കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് നിയമനം നല്കുന്നതിനു വേണ്ടി പ്രസിദ്ധീകരിച്ച താത്കാലിക പട്ടികയിലെ ഒന്നാം റാങ്കുകാരി പ്രിയ വര്‍ഗീസിനെ അയോഗ്യമാക്കി രണ്ടാം റാങ്കുകാരന് നിയമനം നല്‍കണമെന്ന് കാണിച്ച് സെനറ്റ് അംഗം വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്കി. സെനറ്റംഗം ഡോ. ആര്.കെ. ബിജുവാണ് വിസിക്ക് കത്ത് നല്‍കിയത്. അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിനു പകരം ഒന്നാം റാങ്കുകാരി പ്രിയ വര്‍ഗീസ് കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ നല്കിയ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നും ഇത് സ്ക്രീനിംഗ് കമ്മിറ്റിയെ കബളിപ്പിക്കുന്നതിന് ബോധപൂര്‍വം നടത്തിയ ശ്രമമാണെന്നും കാണിച്ചാണ് കത്ത് നല്‍കിയത്. മുഴുവന്‍ പരിശോധനയും കഴിഞ്ഞതിന് ശേഷമാണ് റാങ്ക്ലിസ്റ്റ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഉള്‍പ്പെടെയുള്ളവര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളത്. പക്ഷേ, കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്റര്‍വ്യു കഴിഞ്ഞു ഏഴു മാസമായിട്ടും ഫിസിക്കല്‍ വെരിഫിക്കേഷന് പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹമാണെന്നും…
Read MoreCategory: Top News
കൊലയ്ക്കു പകരം കൊല ! ബംഗളുരു കത്തുന്നു; യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ കേരളബന്ധം…
മംഗളൂരു: യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ മറ്റൊരു യുവാവ് കൂടി കൊലചെയ്യപ്പെട്ടതോടെ ഒരിടവേളയ്ക്കു ശേഷം മംഗളൂരു നഗരം വീണ്ടും സംഘര്‍ഷങ്ങളുടെ മുള്‍മുനയിലായി. നഗരത്തിലെ നാല് പോലീസ് സ്റ്റേഷന് പരിധികളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗള്പേട്ട് സ്വദേശിയായ ഫാസില്‍ (30) ആണ് ഇന്നലെ വൈകുന്നേരത്തോടെ സൂറത്കല്ലിലെ റെഡിമെയ്ഡ് ഷോപ്പിനു മുന്നില്‍ വച്ച് അക്രമിസംഘത്തിന്റെ കുത്തേറ്റു മരിച്ചത്. മാസ്ക് ധരിച്ചെത്തിയ മൂന്നംഗസംഘമാണ് ഫാസിലിനെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ വളഞ്ഞിട്ട് കുത്തിവീഴ്ത്തുകയായിരുന്നു. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ഫാസില്‍. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് കൂടുതല്‍ പ്രകോപനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുമെന്ന ആശങ്കയും പരന്നിട്ടുണ്ട്. നേരത്തേ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഇതുപോലെ പ്രചരിപ്പിച്ചിരുന്നു. തുടര്‍ച്ചയായുണ്ടായ കൊലപാതകങ്ങളെ തുടര്‍ന്ന് ദക്ഷിണകന്നഡയിലും സമീപ ജില്ലകളിലും കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.…
Read Moreപതിനഞ്ചുകാരനെ തട്ടിക്കൊണ്ടു പോയി കൂടെത്താമസിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചു ! 30കാരി പിടിയില്‍…
എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15കാരനെ തട്ടിക്കൊണ്ടു പോയി കൂടെത്താമസിപ്പിക്കുകയും പതിവായി ലൈംഗികമായി ഉപയോഗിക്കുകയും ചെയ്ത മുപ്പതുകാരി പിടിയില്‍. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ സ്വപ്ന എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. ഹൈദരാബാദിലെ ബാലനഗറില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ വീട്ടില്‍ വെച്ച് പലതവണ കുട്ടി ലൈംഗികചൂഷണത്തിന്…
