സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന് ജാമ്യം. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായ നവനീത് എന്‍ നാഥിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്നാരോപിച്ച് അഭിഭാഷക നല്കിയ കേസിലാണ് ജാമ്യം. വിവാഹ വാഗ്ദാന ലംഘനത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന്, ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അഭിപ്രായപ്പെട്ടു. ലിവ് ഇന്‍ ബന്ധത്തില്‍ വിള്ളല്‍ വീണു എന്നതുകൊണ്ടു മാത്രം ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ലിവ് ഇന്‍ ബന്ധത്തില്‍ നിന്ന് ഒരാള്‍ പിന്മാറുന്നത് വിശ്വാസ വഞ്ചനയായി മാത്രമേ കാണാനാവൂ എന്ന് ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ലിവ് ഇന്‍ ബന്ധങ്ങള്‍ ഇപ്പോള്‍ സാധാരണമാണെന്നും അതു തുടര്‍ന്നു പോവാനാവില്ലെന്നു കണ്ട് ഒരാള്‍ പിന്മാറിയാല് അയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്നും ഹര്ജിക്കാരന് വാദിച്ചു. ലൈംഗിക ബന്ധം സ്ത്രീയുടെ സമ്മതത്തോടെയാണ് നടന്നത് എന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന്…
Read MoreCategory: Top News
റെയില്‍വേയെ ‘അടുത്തറിഞ്ഞ’ തട്ടിപ്പ് ! ‘റെയില്‍വേ ഹെഡ് ‘ അശ്വതി വാര്യര്‍ കുടുങ്ങി; ഭർത്താവ് മരിച്ച് നാട്ടിലെത്തിയപ്പോൾ തട്ടിപ്പിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് സഹപാഠിയിൽ നിന്ന്; ഇരകളിലേറെയും ബിജെപി അനുഭാവികൾ
സ്വന്തം ലേഖകന്‍ മുക്കം(കോഴിക്കോട്): റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ അശ്വതി വാര്യര്‍ ചില്ലറക്കാരിയല്ലെന്ന് പോലീസ്. സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍പോലും തട്ടിപ്പ് നടത്തി കൊയമ്പത്തൂരില് സുഖവാസത്തില്‍ കഴിയുകയായിരുന്നു ഇവര്‍ . ഇവിടെ നിന്നാണ് പോലീസ് പൊക്കിയത്. എടപ്പാളിലെ വീടിനടുത്തുള്ള സുഹൃത്താണ് കോയമ്പത്തൂരില്‍ ഒളിവില്‍ക്കഴിയാന്‍ സൗകര്യമൊരുക്കിയത്.അശ്വതിക്കൊപ്പം താമസിച്ചിരുന്ന എട്ടും പതിനഞ്ചും വയസുള്ള മക്കളെ എടപ്പാളിലെ വീട്ടിലാക്കിയശേഷമാണ് ഇവരെ മുക്കം സ്റ്റേഷനിലെത്തിച്ചത്. സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്ന ഭര്‍ത്താവിനൊപ്പം ചെന്നൈയിലായിരുന്നു അശ്വതി താമസിച്ചിരുന്നത്.ചെന്നൈയിലെ കോച്ച് ഫാക്ടറിക്ക് സമീപമായിരുന്നു താമസം. ഭര്‍ത്താവ് മരിച്ചശേഷം നാട്ടില്‍ എത്തി. ഇവിടെ നിന്നുമാണ് അശ്വതി തട്ടിപ്പിന്റെ ആദ്യപാഠങ്ങള്‍ മനസിലാക്കിയത്. കേസിലെ മൂന്നാം പ്രതിയായ ബാബുമോനും അശ്വതിയും സഹപാഠികളായിരുന്നു. ബാബുമോനിലൂടെയാണ് അശ്വതി രണ്ടാം പ്രതിയായ ഷിജുവിനെ പരിചയപ്പെടുന്നത്.അശ്വതിയും ഷിജുവും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണംചെയ്തത് റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ആദ്യകാലത്ത് നാല്‍പ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നത്. പിന്നീട് ‘ഫീസ് ‘…
Read More“e- ഓഫർ വിശ്വസിച്ചാൽ എട്ടിന്റെ പണി..! തൃശൂരിൽ പ്രമുഖ ഇ-കോമേഴ്സ് വെബ്സൈറ്റിന്റെ പേരിൽ തട്ടിപ്പ്; സമ്മാന നികുതി അടപ്പിച്ച് തട്ടിപ്പു തന്ത്രം
