മലപ്പുറം : മലപ്പുറം കോട്ടക്കലില്‍ രണ്ട് മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി കുടുംബം. ചെട്ടിയാന്‍ കിണര്‍ റഷീദ് അലിയുടെ ഭാര്യ സഫ്വ തൂങ്ങിമരിക്കാന്‍ കാരണം ഭര്‍തൃപീഡനമാണെന്ന് സഹോദരന് പറഞ്ഞു. ഇത് ശരിവെക്കുന്ന ശബ്ദസന്ദേശം മരിക്കുന്നതിന് മുമ്പ് സഫ്വ ഭര്‍ത്താവിന്റെ ഫോണിലേക്ക് അയച്ചിരുന്നു. മര്‍ദനം സഹിക്കാമെന്നും എന്നാല്‍ കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യെന്നുമാണ് ശബ്ദസന്ദേശത്തിലുള്ളതെന്ന് സഹോദരന് പറയുന്നു. പീഡനം സഹിക്കാന്‍ വയ്യാതെയാണ് സഫ്വ മക്കളെ കൊന്ന് ജീവനൊടുക്കിയത്. സംഭവത്തില്‍ അന്വേഷണ നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് 26കാരിയായ സഫ്വ , മക്കളായ ഫാത്തിമ മര്‍സീഹ, മറിയം എന്നിവരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലും ഒന്നും വയസ്സുകാരായ കുട്ടികളാണ് മരിച്ചത്. സംഭവം ഭര്‍ത്താവ് റാഷിദ് അലിയാണ് നാട്ടുകാരെ അറിയിച്ചത്. ഈ സമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍…
Read MoreCategory: Top News
വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടികളെ കയറിപ്പിടിക്കും;സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലെത്തി അടിവസ്ത്രം മോഷ്ടിക്കും; സന്തോഷിന്റെ ലീലകൾ ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി സന്തോഷിനെതിരെ കുടുതൽ പരാതികൾ . നഗരത്തിലെ വനിതാ ഹോസ്റ്റലിൽ കടന്ന് കയറി ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാളാണെന്ന പരാതിയുയർന്നു. 2021 ഡിസംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഹോസ്റ്റലിനകത്ത് അതിക്രമിച്ച് കയറി പുലർച്ചെ ഒരാൾ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ഉണ്ടായി. ഹോസ്റ്റൽ അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പ്രതിയെ കണ്ടെ ത്താനായിരുന്നില്ല. മ്യൂസിയത്ത് യുവതിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്റെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്ത് വന്നതോടെ ഹോസ്റ്റലിലെ അന്തേവാസികൾ ഇയാളെ തിരിച്ചറിയുകയും ഈ വിവരം പോലീസ് സംഘത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഈ കേസുമായി മുന്നോട്ടു പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സ്ത്രീകൾ മാത്രം താമസിക്കുന്ന…
Read Moreകുടുംബപ്രശ്നം പറയാനെത്തിയ വീട്ടമ്മയെ ‘വളച്ചു’ വലയിലാക്കി; എസ്ഐ കുടുംബം തകർക്കുന്നുവെന്ന പരാതിയുമായി ഭർത്താവ് രംഗത്ത്; ഒടുവിൽ എസ്ഐയ്ക്ക് എട്ടിന്റെ പണി
കോഴിക്കോട്: പരാതി പറയാന്‍ സ്റ്റേഷനില്‍ എത്തിയ വീട്ടമ്മയെ വളച്ച പോലീസുകാരന് ഒടുവില്‍ പണികിട്ടി. കുടുംബപ്രശ്നം പരിഹരിക്കാനാണ് യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയത്. അതാകട്ടെ ഏറ്റവും വലിയ പ്രശ്നമായി മാറി. കുടുംബബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയിൽ കൽപറ്റ എസ്ഐ അബ്ദുൽ സമദിനെയാണ് അച്ചടക്കലംഘനത്തിനും സ്വഭാവദൂഷ്യത്തിനും ഡിഐജി രാഹുൽ ആർ. നായർ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അബ്ദുൽ സമദ് എടച്ചേരി എസ്ഐ ആയിരിക്കുമ്പോൾ കുടുംബ കലഹം പരിഹരിക്കാനായി സ്റ്റേഷനിലെത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടുപോയതായും ചിത്രങ്ങൾ പകർത്തി വീടുവിട്ട് ഇറങ്ങാൻ പ്രേരിപ്പിച്ചതായും ഭർത്താവ് ആരോപണം ഉന്നയിച്ചിരുന്നു. ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏൽപിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. തുടര്‍ന്ന് ഗൃഹനാഥന് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് അന്വേഷണവിധേയമായി അബ്ദുൽ സമദിനെ കൽപറ്റയിലേക്ക് സ്ഥലംമാറ്റി. അതിനുശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ…
Read Moreപതിനേഴുകാരിയെ നവാഗത സംവിധായകനും സുഹൃത്തും തട്ടിക്കൊണ്ടുപോയി; തിരിക്കഥ പൊളിഞ്ഞപ്പോൾ മൂവരേയും മൈസൂരിൽ നിന്ന് പൊക്കി കൊയിലാണ്ടി പോലീസ്
സ്വന്തം ലേഖകന്കൊയിലാണ്ടി: മൂന്നു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. പക്ഷെ ഒറ്റൊന്നുപോലും റിലീസ് ആയിട്ടില്ല. പക്ഷെ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ഇതൊക്കെ മതിയല്ലോ… 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് നടത്തിയ മിന്നൽ നീക്കത്തിൽ സിനിമാ സംവിധായകനും സുഹൃത്തുമാണ് പിടിയിലായത്. കൊയിലാണ്ടി കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കൽ മണ്ണാർക്കണ്ടി ഷംനാദ് (33) എന്നിവരാണ് പെൺകുട്ടിയോടൊപ്പം ബംഗളൂരുവില്‍ കൊയിലാണ്ടി പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിനിമാരംഗത്ത് നവാഗതനായ ജാസിക് അലി, ബൈനറി, ജിങ്കോള എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ബന്ധംവച്ചാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. സംവിധായകന്റെ ത്രില്ലര്‍ പൊട്ടിയതിങ്ങിനെ…പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനു മൂന്നു ദിവസംമുമ്പ് വീടിനു മുന്നിലൂടെ ഇയാൾ കാറോടിച്ച് പോയിരുന്നു. ഈ സൂചന വച്ചാണ് പരാതി ലഭിച്ച ഉടനെ പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ…
Read Moreവനിതാ സുഹൃത്തിന് നഷ്ടപ്പെട്ടത് 53പവൻ; വാഹനം ഓടിക്കാൻവാങ്ങിയ ശേഷം പണയപ്പെടുത്തിയത് ആറുകൾ കാറുകൾ; മാമ്പുഴക്കരിക്കാരൻ ആരോമൽ അത്രകൊച്ചുപയ്യനല്ല…
മങ്കൊമ്പ്: വാഹനത്തട്ടിപ്പു കേസിൽ പ്രതി പണയപ്പെടുത്തിയ വാഹനങ്ങൾ പോലീസ് കണ്ടെടുത്തു. കേസിലെ പ്രതിയായ രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി ളാങ്കര ആരോമൽ (28) വിവിധയാളുകളിൽനിന്നായി തട്ടിയെടുത്ത ആറു കാറുകളാണ് രാമങ്കരി പോലീസ് ഇന്നലെ സ്റ്റേഷനിലെത്തിച്ചത്. നാലു കാറുകൾ പെരുമ്പാവൂരിൽനിന്നും പൊൻകുന്നത്തും കൊല്ലത്തുനിന്നും ഓരോ കാറുകളുമാണ് കണ്ടെടുത്തത്. ചങ്ങനാശേരി സ്വദേശിയുടെ ഇന്നോവാ, ആലപ്പുഴ സ്വദേശിയുടെ ആൾട്ടോ, ചങ്ങനാശേരി സ്വദേശിയുടെ ക്വിഡ്, ആലപ്പുഴ സ്വദേശിയുടെ വാഗണർ, പത്തനംതിട്ട സ്വദേശിയുടെ സ്വിഫ്റ്റ്, ഇടുക്കി സ്വദേശിയുടെ ബെലേനോ എന്നീ കാറുകളാണ് പോലീസ് പിടിച്ചെടുത്ത്. ഇടുക്കി