Read Moreകൊടുക്കാന്‍ പറ്റുന്ന തുക കൊടുത്തു ! കരുവന്നൂരിലെ നിക്ഷേപകയുടെ മരണം രാഷ്ട്രീയപാര്‍ട്ടികള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി ആര് ബിന്ദു…
കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവം മുതലെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആര് ബിന്ദു. കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം നിക്ഷേപമുള്ളയാളുടെ ഭാര്യ ചികിത്സയ്ക്കാവശ്യമായ തുക കിട്ടാഞ്ഞതിനെത്തുടര്‍ന്ന് മരണമടഞ്ഞ സംഭവത്തിലായിരുന്നു മന്ത്രി ബിന്ദുവിന്റെ പ്രതികരണം. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ തുക സഹകരണബാങ്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആര് ബിന്ദു തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈരോഗിക്ക് ഉള്‍പ്പടെ അടുത്തകാലത്തായി അത്യാവശ്യം പണം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലായിരുന്നു അവര്‍ ചികിത്സയിലുള്ളത്. അവിടെ ആധുനികമായ എല്ലാ സംവിധാനങ്ങളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. മൃതദേഹവുമായി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അത് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച രാഷ്ട്രീയകക്ഷികള്‍ വളരെ മോശമായിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ജനങ്ങളുടെ മുന്നില്‍ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി ഒരു മൃതദേഹത്തെ പാതയോരത്ത് പ്രദര്‍ശനമാക്കി വച്ചത് തീര്‍ത്തും അപലപനീയമാണ്. അവര്‍ക്ക് എത്ര നിക്ഷേപമുണ്ടെന്നതിന്റെ…
Read Moreസഹകരണബാങ്ക് അഴിമതി തുടരുന്നു ! കണ്ണമ്പ്ര ബാങ്കില്‍ നടന്നത് 5.45 കോടിയുടെ ക്രമക്കേട്; ജീവനക്കാരും ഭരണസമിതിയും പണം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ്
സംസ്ഥാനത്തുടനീളമായി കഴിഞ്ഞ കുറേ നാളുകളായി നടന്നു കൊണ്ടിരിക്കുന്ന സഹകരണബാങ്ക് അഴിമതി നിര്‍ബാധം തുടരുകയാണ്. സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ 5.45 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതേത്തുടര്‍ന്ന് സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്നു പണം തിരിച്ചടയ്ക്കണമെന്നാണു സഹകരണ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുകള്‍ ഓരോ ദിവസവും ചര്ച്ചയാകുമ്പോഴാണു കണ്ണമ്പ്രയും വിവാദത്തിലായിരിക്കുന്നത്. കണ്ണമ്പ്ര റൈസ് പാര്ക്കിന് ഭൂമി വാങ്ങിയതില്‍ ബാങ്കിനു കൂടി പങ്കാളിത്തമുണ്ടായിരുന്ന പാപ്കോസ് വഴി നടത്തിയ കോടികളുടെ അഴിമതിയായിരുന്നു ആദ്യ വിവാദം. പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തില്‍ ബാങ്ക് സെക്രട്ടറി ആര്. സുരേന്ദ്രന്റെ പങ്ക് തെളിഞ്ഞതോടെ സിപിഎം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. സുരേന്ദ്രന്റെ ബന്ധുകൂടിയായ ജില്ലാ നേതാവിനെ തരംതാഴ്ത്തുകയും ചെയ്തു. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ കൂടുതലാളുകള്‍ക്കു പങ്കുണ്ടെന്നാണ് അസിസ്റ്റന്റ് റജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍…
Read Moreകടുവാക്കുന്നില്‍ കുര്യാച്ചാ… ആ പരിപാടി വേണ്ട..!!! കടുവ സിനിമക്കെതിരെ വീണ്ടും പിടിമുറുക്കി ജോസ് കുരുവിനാക്കുന്നേല്‍; പുതിയ പരാതി ഇങ്ങനെ…
കടുവ സിനിമക്കെതിരെ വീണ്ടും പിടിമുറുക്കി ജോസ് കുരുവിനാക്കുന്നേല്‍. ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെയാണ് ഇപ്പോള്‍ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നില്‍ കുറുവച്ചന് എന്നായിരുന്നു. അത് നീക്കം ചെയ്യണമെന്നായിരുന്നു ജോസ് കുരുവിനാക്കുന്നേലിന്റെ ആദ്യ പരാതി. അത് പിന്നീട് കോടതി വിധി അനുസരിച്ച് കുര്യച്ചന് എന്ന പേരാക്കി മാറ്റിയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ നായകന്റെ പേര് മാറ്റിയ പതിപ്പ് ഇന്ത്യയില്‍ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കുറുവച്ചന് എന്നുതന്നെയാണ് പേര് എന്നാണ് ജോസ് കുരുവിനാക്കുന്നിലിന്റെ പുതിയ പരാതി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കടുവയുടെ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിറക്കി. സെന്‍സര്‍ ബോര്‍ഡിന്റെയും കോടതിയുടെയും നിര്‍ദേശം ഉണ്ടായിട്ടും ഇന്ത്യയില്‍ മാത്രമാണ് കഥാപാത്രത്തിന്റെ പേര് മാറ്റിയിരുന്നുള്ളു എന്നും വിദേശ രാജ്യങ്ങളില്‍ കുറുവച്ചന് എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തതെന്നുമാണ് ജോസിന്റെ…
Read Moreഞാനാരാണെന്ന് അറിയാമോ? എന്താണ് ചെയ്യുന്നത് ? മോദിയുടെ ചോദ്യത്തിന് അഞ്ചു വയസുകാരിയുടേത് രസകരമായ ഉത്തരം
കുട്ടികളുടെ നിഷ്കളങ്കത ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണുകയില്ല. ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തങ്ങളുടെ മനസിലുള്ള കാര്യങ്ങളായിരിക്കുമല്ലൊ അവര്‍ പറയുക. അടുത്തിടെ നമ്മുടെ പ്രധാനമന്ത്രിക്കും ഇത്തരത്തിലൊരു രസകരമായ അനുഭവമുണ്ടായി. മധ്യപ്രദേശിലെ ഉജ്ജെയിനില്‍ നിന്നുള്ള എംപിയാണ് അനില്‍ ഫിറോജിയ. കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെയും കുടുംബത്തെും പര്‍ലമെന്റ് ഹൗസില്‍വച്ച് നരേന്ദ്ര മോദി കാണുകയുണ്ടായി. അനില്‍ ഫിറോജിയയുടെ അഞ്ചു വയസുകാരി മകള്‍ അഹാനയും അവിടെയുണ്ടായിരുന്നു. കുട്ടിയോട് താനാരാണെന്ന് അറിയാമൊയെന്ന് പ്രധാനമന്ത്രി ചോദിച്ചു. തനിക്കറിയാമെന്നും “താങ്കള്‍ മോദിയല്ലെ. എല്ലാ ദിവസവും ടെലിവിഷനില്‍ കാണാറുണ്ട്’ എന്നായിരുന്നു അഹാനയുടെ മറുപടി. കുട്ടിയുടെ മറുപടിയില്‍ കൗതുകം തോന്നിയ അദ്ദേഹം എന്നാല്‍ താന്‍ എന്താണ് ചെയ്യുന്നതെന്നറിയാമൊ എന്ന് തിരക്കി. “താങ്കള്‍ ലോക്സഭയില്‍ ജോലി ചെയ്യുന്നു’ എന്നായിരുന്നു കുട്ടിയുടെ മറുപടി. ഏതായാലും അഹാനയുടെ മറുപടി അവിടെയുണ്ടായിരുന്ന എല്ലാവരെയും ചിരിപ്പിച്ചുകളഞ്ഞു. പ്രധാനമന്ത്രി അഹാനയ്ക്ക് ഒരു ചോക്ലേറ്റ് സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മോദിയും അഹാനയും…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രെയിനില്‍ പാമ്പുണ്ട്… സൂക്ഷിക്കുക! ട്രെയിനില്‍ പാമ്പ്, ഭയന്നു നിലവിളിച്ച് യാത്രക്കാർ; ഒടുവില്‍…
