സ്വന്തം ലേഖകന്‍ കോഴിക്കോട്:എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് ബിജെപി കോഴ നല്കിയ കേസില്‍ തെളിവായ ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റേതുതന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബിജെപിയില്‍ വീണ്ടും പടയൊരുക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വലിയ തോല്‍വി ഏറ്റുവാങ്ങുകയും സംഘടനാതലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാന അധ്യക്ഷനെ പ്രതിക്കൂട്ടിലാക്കി കുറ്റപത്രം ഒരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി .കെ.ജാനുവിന് ബിജെപി നേതാക്കള്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. 10 ലക്ഷം രൂപ തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ സുരേന്ദ്രന് നേരിട്ടും 25 ലക്ഷം രൂപ ബത്തേരി മണിമല ഹോംസ്റ്റേയില്‍ ബിജെപി നേതാവ് പ്രശാന്ത് മലവയലും നല്‍കിയെന്നായിരുന്നു പരാതി. കേസില്‍ സുരേന്ദ്രനും ജാനുവും ഒന്നും രണ്ടും പ്രശാന്ത്…
Read MoreCategory: Top News
പ്രണയം നടിച്ച് യുവതിയെ വരുതിയിലാക്കി; അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് തട്ടിയെടുത്ത് എട്ട് പവൻ; തിരികെ ചോദിച്ചപ്പോൾ താജിറിന്റെ യഥാർത്ഥ സ്വഭാവം കണ്ട് ഞെട്ടി യുവതി…
കണ്ണൂർ: പ്രണയം നടിച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. പെൺകുട്ടി ടൈലറിംഗ് ക്ലാസിന് പോകുന്നതിനിടെയാണ് താജിറുമായി പരിചയപെടുന്നത്. പിന്നീട്, താജിർ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞും മറ്റ് പല കാരണങ്ങൾ പറഞ്ഞും പെൺകുട്ടിയിൽ നിന്നും എട്ട്പവനും 5000 രൂപയും തട്ടിയെടുക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വർണാഭരണങ്ങൾ കാണാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാവ് കാര്യം തിരക്കിയപ്പോഴാണ് വിവിധ ആവശ്യങ്ങൾക്കായി താജിറിന് കൊടുത്തുവെന്ന് പെൺകുട്ടി പറഞ്ഞത്. ഉടൻ അവയെല്ലാം തിരിച്ച് വാങ്ങണമെന്ന് ആശ്യപ്പെട്ടപ്പോൾ താജിറിനോട് കാര്യം പറയുകയും ചെയ്തു. എന്നാൽ, നൽകിയ സ്വർണാഭരണങ്ങളും പണവും തിരിച്ചുനൽകാൻ താജിർ തയാറായില്ല. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് വളപട്ടണം പോലീസിൽ പരാതി നൽകിയത്. വളപട്ടണം…
Read Moreപന്ത്രണ്ടുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചു ! ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയില്‍…
പത്തനംതിട്ട തിരുവല്ലയില്‍ പന്ത്രണ്ടുകാരനെ ഹോസ്റ്റലില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയതായി പരാതി. പുറമറ്റം സ്വദേശിയായ വിദ്യാര്‍ഥിയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ തിരുവല്ല പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പീഡന വിവരം കുട്ടി തന്റെ അനുജത്തിയോടാണ് വെളിപ്പെടുത്തിയതെന്ന് അമ്മ ഒരു ചാനലിനോടു പറഞ്ഞു. ശാരീരികവും മാനസികവുമായി കുട്ടിയെ പീഡിപ്പിച്ചുവെന്നും അമ്മ വ്യക്തമാക്കി. പരാതിയില്‍ കഴമ്പുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ പരാതി സി.ഡബ്യൂ.സിക്ക് കൈമാറി. പീഡനത്തിനിരയായ വിദ്യാര്‍ഥിയെയും ആരോപണ വിധേയരായ വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി സിറ്റിംഗ് നടത്തുമെന്നും ശേഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി ചെയര്മാന് വ്യക്തമാക്കി. 15 വയസ്സുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ കുട്ടിയെ മൂന്ന് മാസത്തിലേറെയാണ് പീഡിപ്പിച്ചത്. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് പാടുകളും മുറിവുകളും കണ്ടതോടെയാണ് മാതാവിന് സംശയം തോന്നിയത്. ശരീരത്തിലെ പാടുകളെ കുറിച്ച് ചോദിച്ച അമ്മയോട് ഇതിനെ…