സ്വദേശിനിയുടെ പരാതിയിൻമേലാണ് രാമങ്കരി പോലീസ് കേസെടുത്തത്. വാഹനങ്ങൾ അതത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റേഷനുകളിലേക്കു കൊണ്ടുപോകും. കഴിഞ്ഞ 27 നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് റിമാൻഡ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാലു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇന്നു കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ പ്രതിയെ…
Read Moreഹിജാബ് വിരുദ്ധ പ്രതിഷേധം ! ഇറാനിലെ 19കാരനായ സെലിബ്രിറ്റി ഷെഫിനെ ക്രൂരമായി അടിച്ചു കൊന്ന് പോലീസ്…
ഇറാനില്‍ കത്തിപ്പടരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ എരിതീയില്‍ എണ്ണ പോലെ പോലീസ് ഇടയ്ക്കിടെ മനുഷ്യവേട്ട തുടരുകയാണ്. സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോയ 17കാരിയെ മര്‍ദ്ദിച്ചു കൊന്നതിനു ശേഷം ഇപ്പോള്‍ ഇറാന്റെ ജാമി ഒലിവര്‍ എന്നറിയപ്പെടുന്ന സെലിബ്രിറ്റി ഷെഫ് മെഹര്‍ഷാദ് ഷാഹിദിയെ റെവല്യൂഷനറി ഗാര്‍ഡ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. മെഹര്‍ഷാദ് ഷാഹിദിയുടെ 20-ാം ജന്മദിനത്തിന്റെ തലേദിവസമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ടെലഗ്രാഫ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച ഷാഹിദിയുടെ ശവസംസ്കാര ചടങ്ങിനിടെ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത 19 കാരനായ ഷാഹിദിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ ക്രൂരമര്‍ദ്ദനമേറ്റെന്നും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മകന് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറയാന്‍ തങ്ങള്‍ക്കുമേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതായി ഷാഹിദിയുടെ കുടുംബം വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം…
Read Moreതോപ്പുംപടി പാലത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി; അനുനയനീക്കത്തിനിടെ യുവാവിന്റെ ആവശ്യം കേട്ട പോലീസ് ഞെട്ടി…
കൊച്ചി: തോപ്പുംപടി പാലത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. ഫോര്‍ട്ട് കൊച്ചി സ്വദേശി കമാല്‍ ആണ് ഭീഷണി മുഴക്കിയത്. മഹാരാജാസ് കോളജ് സംഘര്‍ഷത്തില്‍ അറസ്റ്റിലായ സഹോദരന് മാലിക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായി രുന്നു ഭീഷണി. ഇയാളെ പോലീസ് അനുനയനീക്കത്തിലൂടെ താഴെയിറക്കി. ബുധനാഴ്ചയാണ് എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ – കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം കോളജിന് സമീപത്തെ ജനറല്‍ ആശുപത്രിക്ക് മുമ്പില്‍വച്ചാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കോളജിലെ രണ്ട് വിദ്യാര്‍ഥിനികളോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകനായ മാലികും എസ്എഫ്ഐ പ്രവര്ത്തകന് അമീന് അന്‍സാരിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതാണ് വലിയ അടിപിടിയിലേക്ക് നയിച്ചതെന്നാണ് വിവരം.