തിരൂർ: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാന്പിനെ കണ്ടെത്തി. ട്രെയിൻ ബുധനാഴ്ച മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ഇതേ തുടർന്ന് ആർപിഎഫും യാത്രക്കാരും പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. പിന്നീട് ട്രെയിൻ യാത്ര തുടർന്നെങ്കിലും യാത്രക്കാരുടെ ഭീതിയെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല. ഇതിനിടെ അഗ്നിശമനസേനയും വനശ്രീയിലെ പാമ്പുപിടിത്തക്കാരായ ലൈജുവും അനീഷും പാമ്പിനെ പിടിക്കാൻ തയാറായി സ്ഥലത്തെത്തി. തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ട്രെയിനിലെ എസ് 5 സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലെ 28, 31 ബെര്‍ത്തുകള്‍ക്കു സമീപമാണ് ആദ്യം പാമ്പിനെ കണ്ടത്. കമ്പാർട്ടുമെന്റിലെ ഒരു ദ്വാരത്തിൽ പാമ്പ് കയറിയെന്നാണ് നിഗമനം. ദ്വാരം നന്നായി അടച്ചു ഒരു മണിക്കൂറിനു ശേഷം രാത്രിയോടെ ട്രെയിൻ യാത് തുടർന്നു.
Read Moreകരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമിട്ടത് 30 ലക്ഷം ! ചികിത്സയ്ക്ക് സ്വന്തം പണം ചോദിച്ചപ്പോള്‍ ബാങ്കുകാര് കൈമലര്‍ത്തി; ഒടുവില്‍ മരണം…
സ്വന്തമായി 30 ലക്ഷം രൂപ ബാങ്കില്‍ കിടക്കുന്നയാള്‍ രോഗത്തിന് ചികിത്സിക്കാന്‍ കാശില്ലാതെ മരിക്കേണ്ടുന്ന ദുരവസ്ഥ ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ഒരു പക്ഷെ ഈ നമ്പര്‍ വണ്‍ കേരളത്തിലായിരിക്കും. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം നിക്ഷേപമുണ്ടായിട്ടും ഭാര്യയെ ചികിത്സിക്കാന്‍ പണമില്ലാതെ അവരെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്ന 80 വയസുള്ള ദേവസിയുടെ ദുര്‍വിധി നിരവധി ചോദ്യങ്ങളാണുയര്‍ത്തുന്നത്. ബാങ്കിലെ സ്വന്തം കാശ് ചോദിക്കുമ്പോള്‍ പട്ടിയോടെന്ന പോലെയാണ് അധികൃതര്‍ പെരുമാറുന്നതെന്നും തന്റെ ഭാര്യയെ തിരിച്ചു തരാന്‍ അവര്ക്കാകുമോയെന്നും കരുവന്നൂര്‍ സ്വദേശി ദേവസി ചോദിക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായി പണം കിട്ടാതെ ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെ മരിച്ചു. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍…
Read Moreലഹരിമരുന്ന് ഉപയോഗിച്ച ശേഷം അപകടരമായ ഡ്രൈവിംഗ് ! നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു; നടിയും കൂട്ടാളിയും പിടിയില്‍…
അമിതമായ ലഹരിമരുന്നിന്റെ ഉന്മാദത്തില് അപകടകരമായി വണ്ടിയോടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച നടിയും കൂട്ടാളിയും കസ്റ്റഡിയില്‍. നേരത്തെയും ലഹരിമരുന്നു കേസില്‍ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുസാറ്റ് ജംഗ്ഷന് മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുസാറ്റ് സിഗ്നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. അവിടെനിന്നു വാഹനം എടുത്തപ്പോള്‍ മുതല്‍ പല വാഹനങ്ങളില്‍ ഇടിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്നാണ് പിന്തുടര്ന്നു വന്ന ഒരാള്‍ വാഹനം…
Read More