നഗരത്തിലെ പാര്‍ക്കില്‍ രാത്രിയില്‍ തനിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോലീസുകാരന് അറസ്റ്റില്‍. ഗോവിന്ദരാജനഗര്‍ പോലീസ് സ്റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിള്‍ പവന് ദ്യാവണ്ണനവര്‍(25) ആണ് പിടിയിലായത്. കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയാണ് പവന്. ജൂലൈ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാമരാജനഗര്‍ സ്വദേശിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെ…ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി ഒളിച്ചോടാനാണ് പെണ്‍കുട്ടി ജൂലൈ 27ന് ബംഗളൂരുവിലെ വിജയ്നഗറിലുള്ള പാര്‍ക്കിലെത്തിയത്. പെണ്‍കുട്ടിയുടെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ക്കില്‍ കാമുകനെത്തിയില്ല. പെണ്‍കുട്ടിയുടെ സന്ദേശങ്ങള്‍ക്കോ, ഫോണ്‍ വിളികള്‍ക്കോ മറുപടിയുണ്ടായില്ല. പിന്നാലെ കാമുകന്റെ ഫോണ്‍ സിച്ച് ഓഫ് ആകുകയും ചെയ്തു. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെണ്‍കുട്ടി പാര്‍ക്കില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഈ സമയത്ത് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പവന് പാര്‍ക്കില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ കാണുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും…
Read MoreCategory: Top News
ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ കച്ചവടം ! റെയ്ഡില്‍ പിടിച്ചെടുത്തത് ലൈംഗിക ഉപകരണങ്ങളും; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍…
പന്തളത്ത് ഹോട്ടലില്‍ മുറിയെടുത്ത് ലഹരിമരുന്നായ എംഡിഎംഎ കച്ചവടം ചെയ്ത സംഘം അറസ്റ്റില്‍. യുവതി അടക്കമുള്ള അഞ്ചംഗ സംഘമാണ് പിടിയിലായത്. കൊല്ലം സ്വദേശിനി ഷാഹിന പള്ളിക്കല്‍, അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ (മോനായി), പെരിങ്ങനാട് സ്വദേശി ആര്യന്, പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘമാണ് പ്രതികളെ പിടികൂടിയത്. ഹോട്ടല്‍ മുറിയില്‍നിന്ന് 154 ഗ്രാം എംഡിഎംഎയും ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു. പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം റിവര്‍ വോക്ക് ഹോട്ടലില്‍നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തില്‍ എംഡിഎംഎ പിടികൂടിയത്. തെക്കന്‍ കേരളത്തില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. വെള്ളിയാഴ്ച…
Read Moreവിവാഹ വാഗ്ദാനം ചെയ്ത് ബസ് ഡ്രൈവർ യുവതിയിൽ നിന്ന് തട്ടിയെടുത്ത് 25 ലക്ഷം; സ്ഥിരം ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്; ഒടുവിൽ അപ്പി രാജേഷ് കുടുങ്ങുമ്പോൾ…
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി നിരവധി യുവതികളെ പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുത്ത സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെഷൻസ് കോടതി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന രാജേഷ് (35) ആണ് പിടിയിലായത്.ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും തുടർന്ന് പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 22 ലക്ഷം രൂപ പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്.
Read Moreവിവോ ഫോണ്‍ ഉപയോഗിച്ചതാര്? നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ വാട്സ്ആപ്പ്, ടെലഗ്രാം ആപ്പുകളിലൂടെ മാറ്റിയെന്നു സംശയം