Read Moreസൈനികനുമായി വിവാഹം നിശ്ചയിച്ച ശേഷം കാമുകനുമായി ‘താലികെട്ടും ഹണിമൂണും’ ! പട്ടാളക്കാരന് വരുമ്പോള്‍ അയാള്‍ക്കൊപ്പവും കറക്കം; ഗ്രീഷ്മയുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…
ഷാരോണ്‍ കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഗ്രീഷ്മയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഫെബ്രുവരിയില്‍ സൈനികനുമായി വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം അയാളുമായി അടുത്ത ഗ്രീഷ്മ തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ തങ്ങളുടെ സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ഷാരോണിന്റെ കൈയ്യിലുള്ളത് വിനയാകുമെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ബന്ധത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഒരുക്കമായിരുന്നില്ല. ഇതോടെയാണ് വീഡിയോകള്‍ ഏതുവിധേനയും കൈക്കലാക്കി ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായി ഷാരോണിന് കൂടുതല്‍ പ്രേമിക്കുന്നതായി നടിക്കുകയാണ് ചെയ്തത്. കൂടുതല്‍ വിശ്വാസ്യതയ്ക്കായി താലികെട്ടും ഹണിമൂണും നടത്തിയത്. കോളജിലെ ടൂറിന്റെ പേരുപറഞ്ഞ് മൂന്നു ദിവസം ഷാരോണുമായി ‘ഹണിമൂണ്‍’ ആഘോഷിക്കാനാണ് ഗ്രീഷ്മ പോയത്. ഷാരോണും ഇതുപോലൊരു കാരണമാണ് വീട്ടില്‍ പറഞ്ഞത്. ഹണിമൂണ്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ഗ്രീഷ്മ പിന്നീട് സൈനികന് അവധിക്ക് വരുമ്പോള്‍ സൈനികനൊപ്പവും കറങ്ങിയിരുന്നു. പാറശ്ശാലയിലെ സിആര്പിഎഫുകാരനും നാഗര്‍കോവിലിലെ പട്ടാളക്കാരനും അടുത്ത…
Read Moreയുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി; യുവാവ് അറസ്റ്റില്‍! 22കാരിയായ യുവതിയെ പരിചയപ്പെട്ടത് അഞ്ച് മാസം മുമ്പ്
പാലക്കാട്: ഭീഷണിപ്പെടുത്തി വാങ്ങിയ യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം ഇരുമ്പിളിയം സ്വദേശി പി. പ്രശാന്താണ് (26) പിടിയിലായത്. ഒറ്റപ്പാലം സ്വദേശിനിയുമായി അടുപ്പത്തിലായ പ്രശാന്ത് ഇക്കാര്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങള്‍ കൈക്കലാക്കിയത്. ഈ ദൃശ്യങ്ങള്‍ പ്രതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയാക്കുകയായിരുന്നു. 22കാരിയായ യുവതിയെ അഞ്ച് മാസം മുമ്പാണ് പ്രതി പരിചയപ്പെട്ടത്. ഈ പരിചയം മുതലെടുത്ത് യുവതിയെ ചൂഷണം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പ്രതിക്കെതിരെ ഐ.ടി. നിയമം 66 (ഇ) പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.
Read More‘ചാട്ടത്തിന്റെ രണ്ടാംവട്ടം’ കാമുകനെ മതിയെന്നു വീട്ടമ്മ..! ഭർത്താവിന്റെ കാറും സ്വർണവും വേണം; മക്കളെ ഉപേക്ഷിച്ചുപോയ യുവതിയെ കാമുകനോടൊപ്പം വിട്ട് കോടതി
ശ്രീകണ്ഠപുരം: ചെങ്ങളായിയിൽനിന്ന് കാണാതായ രണ്ട് മക്കളുടെ മാതാവായ 27 കാരിയായ യുവതി ഒടുവിൽ കാമുകനോടൊപ്പം തളിപ്പറമ്പ് പോലീസിൽ ഹാജരായി. യുവതിയുടെ സഹോദരിയുടെ പരാതിയിൽ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും ഇന്നലെ ഉച്ചയ്ക്ക് തളിപ്പറമ്പ് പോലീസിൽ ഹാജരായത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് യുവതിയെ വീട്ടിൽ നിന്ന് കാണാതായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ഭർത്താവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് കാസർഗോഡ് വച്ച് പണം പിൻവലിച്ചതായി മൊബൈൽ മെസേജ് വന്നതോടെ വിദേശത്തുള്ള ഭർത്താവ് വീട്ടിൽ അന്വേഷിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് മൂന്നും ഏഴും വയസുള്ള കുട്ടികളെ ഉറക്കി കിടത്തി യുവതി കാറുമായി മുങ്ങിയതായി മനസിലായത്. അലമാരയിൽ സൂക്ഷിച്ച സഹോദരിയുടെ 15 പവൻ സ്വർണവും ഭർത്താവ് പുതുതായി വാങ്ങി നൽകിയ കാറുമായാണ് യുവതി നാടുവിട്ടത്. പെരുവളത്ത്പറമ്പ് സ്വദേശിയായ 24 കാരനായ ബസ് ഡ്രൈവറോടൊപ്പമാണ് യുവതി മുങ്ങിയത്.…
Read More