ചെറുതോണി: സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചുകൊടുത്തു ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ അവശനിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോപ്രാംകുടിക്കു സമീപം പ്രകാശിൽ കോഴിക്കടയുൾപ്പെടെ നടത്തുന്ന തൃശൂർ മണ്ണുത്തി സ്വദേശി കാഞ്ഞിരത്തുങ്കൽ വിനീതി (32)നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം മുൻപ് ഇയാൾ കടയടച്ചിട്ടിട്ട് നാട്ടിൽ പോയി. തിരികെ വന്നപ്പോൾ കടയിലെ സാധനങ്ങളും കോഴിയുമെല്ലാം നഷ്ടപ്പെട്ടിരുന്നു. സംശയമുള്ള രണ്ടു സുഹൃത്തുക്കളെ പ്രതികളാക്കി മുരിക്കാശേരി പോലീസിൽ കേസ് കൊടുത്തു. ഇരുകൂട്ടരേയും വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. കുടുതൽ അന്വേഷണം നടത്തുന്നതിനുവേണ്ടി ഇരുകൂട്ടരേയും പറഞ്ഞുവിട്ടു. നിരാശനായ യുവാവ് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് സുഹൃത്തുകൾക്ക് വീഡിയോ അയച്ചു. സുഹൃത്തുക്കൾ ഇതു മുരിക്കാശേരി പോലീസിനയച്ചുകൊടുത്തു. പോലീസ് അന്വേഷിച്ചെത്തുമ്പോൾ യുവാവ് അവശനിലയിലായിരുന്നു. ഉടൻതന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജാശുപതിയിലെത്തിച്ചു. അവിടെനിന്നും കോട്ടയം…
Read MoreCategory: Top News
ഒരുമിച്ച് താമസിച്ചിട്ടും..! സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചു, പ്രതിശ്രുതവധുവിന്റെ മര്‍ദനമേറ്റ ഡോക്ടര്‍ മരിച്ചു; യുവതിയുടെ അമ്മയുടെ ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്ന് ?
ബംഗളൂരു: സ്വകാര്യചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പ്രതിശ്രുതവധുവിന്റെയും കൂട്ടുകാരുടെയും മര്‍ദനമേറ്റ ഡോക്ടര്‍ മരിച്ചു. ചെന്നൈ സ്വദേശിയായ ഡോ.വികാസ് രാജന് (27) ആണ് മരിച്ചത്. പ്രതിശ്രുത വധു പ്രതിഭ, സുഹൃത്തുക്കളായ സുശീല്‍, ഗൗതം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സുഹൃത്തായ സൂര്യക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. യുക്രെയ്നില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി ചെന്നൈയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന വികാസും ബംഗളൂരുവില്‍ ആര്‍ക്കിടെക്ടായ ചെന്നൈ സ്വദേശിനി പ്രതിഭയും സാമൂഹ്യമാധ്യമങ്ങളിലൂടെയാണു പരിചയപ്പെട്ടത്. പ്രണയം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വരുന്ന നവംബറില്‍ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചതായിരുന്നു. ഇതിനിടെ വിദേശ തൊഴില്‍ നേടുന്നതിനുള്ള പരിശീലനത്തിനായി വികാസ് ബംഗളൂരുവിലെത്തുകയും ഇരുവരും ഒരുമിച്ച് കഴിയുകയുമായിരുന്നു. ഇതിനിടെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്സ്റ്റഗ്രാമിലിട്ടതെന്ന് പറയുന്നു. മറ്റൊരു പേരില്‍ വ്യാജ അക്കൗണ്ട് തുറന്നാണു ചിത്രങ്ങളിട്ടത്. യുവതിയുടെ അമ്മയുടെ ദൃശ്യങ്ങളും ഈ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതായി പറയുന്നു. കഴിഞ്ഞ 10നു വികാസിനെ യുവതിയുടെ സുഹൃത്തായ…
Read Moreഅഞ്ചു മണിക്കൂർ നാടിനെ മുൾമുനയിൽ നിർത്തിയ തെരുവുനായ ! ഒരു നായ നാടിനെ വിറപ്പിച്ച കഥ
പത്തനംതിട്ട: പേ വിഷബാധ ഏറ്റിട്ടുണ്ടെന്നു സംശയിക്കുന്ന തെരുവുനായ മണിക്കൂറുകളോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെ എട്ടോടെ ഓമല്ലൂർ കുരിശുംമൂടിനു സമീപം തറയിൽ ശ്രീകാന്ത് തന്റെ കാർ ഷെഡിൽനിന്നു പുറത്തേക്ക് എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഒരു നായ അതിന്റെ അടിയിൽ കിടക്കുന്നതായി ശ്രദ്ധയിൽപെട്ടത്. കാണുമ്പോൾ നായ ശാന്തനായിരുന്നുവെങ്കിലും അല്പം കഴിഞ്ഞ് ഇത് അക്രമാസക്ത സ്വഭാവം കാണിച്ചു. വീട്ടിൽ കയറാൻ ശ്രമം ഇതിനിടെ, വീട്ടിനുള്ളിലേക്കും നായ കയറാൻ ശ്രമിച്ചു. വീടിന്റെ കതകുകളടച്ചതിനെത്തുടർന്ന് നായ മുറ്റത്തുതന്നെ കിടന്നു. ശ്രീകാന്തും മാതാവ് തുളസിഭായിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയെ വീടിനുള്ളിലാക്കി കതകുകൾ അടച്ച ശ്രീകാന്ത് കാറുമായി പുറത്തിറങ്ങി ഗേറ്റ് പൂട്ടി. പിന്നീട് നായ ശാന്തനായെങ്കിലും പേ വിഷബാധയുടെ ലക്ഷണം കാണിച്ചതിനാൽ, ഗേറ്റിനുള്ളിലേക്ക് കടക്കാൻ ആരും ധൈര്യപ്പെട്ടില്ല. സ്ഥലത്തെത്തിയ പഞ്ചായത്തംഗം സാലി ഫയർഫോഴ്സിനെ വിവരം അറിയിച്ചു. വൻ ജനക്കൂട്ടം ജില്ലാ ഫയർ ഓഫീസർ ബി.എം. പ്രതാപചന്ദ്രന്റെയും സ്റ്റേഷൻ…
Read Moreഏഴു പേർക്കും ഗുരുതര രോഗങ്ങൾ! ഈ കുടുംബത്തിന്റെയും കഥ കേട്ടാൽ ഒരു നിമിഷം കണ്ണു നിറയാത്തവരായി ആരും ഉണ്ടാവില്ല
അടിമാലി: റെജി ശങ്കറിന്റെയും കുടുംബത്തിന്റെയും കഥ കേട്ടാൽ ഒരു നിമിഷം കണ്ണു നിറയാത്തവരായി ആരും ഉണ്ടാവില്ല. ഒരു കുടുംബത്തിലെ നാലു മക്കളും മാതാപിതാക്കളുമടക്കം ഏഴുപേരും ഗുരുതര രോഗത്തിന്റെ മുന്നിൽ പകച്ചുനിൽക്കുകയാണ്. അടിമാലിക്കു സമീപം ഇരുന്പുപാലം മെഴുകുംചാലിൽ വാടകയ്ക്കു താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറി(57)ന്റെ കുടുംബമാണ് ജീവിതപാതയിൽ ഒരടി മുന്നോട്ടു വയ്ക്കാനാകാതെ നിൽക്കുന്നത്. ആർട്ടിസ്റ്റായിരുന്ന റെജിക്കു മൂന്നു പ്രാവശ്യമാണ് ഹൃദ്രോഗമുണ്ടായത്. ഇതിന്റെ ചികിത്സ തുടരുന്നതിനിടെ മറ്റൊരു സങ്കടവാർത്തയെത്തി. ഭാര്യ അരുന്ധതി മധുമേഘ(44)യ്ക്കു കാൻസർ ബാധിച്ചിരിക്കുന്നു. കാൻസർ രോഗത്തിന്റെ മൂന്നാം സ്റ്റേജിലാണ് കണ്ടെത്തുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ തുടരുകയാണ്. ഇവർക്കു നാലു മക്കളാണുള്ളത്. മൂത്ത മൂന്നു പെണ്മക്കൾക്കും നട്ടെല്ലിനെ ബാധിക്കുന്ന “സ്കോളിയാസിസ്’ രോഗമാണ്. ആറു വയസുള്ള ഇളയ മകനു പാൻക്രിയാസ് സംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തിയതോടെ റെജിയും ഭാര്യയും ആകെ തളർന്നു. അരുന്ധതിയുടെ പിതാവും ഇവരോടൊപ്പമാണ് താമസം.…
Read Moreരണ്ട് ദിവസം സാവകാശം ചോദിച്ചെങ്കിലും…! വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു; വിദ്യാർഥിനി ജീവനൊടുക്കി
കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി. ശൂരനാട് സൗത്ത് അജിഭവനിൽ അജികുമാർ-ശാലിനി ദമ്പതികളുടെ മകൾ അഭിരാമി (18) ആണ് മരിച്ചത്. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് വിദ്യാർഥിനിയാണ്. കേരള ബാങ്ക് പതാരം ബ്രാഞ്ചാണ് നോട്ടീസ് പതിച്ചത്. വീട് നിർമാണത്തിനാണ് കുടുംബം വായ്പ എടുത്തത്. വായ്പ കുടിശിക തിരിച്ചടയ്ക്കാൻ ബാങ്കിനോട് രണ്ട് ദിവസം സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെന്ന് പറയുന്നു. 10 ലക്ഷം രൂപയുടെ വായ്പയാണ് കുടുംബം എടുത്തത്. കോവിഡിന് മുൻപ് വരെ കുടുംബം വായ്പ തവണ അടച്ചിരുന്നു. ഈ മാർച്ചിലും ഒന്നരലക്ഷം രൂപ കുടുംബം ബാങ്കിൽ അടച്ചിരുന്നതായി അയൽവാസി പറഞ്ഞു.
Read Moreപ്രമുഖ തമിഴ് നടി ദീപ പോളിൻ ജസീക്ക മരിച്ച നിലയിൽ! ഫ്ളാറ്റിൽനിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തി
ചെന്നൈ: പ്രമുഖ തമിഴ് നടി ദീപ പോളിൻ ജസീക്കയെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്ളാറ്റിൽ പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപ എന്നറിയപ്പെടുന്ന പോളിൻ ജെസീക്ക അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ “വയ്ദ’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആന്ധ്ര സ്വദേശിയാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ ദീപയെ കണ്ടത്. അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവരാണ് പോലിസിൽ വിവരമറിയിച്ചത്. കിൽപോക്ക് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മൃതദേഹം ആന്ധ്രപ്രദേശിലേക്ക് അയച്ചു. ഫ്ളാറ്റിൽനിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
Read Moreമകളുടെ മുന്നിലിട്ട് അച്ഛനെ മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ! സംഭവത്തെക്കുറിച്ച് കെഎസ്ആർടിസിയുടെ വിശദീകരണം ഇങ്ങനെ…
തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി പ്രേമനെ മകളുടെ മുന്നിലിട്ട് മർദ്ദിച്ചത്. മകളുടെ യാത്രാ സൗജന്യത്തെ ചൊല്ലിയുടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രേമനെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മുന്നിൽ വെച്ച് പിതാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വെച്ചയാളെ പോലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കർശനമായി തന്നെ വിഷയത്തിൽ ഇടപെടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പ്രചരിച്ച വീഡിയോയിൽ കുട്ടിയുടെ മുന്നിൽവെച്ച് മർദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആർടിസി ജീവനക്കാരോട് പറയുന്നത് കേൾക്കാം. പ്രേമൻ കുട്ടിയുടെ…
Read Moreനടൻ നസ്ലെന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി! അക്കൗണ്ട് ഉണ്ടാക്കിയത് യുഎഇയിൽ നിന്ന്
കൊച്ചി: യുവനടൻ നസ്ലെന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ അക്കൗണ്ട് തുടങ്ങിയത് യുഎഇയിൽ നിന്നെന്ന് കൊച്ചി സൈബർ പോലീസ് കണ്ടെത്തി. തുടർന്ന് അക്കൗണ്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഫേസ്ബുക്കിന് കത്തു നൽകി. അക്കൗണ്ടിനെതിരേ നടൻ സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരിൽ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റിട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. കമന്റിന്റെ പേരിൽ നടനും കുടുംബാംഗങ്ങളും സൈബർ ആക്രമണം നേരിടുകയുണ്ടായി. തനിക്ക് ഫേസ്ബുക്ക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുള്ളതെന്നും നസ്ലെൻ പറഞ്ഞു.
