ഇന്ത്യയിൽ കോവിഡ് രോഗികൾ 1 ല​ക്ഷം ക​ട​ന്നു; മ​ര​ണം 3,144 ആ​യി; ലോ​ക​ത്താ​കെ​യു​ള്ള രോഗികൾ 49 ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നു. 1,00,161 പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 4,,462 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. മ​ര​ണം 3,144 ആ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 35,000 ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച മാ​ത്രം 51 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.

ഇ​തോ​ടെ മ​ര​ണ സം​ഖ്യ 1,249 ആ​യി ഉ​യ​ര്‍​ന്നു. മും​ബൈ​യി​ല്‍ മാ​ത്രം 21,335 രോ​ഗി​ക​ളാ​ണു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം 1,185 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. 757 പേ​ർ ഇ​വി​ടെ മ​രി​ച്ചു.

ഡ​ല്‍​ഹി​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 10,000 ക​ട​ന്നു. 10,054 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത്. 168 പേ​ര്‍ ഇ​വി​ടെ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,760 ആ​യി. 81 പേ​ര്‍ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,746 ആ​യി. 694 പേ​രാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​ത്.

രോഗികൾ 49 ല​ക്ഷ​ത്തി​ലേ​ക്ക്

ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 49 ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 48,95,033 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 3,20,192 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

19,09,433 പേ​ർ​ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 15,50,294, റ​ഷ്യ- 2,90,678, സ്പെ​യി​ൻ- 2,78,188, ബ്രി​ട്ട​ൻ- 2,46,406, ബ്ര​സീ​ൽ- 2,55,368, ഇ​റ്റ​ലി- 2,25,886, ഫ്രാ​ൻ​സ്- 1,79,927, ജ​ർ​മ​നി- 1,77,289, തു​ർ​ക്കി- 1,50,593, ഇ​റാ​ൻ- 1,22,492.
മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് അ​മേ​രി​ക്ക- 91,981, റ​ഷ്യ- 2,722, സ്പെ​യി​ൻ- 27,709, ബ്രി​ട്ട​ൻ- 34,796, ബ്ര​സീ​ൽ- 16,853, ഇ​റ്റ​ലി- 32,007, ഫ്രാ​ൻ​സ്- 28,239, ജ​ർ​മ​നി- 8,123, തു​ർ​ക്കി- 4,171, ഇ​റാ​ൻ- 7,057.

Related posts

Leave a Comment