“കാ​ണാ​താ​യ’ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ കാ​ബി​ന​റ്റി​ൽ നി​ന്ന് നീ​ക്കി ചൈ​ന

ബെ​യ്ജിം​ഗ്: ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പൊ​തു​വേ​ദി​ക​ളി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ക്വി​ൻ ഗാം​ഗി​നെ കാ​ബി​ന​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ചൈ​ന. ഗാം​ഗി​ന് പ​ക​ര​മാ​യി മു​ൻ വി​ദേ​ശ​കാ​ര്യ ഉ​ദ്യോ​ഗ​സ്ഥ​ൻ വാം​ഗ് യി​യെ മ​ന്ത്രി​യാ​യി നി​യ​മി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ പിം​ഗി​ന്‍റെ മു​ൻ വി​ശ്വ​സ്ത​നും ചൈ​ന​യി​ലെ വ​ള​ർ​ന്നു​വ​രു​ന്ന രാ​ഷ്ട്രീ​യ താ​ര​ങ്ങ​ളി​ലൊ​രാ​ളു​മാ​യ ഗാം​ഗ് ജൂ​ൺ 25-നാ​ണ് അ​വ​സാ​ന​മാ​യി പൊ​തു​വേ​ദി​യി​ൽ എ​ത്തി​യ​ത്.

ഗാം​ഗി​നെ​പ്പ​റ്റി യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​തൊ​യ​തോ​ടെ, അ​ദ്ദേ​ഹം ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് അ​ദ്ദേ​ഹം മ​ന്ത്രി​പ​ദം ഒ​ഴി​ഞ്ഞ​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.2013 മു​ത​ൽ ഗാം​ഗ് പ​ദ​വി ഏ​റ്റെ​ടു​ത്ത 2022 വ​രെ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ്യ​ക്തി​യാ​ണ് യി. ​സ്ഥാ​ന​മൊ​ഴി​ഞ്ഞ ശേ​ഷം ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പോ​ളി​റ്റ് ബ്യൂ​റോ​യി​ലേ​ക്കും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment