍…
പ്രിയതാരം കൊല്ലം സുധിയുടെ വിയോഗത്തില്‍ വേദനിക്കുകയാണ് മലയാളികളെല്ലാവരും. തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്തിനു സമീപം പനമ്പിക്കുന്നില്‍ സംഭവിച്ച അപകടത്തിലാണ് നടന് കൊല്ലം സുധി മരണമടഞ്ഞത്. അന്ന് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍ മരിച്ചിരുന്നു. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാന്‍. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പിക്കപ്പ്വാനില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ കൊല്ലം സുധി വാഹനത്തിന്റെ മുന്‍സീറ്റിലാണ് ഇരുന്നിരുന്നത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ശിഹാബ് തങ്ങള്‍ ആംബുലന്‍സ്, എസ്വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ടത് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ തിരിച്ചറിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ത്തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ കയ്പമംഗലം പൊലീസ്…
Read Moreയുവതിയുടെ പീഡനപരാതി വ്യാജമെന്ന് കോടതിയുടെ കണ്ടെത്തല്‍ ! യുവാവിനെ വെറുതെ വിട്ടു
വീട്ടമ്മ നല്കിയ പീഡനപരാതി വ്യാജമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവിനെ വെറുതെവിട്ട് കോടതി.മലപ്പുറത്താണ് സംഭവം. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയാണ് (രണ്ട്) യുവാവിനെ കുറ്റവിമുക്തനാക്കിയത്. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് (30) ജഡ്ജി എസ്. രശ്മി വെറുതെവിട്ടത്. പരാതിക്കാരി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു കേസ്. എടവണ്ണ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. 2022ല്‍ ഭര്‍ത്താവുമായി പിണങ്ങിയ വീട്ടമ്മ ഭര്‍ത്താവിനെതിരേ മലപ്പുറം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പരാതിയില്‍ ഭര്‍ത്താവ് തന്നെ വ്യാജമായി ബലാത്സംഗക്കേസ് കൊടുക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാമര്‍ശിച്ചിരുന്നു. ഈ പരാതിയുടെ കോപ്പി മുഹമ്മദ് അഷ്റഫിന്റെ അഭിഭാഷകരായ അഡ്വ. പി. സാദിഖലി അരീക്കോട്, അഡ്വ. സാദിഖലി തങ്ങള്‍ എന്നിവര്‍ കോടതിയില്‍ ഹാജരാക്കി. കൂടാതെ…
Read Moreപ്രതിക്ക് സ്വീകരണം നല്‍കിയതില്‍ ലജ്ജ തോന്നുന്നു ! പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് ലഭിക്കുന്നതെന്ന് പരാതിക്കാരി
കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ സവാദിന് ജാമ്യം ലഭിച്ച ശേഷം നല്കിയ സ്വീകരണത്തെ വിമര്‍ശിച്ച് പരാതിക്കാരി. പ്രതിക്ക് സ്വീകരണം നല്‍കിയതില്‍ ലജ്ജ തോന്നുന്നെന്ന് പരാതിക്കാരി പറഞ്ഞു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ്. സമൂഹമാധ്യമത്തില്‍ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. ”സ്വാതന്ത്ര്യ സമരത്തിനു പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാന്‍ അയാള്‍ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ ? ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആര്‍ടിസിയില്‍ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു. അയാള്‍ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കില്‍ ശരി. ഇതു ജാമ്യത്തില്‍ ഇറങ്ങിയ അവനോട് ‘ഞങ്ങള്‍ കൂടെയുണ്ട് കേട്ടോ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത് ? ഇരുപത് ദിവസത്തോളം…
Read More‘മഴ തരുന്നതാര്…’ തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരേ നിയമനടപടി; പാഠപുസ്തക വിവാദത്തില്‍ പ്രതികരിച്ചു വിദ്യാഭ്യാസമന്ത്രി
‘കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എസ്സിഇആർടി പുസ്തക പാഠഭാഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചു വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രചരിക്കുന്ന ഭാഗം പൊതുവിഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകമല്ലെന്ന് മന്ത്രി അറിയിച്ചു. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്സി ഇആർടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. കേരളത്തിന്റെ പാഠപുസ്തകം എന്ന പേരിൽ പ്രചരിപ്പിച്ചു തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഒരു മലയാള പാഠപുസ്തകത്തിന്റെ ഒന്നാം പാഠത്തിൽ മഴയുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങൾ പോലെ തോന്നിപ്പിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം. ഈ ചിത്രം ഉപയോഗിച്ച് സർക്കാറിനും വിദ്യാഭ്യാസ വകുപ്പിനുമെതിരേ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി എത്തിയിരിക്കുന്നത്.