കൊച്ചി: നടിയെ ആക്രമിച്ചു പകർത്തിയ അശ്ലീല ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് വാട്സ്ആപ്പ് അല്ലെങ്കിൽ ടെലഗ്രാം മെസേജിംഗ് ആപ്പുകൾ വഴി മാറ്റിയതായി സംശയം. ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് ഇത്തരത്തിലുള്ള സംശയം ഉന്നയിക്കുന്നത്. സാധാരണയായി ആൻഡ്രോയിഡ് ഫോണുകളിൽ മെമ്മറി കാർഡ് ഇട്ടാൽ ഇതിലേക്ക് ഒരു ഫോണ്‍ ഡയറക്ടറികൂടി റൈറ്റ് ചെയ്യും. നടിയുടെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിൽ ഇത്തരമൊരു ഫോണ്‍ ഡയറക്ടറി രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെ രൂപപ്പെട്ട വിവോ ഫോണ്‍ ഡയറക്ടറിയാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അങ്ങനെയാണ് വിവോ ഫോണിലിട്ടാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. ഫോണിൽ ഇട്ട മെമ്മറി കാർഡിലെ ഫോൾഡറുകൾ ഒന്നും തുറക്കാതെ തന്നെ ലോംഗ് പ്രസ് ചെയ്താൽ മറ്റൊരു ഫോണിലേക്ക് ഇവ ഷെയർ ചെയ്യാനാകും. കോടതിയുടെ അനുമതി വേണം അതേസമയം, മെമ്മറി കാർഡിൽ റൈറ്റ് ചെയ്യപ്പെട്ട പുതിയ ഫോൾഡറിൽ വിവോ ഫോണ്‍ വിവരങ്ങൾ, ജിയോ നെറ്റ്വർക്ക് ആപ്ലിക്കേഷൻ,…
Read Moreപ്രായം അമ്പത്തിരണ്ട്, അണിഞ്ഞു നടക്കുന്നത് 40 പവനോളം സ്വർണം;കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നു; കാർ ഡ്രൈവർ മലയാളം സംസാരിച്ചതായി പദ്മകുമാരി
നേമം : കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടി കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു. നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52) യെയാണ് മണലുവിള ക്ഷേത്രത്തിനു സമീപത്തുവച്ച് ഇന്നലെ വൈകുന്നേരം അഞ്ചോടുകൂടി കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. നാല്‍പ്പത് പവനോളം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. കാറില്‍ ബലം പ്രയോഗിച്ച് പദ്മകുമാരിയുടെ മാലയും വളയും കൈവിരലുകളില്‍ കിടന്ന മോതിരങ്ങളും കവര്‍ന്ന ശേഷം കാട്ടാക്കടയില്‍ നിന്നും പൂവച്ചല്‍ നെടുമങ്ങാട് റൂട്ടില്‍ കാപ്പിക്കാട് എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. അവിടെ നാട്ടുകാരോട് ബന്ധുവിന്റെ നമ്പര്‍ പറഞ്ഞ് ഫോണില്‍ വിളിച്ചാണ് വിവരം പറഞ്ഞത്.പദ്മകുമാരി എപ്പോഴും ആഭരണങ്ങള്‍ അണിഞ്ഞാണ് നടക്കാറുള്ളതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാറിലെത്തിയത് മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചംഗ സംഘമെന്നാണ് പദ്മകുമാരി പറയുന്നത്. കാര്‍ ഡ്രൈവര്‍ മലയാളവും ബാക്കിയുള്ളവര്‍ തമിഴുമാണ് സംസാരിച്ചത്. കവര്‍ച്ച തടയാന്‍ ശ്രമിച്ച പദ്മകുമാരിയെ സംഘം…
Read More2020 ഫെബ്രുവരിയില്‍ യുവ എഴുത്തുകാരിയെ കോഴിക്കോട് വച്ച്..! സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി; കൊയലാണ്ടി പോലീസ് കേസെടുത്തു
സാഹിത്യകാരന് സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. 2020 ഫെബ്രുവരിയില്‍ യുവ എഴുത്തുകാരിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പോലീസ് പീഡന ശ്രമത്തിന് കേസെടുത്തു. മറ്റൊരു പീഡന പരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ആ കേസെടുത്തത്. എന്നാല്‍ സിവിക് ചന്ദ്രന് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.
Read Moreഅധികമായാല്‍ അത്തറും പണി തരും! വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വസ്ഥത; അഭ്യൂഹങ്ങള്‍ പരന്നത് പലതരത്തില്‍; അഞ്ചലില്‍ നടന്ന സംഭവം ഇങ്ങനെ…
അഞ്ചല്‍: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സ്കൂളില്‍ മറ്റൊരു വിദ്യാര്‍ഥിനി കൊണ്ടുവന്ന അത്തര്‍കുപ്പി ബാഗ് തുറന്നു പുസ്തകം എടുക്കുന്നതിനിടെ നിലത്ത് വീണ് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ രൂക്ഷ ഗന്ധമാണ് കുട്ടികളില്‍ അസ്വസ്ഥ ഉണ്ടാകാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യതമാക്കി. എന്നാല്‍ കുട്ടികളില്‍ ശരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് പലതരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നതോടെ പരിഭ്രാന്തരായി കൂടുതല്‍ രക്ഷിതാക്കള്‍ ആശുപത്രില്‍ എത്തി. സ്കൂള്‍ അധികൃതരും ആശുപത്രി അധികൃതരും അറിയിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ആരോഗ്യവകുപ്പ് അധികൃതര്‍ സ്കൂളില്‍ എത്തി പരിശോധന നടത്തുകയും കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അത്തര്‍കുപ്പി പൊട്ടിയതിനെ തുടര്‍ന്നുണ്ടായ രൂക്ഷ ഗന്ധവും ഇതില്‍ നിന്നുള്ള ആസിഡ് അംശവുമാണ് കുട്ടികളില്‍ ആരോഗ്യ പ്രശനങ്ങള്‍ക്ക് ഇടയാക്കിയതെനനാണ് പ്രാഥമിക നിഗമനം. കുട്ടികള്‍…
Read Moreഅന്‍പതടിയോളം താഴ്ച; അഞ്ച് മണിക്കൂർ നീണ്ട രക്ഷാദൗത്യം! കുഴൽക്കിണറിൽ വീണ 12-കാരിയെ രക്ഷപെടുത്തി
സുരേന്ദ്രനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിൽ കുഴൽക്കിണറിൽ വീണ്ട പന്ത്രണ്ടുകാരിയെ അഞ്ചുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതയായി പുറത്തെത്തിച്ചു. സുരേന്ദ്രനഗറിലെ ഗജാൻവ് ഗ്രാമത്തിലെ മനീഷ എന്ന കുട്ടി വെള്ളിയാഴ്ച പുലർച്ചെ ഏഴരയോടെയാണ് അപകടത്തിൽപ്പെട്ടത്. അന്‍പതടിയോളം താഴ്ചയിലേക്കു പതിച്ച കുട്ടി അവിടെ കുടുങ്ങിയതായി കാമറ ഉപയോഗിച്ചുള്ള നീരീക്ഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് പൈപ്പിലൂടെ പ്രാണവായു എത്തിച്ചതിനൊപ്പം കുട്ടിയുടെ ആരോഗ്യനിലയും അനുനിമിഷം നിരീക്ഷിച്ചു. സമാന്തരമായി സൈനികരും പ്രദേശവാസികളും ചേർന്നുള്ള രക്ഷാപ്രവർത്തനവും പുരോഗമിച്ചു. 700 അടിയോളം താഴ്ചയുള്ള കിണറിൽ നിന്ന് ഏറെ ശ്രമകരമായാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിലേക്കു മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ജൂൺ രണ്ടിന് ദ്രാൻഗദ്രയിൽ രണ്ടുവയസുള്ള ആൺകുട്ടി കുഴൽക്കിണറിൽ അകപ്പെട്ടിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്.
Read Moreസാറേ… പോകാന്‍ വരട്ടെ..! ഓഫീസ് സമയം അവസാനിക്കുന്നതിനു വളരെ മുന്‍പേ സ്ഥിരമായി ഓഫീസ് വിട്ടിറങ്ങി പോകുന്ന സെക്രട്ടറി; പഞ്ചായത്ത് അംഗം സെക്രട്ടറിയെ തടഞ്ഞു; ഒടുവില്‍…
ഉപ്പുതറ: ഓഫീസ് സമയം അവസാനിക്കുന്നതിനു വളരെ മുന്‍പേ സ്ഥിരമായി ഓഫീസ് വിട്ടിറങ്ങി പോകുന്ന ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്തംഗം തടഞ്ഞു. ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദിനെയാണ് ഉപ്പുതറ പഞ്ചായത്ത് ഒന്നാം വാർഡ് മെന്പർ ഫ്രാൻസിസ് ദേവസ്യ തടഞ്ഞത്. ഇന്നലെ ഉച്ചകഴിഞ്ഞ് 330 ഓടെയാണ് സംഭവം ഉണ്ടായത്. വീട്ടിലേക്ക് പോകാനായി ബാഗുമായി ഇറങ്ങിയ സെക്രട്ടറിയെ പഞ്ചായത്ത് അംഗം തടയുകയും ഓഫീസ് സമയത്ത് പോകാൻ പാടില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, മെന്പർ മെന്പറിന്റെ പണി ചെയ്യ്, ഞാൻ എന്റെ പണി ചെയ്തോളാം എന്നുപറഞ്ഞ് സെക്രട്ടറി പഞ്ചായത്ത് അംഗത്തെ തള്ളിമാറ്റുകയും പഞ്ചായത്ത് വിട്ടു പോവുകയും ചെയ്തു. പഞ്ചായത്ത് ഭരണസമിതി സെക്രട്ടറി സ്ഥിരമായി താമസിച്ച് ഓഫീസിൽ വരുന്നതും നേരത്തെ പോകുന്നതും ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രാവിലെയും വൈകുന്നേരവും എന്നും ഫീൽഡിൽ പോകണമെന്നാണ് മറുപടി നൽകിയത്. തുടർച്ചയായി രാവിലെ 11.30ന് ഓഫീസിലെത്തുകയും ഉച്ചകഴിഞ്ഞ് 3.30ന് ഓഫീസ്…
Read Moreകേസിനാധാരം മുൻ ഭാര്യക്ക് പോലീസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം! അതിജീവിതയ്ക്കെതിരെയും ഗുരുതര ആരോപണം; ദിലീപ് സുപ്രീം കോടതിയിൽ പറഞ്ഞത് ഇങ്ങനെ…
ന്യൂഡൽഹി: മുൻ ഭാര്യക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധമാണ് നടി ആക്രമണക്കേസിന് ആധാരമെന്ന് നടൻ ദിലീപ് സുപ്രീം കോടതിയിൽ. കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ദിലീപ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുൻ ഭാര്യക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധമാണ് കേസിന് ആധാരം. നിലവിൽ ഈ ഉദ്യോഗസ്ഥൻ ഡിജിപി റാങ്കിലാണുള്ളതെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിന് ഉപയോഗിക്കുന്നത് തടയണം. ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു. അതിജീവിതയ്ക്കെതിരെയും ഗുരുതര ആരോപണമാണ് ദിലീപ് ഹർജിയിൽ ഉന്നയിക്കുന്നത്.
Read More