അഹമ്മദാബാദ്: ഗര്‍ഭഛിദ്രം ആവശ്യപ്പെട്ടെത്തിയ അതിജീവിതയോട് മനുസ്മൃതി വായിക്കാൻ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി. മുൻ കാലങ്ങളിൽ പെൺകുട്ടികൾ 14-15 വയസിൽ ഗർഭിണികളാകുകയും 17 ാം വയസിൽ അമ്മയാകുകയും ചെയ്തിരുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ലൈംഗിക പീഡനത്തെ തുടർന്ന് ഗർഭിണിയായ 17 വയസുകാരിയാണ് ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്. പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഗർഭഛിദ്രം അനുവദിക്കണമെന്ന ഹർജിയിൽ ജസ്റ്റീസ് സമീർ ജെ. ദവെയാണ് വിവാദ പരാമർശം നടത്തിയത്. ഏഴു മാസം കഴിഞ്ഞപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പിതാവ് അറിയുന്നത്. ഇതോടെ പിതാവ് ഗർഭഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ അഭിഭാഷകൻ ഗർഭഛിദ്ര ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു ജസ്റ്റീസ് സമീർ ജെ. ദവെ മനുസ്മൃതി വായിക്കാൻ വാക്കാൽ പരാമർശിച്ചത്. മുൻകാലത്ത്, പെൺകുട്ടികൾ 14-15 വയസിന് മുമ്പ് വിവാഹിതരാകുന്നതും 17 വയസിന് മുമ്പ് കുട്ടിയുണ്ടാകുന്നതും സാധാരണമായിരുന്നു. നിങ്ങൾ ഇത് വായിച്ചിട്ടുണ്ടാവില്ല. പക്ഷേ…
Read MoreCategory: Top News
ഉപയോഗിക്കുന്ന ‘ചൈനീസ് കേബിളുകള്‍ക്ക്’ ഗുണനിലവാരമില്ല ! കെ ഫോണില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തി എ ജി
സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച പദ്ധതികളിലൊന്നായ കെ ഫോണില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തി എ ജി റിപ്പോര്‍ട്ട്. മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥയുടെ ലംഘനം പദ്ധതിയില്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കെ ഫോണിനായി എത്തിച്ച കേബിളുകളുടെ കാര്യത്തിലും ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടിലുണ്ട്. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നാണ് എത്തിച്ചത്. കേബിളിന്റെ ഗുണനിലവാരത്തില്‍ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്കും സംശയമുണ്ട്. കരാര്‍ കമ്പനിയായ എല്‍എസ് കേബിളിന് കെഎസ്ഐടിഎല്‍ നല്‍കിയത് അനര്‍ഹമായ സഹായമാണെന്നും എജി കണ്ടെത്തിയിരിക്കുന്നു. ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണ്. കെ ഫോണിലെ കേബിളുകളുടെ ഇറക്കുമതി സംബന്ധിച്ച് പ്രതിപക്ഷം നേരത്തേ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ജൂണ്‍ അഞ്ചിനാണ് കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന് സമര്‍പ്പിച്ചത്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും…
Read More700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍ ! ആത്മഹത്യയ്ക്കു ശ്രമിച്ച് ചിലര്‍…
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്താനുള്ള ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ 12 ആഴ്ചയായി വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫര്‍ ലെറ്റര്‍ അഴിമതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാര്‍ക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് നാടുകത്തല്‍ നോട്ടീസ് ലഭിച്ചത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള ഏഴുന്നുറോളം വിദ്യാര്‍ഥികളാണ് കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ളത്. പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന് ലഭിക്കുന്നതിനായി നല്കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ നാടുകടത്തുന്നത്. തങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. നാലുവര്‍ഷത്തിന് ശേഷം നാടുകടത്തുമെന്നത് മാനസികാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. നാടുകടത്തല്‍ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. ഏഴുന്നൂറിന് മേലെ ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് എത്താനായത് ഇന്ത്യയില്‍…
Read Moreഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ചു ! 56കാരന് അറസ്റ്റില്‍…