Read Moreമനസാക്ഷി കാട്ടിയിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു; സ്വകാര്യ ബസ് ജീവനക്കാര്‍ വഴിയില്‍ ഉപേക്ഷിച്ച വയോധികന് മരിച്ചു; ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്
അഞ്ചല്‍ : സ്വകാര്യ ബസില്‍ ശാരീരിക അസ്വസ്ഥത അനുഭവിക്കുകയും ഛര്‍ദിക്കുകയും ചെയ്ത വയോധികനെ ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിക്കുകയും പിന്നീട് ഇയാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ബസ് കസ്റ്റഡിയില്‍ എടുത്ത് ഏരൂര്‍ പോലീസ്. ഏരൂര്‍ വിളക്കുപാറ റോഡില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി എന്ന ബസില്‍ യാത്ര ചെയ്ത ഇടുക്കി പള്ളിവാസല്‍ ചിത്തിരപുരം വെട്ടുകല്ലുമുറിയില്‍ സിദ്ധിഖ് (60) നെയാണ് ബസ് ജീവനക്കാര്‍ കഴിഞ്ഞ ദിവസം കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ചത്. വിളക്കുപാറ സര്‍ക്കാര്‍ മദ്യ വില്പന ശാലക്ക് സമീപം ലോട്ടറി വില്‍പ്പന നടത്തിവരുന്ന സിദ്ധിഖ് ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് ബസില്‍ അഞ്ചലിലേക്ക് തിരിച്ചത്. ഇതിനിടയില്‍ ബസില്‍ ചര്‍ദിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ മുഴതാങ്ങില് ഉള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ സിദ്ധിഖിനെ ഉപേക്ഷിച്ച് ബസ് ജീവനക്കാര്‍ പോവുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്ത് എത്തി സിദ്ധിഖിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍…
Read Moreവിലയൊരു ശബ്ദത്തോടെ കോച്ചുകൾ തലകീഴായി മറിഞ്ഞു; കൂട്ടനിലവിളിയും; ‘മൃതദേഹങ്ങളുടെ നടുവിലായിരുന്നു ഞങ്ങള്‍’;നടുക്കുന്ന ഓര്‍മകളുടെ വിറയല്‍ മാറാതെ തൃശൂര്‍ സ്വദേശികള്‍
ഭുവനേശ്വര്‍ : “”എന്താണ് പറ്റിയതെന്ന് മനസിലായില്ല, അതിനും മുന്‍പേ ട്രെയിന്‍ തലകീഴായി മറിയുന്ന പോലെ തോന്നി..പിന്നെ കേട്ടത് വലിയ ശബ്ദവും എവിടെയൊക്കെയോ ഇടിച്ചു തകര്‍ക്കുന്ന പോലെയും കൂട്ടനിലവിളികളും…….” ഭുവനേശ്വറിലെ താല്കാലിക ആശുപത്രിയില്‍നിന്ന് അപകടത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഫോണിലൂടെ രാഷ്ട്രദീപികയുമായി പങ്കിടുമ്പോള്‍ തൃശൂര്‍ അന്തിക്കാട് സ്വദേശി കിരണിന്റെ ശബ്ദത്തില്‍ വിറയലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നുപേരടക്കം എല്ലാവരും വലിയൊരു അപകടത്തില്‍നിന്ന് ജീവന് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നുവെങ്കിലും ഇടിയുടെ ആഘാതത്തിന്റെ വേദന ഇന്നലത്തേതിനേക്കാള്‍ ഇന്നുണ്ടെന്നും കിരൺ പറഞ്ഞു. ചുറ്റും മരിച്ചുകിടക്കുന്നവരുടെ മൃതദേഹങ്ങളുടെ നടുവിലായിരുന്നു ഞങ്ങള്‍. ട്രെയിന്‍ അപകടമെന്നൊക്കെ പത്രത്തില്‍ വായിച്ചിട്ടുണ്ടെങ്കിലും അതില്‍ പെട്ടപ്പോഴാണ് തീവ്രതയും ഭീകരതയും മനസിലാക്കിയത് – കാറളം സ്വദേശി വിജീഷ് പറഞ്ഞു. സ്ലീപ്പര്‍ ട്രെയിനിന്റെ കോച്ചില്‍ നില്‍ക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍ പരിക്കേറ്റ കാരമുക്ക് സ്വദേശി രഘു വിശദമാക്കി. “”രണ്ട് വട്ടം ട്രെയിന്‍ ഇടത്തേക്ക് മറിഞ്ഞു. കോച്ചില്‍ ഒപ്പം യാത്ര ചെയ്ത…
Read Moreബാലസോറിലെ ട്രെയിൻ ദുരന്തത്തിൽ മരണസംഖ്യ 280 കടന്നു; മരണസംഖ്യ ഉയർന്നേക്കാം; ആയിരത്തോളം പേർക്ക് പരിക്ക്