Read Moreതീൻമേശയിലെ താരരാജവ്..! കുതിച്ചു കയറുന്നത് ഞെട്ടിക്കുന്ന വിലയിലേക്ക്… കിട്ടാക്കനിയായി പച്ചക്കപ്പ; മികച്ച വില ലഭിക്കുന്നത് ആശ്വാസകരമെന്ന് കർഷകർ
മുണ്ടക്കയം: പച്ചക്കപ്പയുടെ വില കുതിച്ചുയരുകയാണ്. പല സ്ഥലത്തും കപ്പയുടെ വില 50 രൂപയ്ക്കു മുകളിലാണ്. വില ഉയർന്നെങ്കിലും ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വ്യാപകമായിയാണ് മുൻകാലങ്ങളിൽ കർഷകർ കപ്പകൃഷി നടത്തിവന്നിരുന്നത്. സ്ഥലം പാട്ടത്തിനെടുത്താണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയിരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി കപ്പയ്ക്ക് അടിസ്ഥാനവില പോലും ലഭിച്ചിരുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കർഷകരും കോഴിവളവും എല്ലുപൊടിയും ഉപയോഗിച്ച് ജൈവകൃഷിയാണ് നടത്തുന്നത്. വളത്തിന്റെ വിലയും പാട്ടത്തുകയും പണിക്കൂലിയും കഴിഞ്ഞാൽ പിന്നെ കർഷകർക്ക് മിച്ചമൊന്നും ലഭിക്കാറുമില്ലായിരുന്നു. കഴിഞ്ഞ വർഷം കർഷകർ ഉത്പാദിപ്പിച്ച കപ്പ വാങ്ങാൻ പോലും വ്യാപാരികൾ തയാറായില്ല. ഇതോടെ ഭൂരിഭാഗം കർഷകരും കപ്പ വിൽക്കാൻ പറ്റാതെ ഉപേക്ഷിക്കേണ്ട ഗതികേടിലായി. ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കർഷകരാണ് വലിയ ദുരിതത്തിലായത്. ഇടനിലക്കാരുടെചൂഷണം കപ്പയുടെ വില മുൻകാലങ്ങളിൽ കുത്തനെ ഇടിയാൻ പ്രധാനകാരണം ഇടനിലക്കാരുടെ ചൂഷണമാണ്. സംസ്ഥാനത്ത് നാടൻകപ്പ…
Read Moreമങ്കി പോക്സ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പഠനം; നാഡിവ്യവസ്ഥയെ ഗുരുതരമായി ബാധിച്ച് കോമയിലേക്ക് പോകാം
ന്യൂഡല്‍ഹി: കൊറോണ ലോകത്തു പരത്തിയ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കൊറോണയുടെ വകഭേദങ്ങള്‍ മനുഷ്യരാശിക്കു മുന്നില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്നാൽ, കൊറോണ വൈറസിനേക്കാള്‍ പലപ്പോഴും മാരകമായി ബാധിക്കുന്ന മങ്കി പോക്സ് വൈറസിനെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ വലിയ ആശങ്കകളുയര്‍ത്തുന്നതാണ്. മങ്കി പോക്സ് പരത്തുന്ന വൈറസുകള്‍ തലച്ചോറിനെ മാരകമായി ബാധിക്കുമെന്നാണു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മങ്കി പോക്സ് വൈറസ് ബാധയില്‍ നിന്നു പൂര്‍ണമായി മുക്തനായാലും ദീര്‍ഘകാലം കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. സാധാരണ പനി പോലെയായിരിക്കും പ്രാഥമിക ലക്ഷണങ്ങളെങ്കിലും ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും രോഗി കോമയിലേക്കു പോകാനും സാധ്യതയുണ്ട്. തലവേദന, ചൊറിച്ചിൽ, ലിംഫ് നോഡുകള്‍ക്കു വീക്കം തുടങ്ങിയ ലക്ഷണങ്ങളും മങ്കി പോക്സ് ബാധിച്ച രോഗികളില്‍ കാണാറുണ്ട്. ചില അവസരങ്ങളില്‍ തലച്ചോറിനെ ബാധിക്കുന്ന രോഗം ഡിപ്രഷൻ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളിലേക്കു രോഗികളെ കൊണ്ടെത്തിക്കുകയും ചെയ്യും. പാശ്ചാത്യരാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍…
Read Moreലൈംഗികത്തൊഴിലാളിയുടെ വാക്കുകേട്ട് കേസെടുക്കാന്‍ പറ്റില്ല ! ട്രാന്‍സ്ജെന്‍ഡറിനെ അപമാനിച്ചെന്ന് പരാതി…
പരാതി നല്കാന് സ്റ്റേഷനിലെത്തിയപ്പോള്‍ സിഐ അപമാനിച്ചെന്നു കാട്ടി സിഐയ്ക്കെതിരേ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി ട്രാന്‍സ്ജെന്‍ഡര്‍ ദീപ റാണി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെയാണ് ദീപ റാണി പരാതി നല്‍കിയത്. ദീപ റാണിയെ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ആരോപണം. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നല്‍കുന്നതിനാണ് ദീപ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് പരാതി നല്‍കാനെത്തിയത്. ‘വിശദാംശങ്ങള്‍ പറയുന്നതിനിടെ താന്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണോയെന്ന് സിഐ ചോദിച്ചു. അതേയെന്ന് പറഞ്ഞപ്പോള്‍ ഫോണില്‍ വിളിച്ചത് കസ്റ്റമര്‍ ആയിരിക്കുമെന്നും സെക്സ് വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്നും’, സിഐ പറഞ്ഞതായി ദീപ പറഞ്ഞു. സംഭവങ്ങള്‍ ദീപ വീഡിയോയില്‍ പകര്‍ത്തിയതും സിഐ ചോദ്യം ചെയ്തു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി നടക്കാവ് പോലീസ് രംഗത്തെത്തി. ടൗണിലെ ട്രാന്സ്ജെന്ഡറുകള് പതിവായി ഇത്തരത്തിലുള്ള പരാതിയുമായി…
Read Moreമാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം ! കാട്ടാക്കട സംഭവത്തില്‍ മാപ്പപേക്ഷയുമായി കെഎസ്ആര്‍ടിസി എംഡി…
കാട്ടാക്കട കെഎസ്ആര്‍ടിസിയില്‍ കണ്സെഷന് എടുക്കാന്‍ എത്തിയ അച്ഛനെയും മകളെയും മര്‍ദ്ദിച്ച് സംഭവത്തില്‍ പൊതുസമൂഹത്തോട് മാപ്പപേക്ഷയുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ഒരിക്കലും നീതീകരിക്കാനാവാത്തതും അങ്ങേയറ്റം വേദനാജനകവും അപലപനീയവുമായ സംഭവമാണ് കാട്ടാക്കടയില്‍ സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് പെണ്‍കുട്ടിക്കും പിതാവിനും നേരിടേണ്ടിവന്ന വൈഷമ്യത്തില്‍ മാപ്പ് ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ബിജു പ്രഭാകറിന്റെ വാക്കുകള്‍ ഇങ്ങനെ… തിരുത്തുവാന്‍ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യും… അങ്ങനെ ചെയ്തില്ലെങ്കില്‍ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ല…പ്രിയപ്പെട്ടവരെ, തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ല്‍ കെ.എസ്.ആര്.ടി.സി കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായത്… പ്രസ്തുത…
Read Moreഇനി പിന്നിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകും ! കടുപ്പിക്കാനൊരുങ്ങി കേന്ദ്രം; ഒരു പടി കൂടി കടന്ന് ഡല്‍ഹി പോലീസ്…