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ശ്രദ്ധ വാള്‍ക്കര്‍ മോഡല്‍ കൊലപാതകം. മുംബൈ നഗരത്തിലാണ് യുവതിയെ കൊന്ന് പലകഷണങ്ങളായി വെട്ടിനുറുക്കിയത്. മുംബൈ മിറ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ(32)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന 56-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കൊപ്പം താമസിച്ചിരുന്ന ലിവ് ഇന്‍ പങ്കാളിയായ മനോജ് സഹാനിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി സമീപത്തെ ഫ്ളാറ്റിലുള്ളവര്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നയാനഗര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രതിയായ മനോജിനെയും ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട സരസ്വതിയും പ്രതി മനോജും കഴിഞ്ഞ മൂന്നുവര്‍ഷമായി മിറ റോഡിലെ ഫ്ളാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. നാലുദിവസം മുമ്പാണ് പ്രതി പങ്കാളിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. യുവതിയെ ഫ്ളാറ്റില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരം…
Read Moreഇവനെ അറിയാമെങ്കിൽ വിളിച്ചു അറിയിക്കണം; ലേഡീസ് കോച്ചിൽ കയറി നഗ്നതാ പ്രദർശനം; യുവാവിന്റെ ചിത്രം പുറത്ത് വിട്ട് റെയിൽവേ പോലീസ്
കണ്ണൂർ: കോഴിക്കോട്-കണ്ണൂർ പാസഞ്ചറിലെ (06481) ലേഡീസ് കോച്ചിൽ കയറി നഗ്നതാ പ്രദർശനം നടത്തിയതെന്നു സംശയിക്കുന്ന യുവാവിന്റെ ഫോട്ടോ റെയിൽവേ പോലീസ് പുറത്തുവിട്ടു. യുവാവ് ട്രെയിനിൽ നിന്നിറങ്ങുന്പോൾ യുവതിയെടുത്ത ഫോട്ടോയാണു റെയിൽവേ പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.15 നായിരുന്നു സംഭവം. എടക്കാട് സ്റ്റേഷനിലാണു യുവാവ് ഇറങ്ങിയത്. വടകരയിൽനിന്നു ലേഡീസ് കോച്ചിൽ കയറിയ യുവതിക്കാണു ദുരനുഭവമുണ്ടായത്. വടകരയിൽനിന്നു കയറുന്പോൾ ഏതാനും സ്ത്രീകൾ കോച്ചിലുണ്ടായിരുന്നു. ഉറങ്ങിയ യുവതി തലശേരി വിട്ടപ്പോൾ ഉണർന്നു. പാന്റ്സും ഷർട്ടും ധരിച്ച ഒരു യുവാവ് കോച്ചിലുണ്ടായിരുന്നു. ലേഡീസ് കോച്ചാണ് ഇതെന്നു പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കിയില്ല. പിന്നീട് നഗ്നതാ പ്രദർശനം നടത്തി. ബഹളംവച്ചപ്പോൾ എടക്കാട് സ്റ്റേഷനിൽ ഇറങ്ങിയോടുകയായിരുന്നു. യുവതിയുടെ പരാതിയിൽ കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നു കണ്ണൂർ റെയിൽവേ പോലീസ് നിർദേശിച്ചു. ഫോൺ: 9497981123, 0497 2705018.…
Read Moreപുല്ലു കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ വൈറല്‍ ! നെയ്യാര്‍ വനമേഖലയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട്-കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തുറന്നു വിട്ട അരിക്കൊമ്പന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തമിഴ്നാട് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ആണ്. ട്വിറ്ററിലൂടെയാണ് ഇവര്‍ അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പങ്കുവച്ചത്. കോതയാര്‍ ഡാമിനു സമീപം പുല്ല് വെള്ളത്തില്‍ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുതിയ സാഹചര്യങ്ങളില്‍ അരിക്കൊമ്പന് ശാന്തനാണെന്ന പ്രതീക്ഷയും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ സുപ്രിയ പങ്കുവച്ചിട്ടുണ്ട്. അത് എക്കാലവും തുടരട്ടെയെന്നും ബാക്കി കാലം പറയുമെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. കോതയാര്‍ ഡാമിനു സമീപം അരിക്കൊമ്പന് നിലയുറപ്പിച്ചതായി കേരള വനംവകുപ്പും അറിയിച്ചിരുന്നു. കാട്ടാനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറിലെ സിഗ്നല്‍ പ്രകാരമാണ് ഈ വിവരം സ്ഥിരീകരിച്ചത്. കോതയാര്‍ ഡാമില്‍ നിന്നു വിതുര വഴി നെയ്യാര്‍ വനമേഖലയിലേക്കു 130 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്നലെ പുലര്‍ച്ചെ…
Read Moreമഹേഷിന്റെ പ്രതികാരം..! നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ല; മദ്യപിച്ചെത്തി സിഐയെ മര്‍ദിച്ച് പോലീസുകാരൻ; ഒടുവിൽ സംഭവിച്ചത്…