തൃശൂർ: സ്ക്രാച്ച് ആൻഡ് വിന്നിലൂടെ വൻതുക ലഭിച്ചതായി ഉപഭോക്താക്കളെ അറിയിച്ച് പ്രമുഖ ഇ-കോമേഴ്സ് വെബ്സൈറ്റ് മീഷോയുടെ പേരിൽ തട്ടിപ്പ്. സമ്മാനമായി ലഭിച്ച തുകയ്ക്കുള്ള സമ്മാനനികുതി അടയ്ക്കാൻ പറയുന്നതാണു തട്ടിപ്പു തന്ത്രം. മീഷോ വ്യാപാര വെബ്സൈറ്റിൽനിന്ന് അടുത്തിടെ ഉത്പന്നങ്ങൾ വാങ്ങിയ തൃശൂരിലെ ഏതാനും ഉപഭോക്താക്കളാണ് പരാതിക്കാരെന്ന് തൃശൂർ സിറ്റി പോലീസ് അറിയിച്ചു. മീഷോയുടെ തൃശൂരിലെ ചില ഉപഭോക്താക്കളുടെ മേൽവിലാസത്തിൽ ഒരു കത്ത് ലഭിച്ചിരുന്നു. ഇതിൽ മീഷോയുടെ ഉപഭോക്താക്കളായതിനാൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു എന്ന അറിയിപ്പാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം ഒരു സ്ക്രാച്ച് കാർഡും ഉണ്ടായിരിക്കും. ഇതിൽ കാഷ് പ്രൈസ് ആണ് ലഭിച്ചിരിക്കുന്നതെങ്കിൽ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാൻകാർഡ് നമ്പർ, ബാങ്ക് വിലാസം തുടങ്ങിയവ രേഖപ്പെടുത്തി, മീഷോ കമ്പനിക്ക് ഇമെയിലിലോ വാട്സ്ആപ്പിലോ അയച്ചു നൽകാനും ആവശ്യപ്പെടും. തുടർന്നാണ് തട്ടിപ്പ്. കത്ത് ലഭിച്ച ഭൂരിഭാഗം പേർക്കും ലക്ഷങ്ങളുടെ കാഷ് പ്രൈസ് ലഭിച്ചതായാണു…
Read Moreകോട്ടയത്ത് പോലീസ്-ഗുണ്ടാ മാഫിയ ബന്ധം; കുപ്രസിദ്ധ ഗുണ്ട അരുണ്‍ ഗോപനിൽ നിന്നും ഡിവൈഎസ്പിക്കു കൃത്യമായി മാസപ്പടി; ഐജി ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ…
കോട്ടയം: കോട്ടയം ജില്ലയിലെ പോലീസ്- ഗുണ്ടാമാഫിയ ബന്ധം പുറത്ത്. ചങ്ങനാശേരി ഡിവൈഎസ്പി, സൈബർ സെൽ എസ്എച്ച്ഒ അടക്കം നാലു പോലീസുകാർക്കു ഗുണ്ടാമാഫിയ ബന്ധമെന്ന് ഐജിയുടെ റിപ്പോർട്ടിലാണ് ജില്ലയിലെ ഡിവൈഎസ്പി മുതൽ പോലീസുകാർവരെയുള്ളവരുടെ ഞെട്ടിക്കുന്ന ഗുണ്ടാബന്ധം പുറത്തായത്. ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, കോട്ടയം സൈബർ സെൽ എസ്എച്ച്ഒ എം.ജെ. അരുണ്‍, എഎസ്ഐമാരായ അരുണ്‍ കുമാർ, പി.എൻ. മനോജ് എന്നിവർക്കെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ആരോപണമുയർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി ശിപാർശ ചെയ്ത് ഐജി പി. പ്രകാശ് ഡിജിപിക്കു റിപ്പോർട്ട് നൽകി.കുപ്രസിദ്ധ ഗുണ്ടയുമായി ബന്ധംകോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട അരുണ്‍ ഗോപനുമായി ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്. നാളുകൾക്കു മുന്‍പാണ് കോട്ടയം നഗരത്തിലെ ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ഗോപനെ പ്രത്യേക അന്വേഷണസംഘം മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഫോണ്‍ പരിശോധിച്ചതോടെയാണു പോലീസ് ബന്ധം പുറത്തായത്. ഹണിട്രാപ്പ് കേസിൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ അരുണ്‍…
Read Moreദേശീയ മഹിമയെ അപമാനിക്കൽ; സജി ചെറിയാനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു; പരമാവധി മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം
പത്തനംതിട്ട: ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ചു വിവാദപ്രസംഗം നടത്തിയ മുന്‍മന്ത്രി സജി ചെറിയാന് എംഎല്‍എയ്ക്കെതിരേ പോലീസ് കേസെടുത്തു. മല്ലപ്പള്ളി കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെയാണ് എംഎൽഎയ്ക്കെതിരേ പൊതുസ്ഥലത്തു രാജ്യത്തെ ഭരണഘടനയെ അപമാനിച്ചുവെന്നതിന്റെ പേരില്‍ സിആര്‍പിസി വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ നിയമത്തിലെ രണ്ടാമത്തെ വകുപ്പു പ്രകാരമാണ് (ദേശീയ മഹിമയെ അപമാനിക്കൽ) കേസ്. സജി ചെറിയാനെതിരേ കേസെടുക്കാന്‍ തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ബുധനാഴ്ച പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണത്തിനു ശേഷമേ അറസ്റ്റ് നടപടികളിലേക്കു കടക്കാനിടയുള്ളൂ. പരമാവധി മൂന്നുവര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ ലഭിക്കുന്നത്. കോടതി ഉത്തരവുള്ളതിനാല്‍ നടപടിക്രമങ്ങള്‍ കൃത്യമായി കൈമാറേണ്ടതുമുണ്ട്. ഗവണ്മെന്റ് പ്ലീഡര്മാരുടെകൂടി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികള്‍ മുന്നോട്ടു പോകുന്നതെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി ടി. രാജപ്പൻ റാവുത്തർ പറഞ്ഞു.
Read Moreബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു ! കാവല്‍ പ്രധാനമന്ത്രിയായി തുടരും…
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് കാര്യങ്ങള്‍ ജോണ്‍സന്റെ രാജിയിലേക്കെത്തിയത്. കണ്‍സര്‍വേറ്റീസ് പാര്‍ട്ടി നേതൃസ്ഥാനവും ബോറിസ് ജോണ്സണ് രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ ബോറിസ് ജോണ്സണ് കാവല്‍ പ്രധാനമന്ത്രിയായി തുടരും, ‘പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗേറ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്സന് തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോണ്സണ് പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ്…
Read Moreഅന്നം മുട്ടിച്ച് മുഖ്യമന്ത്രി; മാനസികമായി പീഡിപ്പിച്ച് ക്രൈംബ്രാഞ്ച് ; തെരുവിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും താൻ നിയമപോരാട്ടത്തിൽ നിന്നും പിന്മാറില്ലെന്ന് സ്വപ്ന
കൊച്ചി: എച്ച്ആർഡിഎസിലെ തന്റെ ജോലി കളഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം തന്നെ അന്നംമുട്ടിച്ചുവെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന. എച്ച്ആർഡിഎസിലെ സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ ക്രൈംബ്രാഞ്ച് നിരന്തരം ചോദ്യം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു. താനാണ് കേസിൽ പ്രതിയെന്നും തനിക്കൊരു ജോലി നൽകിയതിന്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മാനസികമായി പീഡിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തന്റെ കൈവശമുള്ള വിവരങ്ങളെക്കുറിച്ചാണ് ക്രൈംബ്രാഞ്ചിന് അറിയേണ്ടത്. വിവരങ്ങൾ നൽകിയില്ലെങ്കിൽ കൂടുതൽ കലാപക്കേസുകളിൽ ഉൾപ്പെടുത്തുമെന്നായിരുന്നു പോലീസിന്റെ ഭീഷണി. എത്ര കേസിൽ ഉൾപ്പെടുത്തിയാലും തെരുവിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും ജീവൻ നഷ്ടപ്പെട്ടാലും താൻ നിയമപോരാട്ടത്തിൽ നിന്നും പിന്മാറില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
Read Moreശ്രീജിത്ത് രവിക്ക് സൈക്കോ തെറാപ്പി നല്‍കുന്നുണ്ട് ! വക്കീല്‍ കോടതിയില്‍ പറഞ്ഞതിങ്ങനെ…
കുട്ടികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്ക് സൈക്കോതെറാപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയെ അറിയിച്ചു. നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനിടെയാണ് വക്കീല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതി മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയില്‍ തൃശൂര്‍ സിജെഎം കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇന്നു രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ നല്കിയ പരാതിയില്‍ പോലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോള്‍ എസ്.എന്‍പാര്‍ക്കില്‍ വച്ച് ജൂലൈ നാലിന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസ്സുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നടന്റെ നഗ്നതാപ്രദര്‍ശനം. പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ…
Read Moreചാവശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ്! പൊട്ടിത്തെറിച്ചത് നിധിയെന്നു കരുതി തുറന്നപ്പോൾ; ബോംബ് സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ…
ചാവശേരി: പത്തൊമ്പതാം മൈലിൽ വീട്ടിനുള്ളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പൊട്ടിയ സ്റ്റീൽ ബോംബിന്റെ ചീളുകളും പോലീസിന് ലഭിച്ചു. പത്തൊൻമ്പതാം മൈലിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വിൽക്കുന്നവർ താമസിക്കുന്ന വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അസം സ്വദേശികളായ ഫസൽ ഹഖ് (45), മകൻ ഷഹിദുൾ (22) എന്നിവരാണ് മരിച്ചത്. എല്ലാ ദിവസവും രാവിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിന് സൈക്കിളിൽ വലിയ ചാക്കുകളുമായി ഇറങ്ങുന്ന സംഘം വൈകുന്നേരത്തോടെ വീട്ടിലെത്തി വേർതിരിച്ച് വിൽക്കുന്നവരായിരുന്നു മരിച്ചത്. കൂടെ താമസിക്കുന്നവർ കാണാതെ റോഡരികിൽ നിന്നു പ്ലാസ്റ്റിക് കുപ്പി ശേഖരിക്കുന്നതിനിടെ ലഭിച്ചതാകാം സ്റ്റീൽ ബോംബെന്നാണ് പോലീസിന്റെ നിഗമനം. നല്ല തിളക്കത്തിലുള്ളതും ഭാരമുള്ളതുമായ ഈ സാധനം ബോംബാണെന്ന് അറിയാതെ പണമോ സ്വർണമോ ഉള്ള നിധിയാണെന്ന് വിചാരിച്ചായിരിക്കും വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. വൈകുന്നേരം ആറോടെ വീട്ടിലെത്തിയ ഇവർ കൂടെ…
Read Moreചങ്ങനാശേരി ഡിവൈഎസ്പി അടക്കം നാല് പോലീസുകാര്‍ക്ക് ഗുണ്ടാ ബന്ധം ? ഐ ജിയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…
കോട്ടയം ജില്ലയില്‍ നാല് പോലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. ചങ്ങനാശേരി ഡി.വൈ.എസ്.പി, സൈബര്‍ സെല്ലിലെ ഒരു ഓഫീസര്‍, രണ്ട് സിവില്‍ പോലീസുകാര്‍ എന്നിവര്‍ക്കെതിരേയാണ് ഗുണ്ടാബന്ധ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ക്കെതിരേ വകുപ്പുതല നടപടി ശിപാര്‍ശ ചെയ്ത് ഐ.ജി പി.പ്രകാശ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. കോട്ടയത്തെ സ്ഥിരം കുറ്റവാളിയായ അരുണ്‍ ഗോപനുമാണ് ഇവര്‍ക്ക് ബന്ധം. ഏതാനും മാസം മുന്‍പ് ഒരു യവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്റ്റേഷനു മുന്നില്‍ തള്ളിയ സംഘത്തിലുള്ളയാളാണ് അരുണ്‍ ഗോപനെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് അരുണിനെ അറസ്റ്റു ചെയ്തിരുന്നു. അന്ന് രാത്രി സ്റ്റേഷനിലെത്തിയ ഡിവൈഎസ്പി അരുണിനെ തന്റെ പേര് പുറത്തുപറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്പെഷ്യല്‍ ബ്രാഞ്ച് കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.പി ഈ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറുകയും ഐ.ജി നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും മൂന്നു…
Read More