വാഹനങ്ങളില്‍ പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നീക്കവുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് എന്ന് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നതിന് മുമ്പുതന്നെ ഡല്‍ഹി പോലീസ് ഇക്കാര്യത്തില്‍ ഒരു ചുവട് മുമ്പോട്ടു വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹന പരിശോധനയില്‍ സീറ്റ്ബെല്‍റ്റ് ധരിക്കാത്ത പിന്‍നിര യാത്രക്കാര്‍ക്കും പിഴ നല്‍കിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊണാട്ട് പ്ലേസിന് സമീപമുള്ള ബരാഖംബ റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിന്നിലെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന 17 യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ദിവസം പരിശോധനയില്‍ 41 ആളുകള്‍ക്കും പിഴ നല്‍കിയതായാണ് വിവരം. മോട്ടോര്‍ വാഹന നിയമം 194 ബി അനുസരിച്ച് 1000 രൂപയാണ് പിഴ ഈടാക്കുന്നത്. നിരത്തുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നകിനായാണ് ഈ നീക്കമെന്നാണ് വിശദീകരണം. മഹാരാഷ്ട്രയിലെ പാല്‍ഘറിലുണ്ടായ വാഹനാപകടത്തില്‍ വ്യവസായ പ്രമുഖന് സൈറസ്…
Read Moreമകൾക്കു മുന്നിൽ അച്ഛന് മർദനമേറ്റ സംഭവം; പിന്തിരിയില്ല, നീതി തേടി മുന്നോട്ടു പോകുമെന്ന് മകൾ;
കാട്ടാക്കട : മകൾക്ക് മുന്നിൽ വച്ച് അച്ഛനെ മർദിച്ച കെ എസ് ആർ ടി സി ജീവനക്കാരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ആക്രമണം നടത്തിയ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. കയ്യേറ്റം ചെയ്യൽ , സംഘം ചേർന്ന് ആക്രമിക്കൽ , ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. മകൾ രേഷ്മയെ ആക്രമണത്തിനിടെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല. യൂണിയൻ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്ന വിമർശനം ശക്തമാണ്. രേഷ്മയുടെ മൊഴി രേഖപ്പെടുത്തി കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നാണ് ഇരുവരുടേയും ആവശ്യം . സംഭവത്തില്‍ മകള്‍ രേഷ്മയുടേയും സുഹൃത്തിന്റേയും മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിൽസയിലാണ് പ്രേമനൻ.സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരാൾ സി.ഐ.ടി.യു നേതാവും…
Read Moreകാട്ടിറച്ചി വിറ്റാൽ കുഴുപ്പമാണോ സാർ.. വിൽപനയ്ക്ക് കൊണ്ടുവന്ന ഇറച്ചിയുമായി യുവാവ് പിടിയിൽ; കാട്ടിറച്ചിയെന്ന പേരിൽ വിൽപനയ്ക്കെത്തിച്ചത് ….
ഉപ്പുതറ: വിൽപനയ്ക്ക് കൊണ്ടുപോയ കാട്ടിറച്ചിയുമായി ആദിവാസി യുവാവിനെ വനപാലകർ അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവർ കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരിൻ സജി (24) യെയാണ് കിഴുകാനം ഫോറസ്റ്റർ വി. അനിൽ കുമാറിന്റെ നേതൃത്വത്തിലുളള വനപാലക സംഘം അറസ്റ്റ് ചെയ്തത്. ഇറച്ചി വിൽക്കാൻ കൊണ്ടുപോയ കെ.എൽ. 37. ബി. 4217ാം നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് വൻമാവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ടു കിലോ കാട്ടിറച്ചി കണ്ടെത്തിയത്. മ്ലാവിന്റെ ഇറച്ചിയാണെന്നാണ് പ്രാഥമിക നിഗമനം. ഇറച്ചി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. മുല്ല പതാലിൽ സനോപി എന്ന് വിളിക്കുന്ന സനോജ്, മാക്കൽ അപ്പു എന്ന് വിളിക്കുന്ന സനിൽ എന്നിവരാണ് ഇറച്ചി വിൽക്കാൻ ഏൽപ്പിച്ചതെന്ന് സരിൻ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഒളിവിൽ പോയ സനോജ്, സനിൽ എന്നിവർക്കു വേണ്ടിയുളള തെരച്ചിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഊർജിതമാക്കി. മൃഗവേട്ട നടക്കുന്നുണ്ടന്നും…
Read More