Read Moreഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ഥികളില്ല; മത്സരിക്കുന്ന എല്ലാവരും ഒരുപോലെയെന്ന് സോണിയ; അശോക് ഗെഹ്ലോട്ടും ശശി തരൂർ എംപിയും മത്സരരംഗത്തെന്ന് സൂചന
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ഥികളില്ലെന്ന് സോണിയാ ഗാന്ധി. മത്സരിക്കുന്ന എല്ലാവരെയും ഒരേ പോലെ പരിഗണിക്കും. തന്റെ സന്ദേശം പാര്‍ട്ടിയുടെ താഴേതട്ടിലേയ്ക്ക് എത്തിക്കാനും സോണിയ നിര്‍ദേശം നല്കി. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്നാവശ്യപ്പെട്ട് പല ഡിസിസികളും പ്രമേയം പാസാക്കിയ പശ്ചാത്തലത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്. ഗാന്ധി കുടുംബം സ്ഥാനാര്‍ഥിയാക്കുന്ന ആളെ പിന്തുണയ്ക്കാന്‍ കേരള ഘടകമുള്‍പ്പെടെ തീരുമാനമെടുത്തിരുന്നു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂർ എംപിയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് നിലവിലെ സൂചന. പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കണമെങ്കിൽ താൻ നിർദ്ദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരണമെന്ന് ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ ഗെഹ്ലോട്ട് സോണിയയ്ക്ക് മുന്നിൽ വച്ചുവെന്നും റിപ്പോർട്ടുണ്ട്. ഒക്ടോബര്‍ 17-നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി അടുത്ത ദിവസം തന്നെ വിജ്ഞാപനം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം വോട്ടർ പട്ടികയും പുറത്തിറങ്ങിയിരുന്നു. വോട്ടവകാശം ഉള്ളവർക്ക് മാത്രമാണ്…
Read Moreവിദേശജോലി മോഹമുള്ള ഉദ്യോഗാർഥികളെ വാക്സാമർഥ്യത്തിൽ വീഴ്ത്തി; വിശ്വാസം മുതലെടുത്തപ്പോൾ നിമൽ ലക്ഷ്മണയുടെ പോക്കറ്റിൽ വീണത് ലക്ഷങ്ങൾ; ഒടുവിൽ തട്ടിപ്പുകാരൻ യുവാവിന് കിട്ടിയപണിയിങ്ങനെ…
കോഴഞ്ചേരി: മാള്‍ട്ട, ബല്‍ഗേറിയ, ഖത്തര്‍, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി ഒഴിവുകള്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചശേഷം 17 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാളെ കോയിപ്രം പോലീസ് പിടികൂടി. കണ്ണൂര്‍ ഇരിക്കൂര്‍ വെള്ളാട് കുട്ടിക്കുന്നുമ്മേല്‍ നിമല്‍ ലക്ഷ്മണ(25)നാ ണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ മേയ് 28 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പുറമറ്റം വെണ്ണിക്കുളം വാലാങ്കര പുളിക്കല്‍ ഹരീഷ് കൃഷ്ണനാണ് പരാതിക്കാരന്. ഹരീഷിന്റെയും മറ്റും ഉടമസ്ഥതയില്‍ വെണ്ണിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ‘ഡ്രീം ഫ്യൂച്ചര്‍ കണ്‍സള്‍ട്ടന്‍സ് ‘എന്ന എന്ന സ്ഥാപനത്തെയാണ് പ്രതി ചതിച്ച് പണം തട്ടിയത്. മാള്‍ട്ടയിലേക്ക് 25000 രൂപ വീതം നാല് ലക്ഷം രൂപയും ബള്‍ഗേറിയയിലേക്ക് അഞ്ചുലക്ഷം രൂപയും ഖത്തറിലേക്ക് 25000 രൂപയും കമ്പോഡിയയിലേക്ക് 810000 രൂപയും ഉള്‍പ്പെടെ ജോലിക്കുള്ള വീസയുടെ തുകയായി 1735000 രൂപയാണ് നെറ്റ് ബാങ്കിംഗ് മുഖേന നിമല്‍ തട്ടിയെടുത്തതെന്ന് പറയുന്നു. വീസ ലഭ്യമാക്കുകയോ, തുക തിരികെ…
Read More