ബാലസോർ (ഒഡീഷ): ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി ഉയര്‍ന്നു. 238 പേർ മരിച്ചെന്നാണ് റെയിൽവേയുടെ ഔദ്യോഗിക കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നും റെയിൽവേ പറയുന്നു. ആയിരത്തിലേറെ പേര്‍ക്കാണ് പരിക്കുള്ളത്. പലരുടെയും പരിക്ക് ഗുരുതരമാണ്. പാളം തെറ്റിയ കോച്ചുകളിൽ നിരവധിപ്പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, വ്യോമസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരുന്നു. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്നലെ രാത്രി 7.20നായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു.രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും തകർന്ന ബോഗികൾ പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ…
Read Moreപൊങ്ങച്ചക്കാരനായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി ; പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് കെ സുധാകരൻ
തിരുവനന്തപുരം: പൊങ്ങച്ചക്കാരനായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന് മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ലെന്ന് സുധാകരന് പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന് ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണമെന്നും സുധാകരന് പറഞ്ഞു. പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രവാസികളിലെ ഏതാനും സമ്പന്നന്മാര് പിണറായി ഭക്തിമൂത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തകളോടാണ് എതിര്‍പ്പുള്ളതെന്ന് സുധാകരന് വിശദീകരിച്ചു.
Read Moreസ്കൂട്ടറിൽപോയ വീട്ടമ്മയുടെ നാല് പവന്റെ മാല കവർന്നത് ബൈക്കിലെത്തിയ യുവാവ്; എല്ലാം കണ്ടോണ്ട് ഒരാൾ; യുവാവിനേയും ബൈക്കും പൊക്കി പോലീസ്
ഹരിപ്പാട്: സ്കൂട്ടറിൽ ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിൽ എത്തി പൊട്ടിച്ചു കടന്ന യുവാവ് പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് അജിത്ത് ഭവനത്തിൽ അജിത്തി (39) നെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ മണ്ണാറശാല ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഹരിപ്പാട് വാടകയ്ക്കു താമസിക്കുന്ന തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ കഴുത്തിൽ കിടന്ന 30 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പൊട്ടിച്ചത്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദേശാനുസരണം അന്വേഷണ സംഘം രൂപീകരിച്ച് വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെതുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മാല വിറ്റു കിട്ടിയ 1,02,000 രൂപയും മാല വിറ്റ സ്ഥാപനത്തിൽ നിന്നു 22.850 ഗ്രാം സ്വർണവും കൃത്യത്തിനുപയോഗിച്ച ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും പോലീസ് കണ്ടെത്തി. എസ്എച്ച് ഒ ശ്യാംകുമാർ വി.എസ്, സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, എഎസ്ഐ ശ്രീകുമാർ, സിപിഒ മാരായ നിഷാദ്.എ, ഇയാസ്, അൽ…
Read More