തൃശൂര്‍ : സിഐയെ കയ്യേറ്റം ചെയ്ത പോലീസുകാരന് സസ്പെന്ഷന്. സിവില്‍ പോലീസ് ഓഫീസര്‍ സിപിഒ ടി. മഹേഷിനെയാണ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന് സിഐ പ്രേമനന്ദ കൃഷ്ണനെയാണ് ഇയാള്‍ മര്‍ദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സസ്പെന്ഷന് നടപടിയിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് മഹേഷ് സിഐയെ കയ്യേറ്റം ചെയ്തത്. സിഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മദ്യപിച്ചെത്തിയ മഹേഷ് ബഹളംവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു. കമ്മീഷണര്‍ അവധിയിലായിരുന്നതിനാലാണ് പൊലീസുകാരനെതിരായ നടപടി വൈകിയത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മുന്‍ എസ്കോട്ട് ടീം അംഗമാണ് സസ്പന്‍ഷനിലായ മഹേഷ്. മുന്‍പ് വടക്കേക്കാട് പോലീസ് സ്റ്റേഷനിലായിരുന്ന ഇയാള്‍ അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
Read Moreരണ്ടാം വിവാഹം മുടങ്ങി; ആറ് വയസുകാരിയെ മകളെ പിതാവ് മഴുവിന് വെട്ടിക്കൊലപ്പെടുത്തി; ഓടിയെത്തിയ സ്വന്തം അമ്മയെ വെട്ടി വീഴ്ത്തി; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: മാവേലിക്കര പുന്നമൂട്ടില്‍ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ടു വെട്ടിക്കൊലപ്പെടു ത്തിയത് മദ്യല ഹരിയിലെന്ന് പോലീസ്. പുനര്‍വിവാഹം നടക്കാത്തതിനാല്‍ ഇയാള്‍ നിരാശനായിരുന്നു. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ പിതാവ് മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്തു മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന ഇയാളുടെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വീടിന്റെ വരാന്തയില്‍ സോഫയില്‍ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയേയും മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കും തലയ്ക്കും വെ ട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാള്‍ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. . നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നു. പുനര്‍വിവാഹത്തിനായി…
Read Moreകാമുകനൊപ്പം ഇറങ്ങിപ്പോയി യുവതി; പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ പോസീസെത്തി; കട്ടസപ്പോർട്ടുമായി പോലീസിനെ തടഞ്ഞ് സുഹൃത്തുകൾ; പിന്നീട് സംഭവിച്ചത്
കട്ടപ്പന: സുഹൃത്തിന്റെ പെൺ സുഹൃത്തിനെ പോലീസ് കൊണ്ടുപോകുന്നതു തടഞ്ഞ നാലംഗ സംഘത്തിൽപ്പെട്ട മൂന്നു പേരെ അറസ്റ്റ്ചെയ്തു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുവദിച്ചപ്പോൾ ഇയാളുടെ സുഹൃത്തുക്കൾ പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിന്റെ പേരിൽ അഴിക്കുള്ളിലായി. വണ്ടന്മേട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊച്ചറ മന്തിപ്പാറ അരിമറ്റത്തിൽ ജോമിഷ് (33), സുൽത്താൻമേട് പൂവേലിൽ മനു (33), മന്തിപ്പാറ പുന്നക്കൽ ജോയൽ (30) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ നാലിനാണ് രക്ഷിതാക്കൾ വണ്ടന്മേട് പോലീസിൽ പരാതി നൽകിയത്. ഇതുസംബന്ധിച്ച അന്വേഷണത്തിനിടെ പെൺകുട്ടിയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചു. എസ്എച്ച്ഒ വി.എസ്.നവാസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി യുവാവിന്റെ ആൺ സുഹൃത്തിന്റെ വീട്ടിൽ പാർപ്പിച്ചിരുന്ന പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി കോടതിയിൽ ഹാജരാക്കാൻ ശ്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന ഏതാനും യുവാക്കൾ പോലീസിനെ തടഞ്ഞു. യുവാക്കളിൽ നാലു പേർക്കെതിരേ പോലീസ് കേസെടുക്കുകയും…
Read Moreവീടിന് തീവെച്ചന്ന പരാതിയുമായി യുവാവ്; പരിശോധനയ്ക്കെത്തിയ ഫോറൻസിക്കിന് കിട്ടിയത് റിവോൾവർ; പരാതിക്കാരൻ സോണി മുങ്ങി; കട്ടപ്പനയിലെ തോക്ക് കഥയിങ്ങനെ…
കട്ടപ്പന: പകതീർക്കാൻ കുറച്ചുപേർ ചേർന്ന് വീടിനു തീവച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോൾ ഫോറൻസിക് സംഘം വീട്ടിൽനിന്നു ലൈസൻസില്ലാത്ത റിവോൾവർ കണ്ടെടുത്തു. കൊച്ചുതോവാള കൊടിത്തോപ്പിൽ സോണി (ജേക്കബ് ആന്റണി-29)യെ പോലീസ് അറസ്റ്റ് ചെയ്തു.പരാതിക്കാരനായ സോണിയുടെ വീടിന് മേയ് 15നു തീപിടിച്ചിരുന്നു. വീടിനു തീവയ്ക്കുകയായിരുന്നെന്ന് ഇയാൾ പോലീസിൽ പരാതിപ്പെട്ടു. ഇതനുസരിച്ച് മേയ് 16ന് ഫൊറൻസിക് സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് നാടൻ തോക്ക് കണ്ടെത്തിയത്. തുടർന്ന് അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് ഇയാൾക്കെതിരേ കേസെടുത്തു. പിന്നീട് ഒളിവിൽ പോയ സോണിയെ കട്ടപ്പന ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് എസ്ഐ ലിജോ പി.മണിയുടെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read More