അ​യോ​ധ്യ​യി​ല്‍ 5,000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്രം ക​ണ്ടെ​ത്തി; വൈ​റ​ല്‍ ചി​ത്രം എഡിറ്റ് ചെയ്തത്; സത്യം ഇങ്ങനെ…

 

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ല്‍ റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​നി​ടെ 5,000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്രം ക​ണ്ടെ​ടു​ത്ത​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​ര​ണം.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​നി​യും നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ള്‍ അ​നാ​വ​ര​ണം ചെ​യ്യു​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യ​ല്‍ ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ അ​ടി​ക്കു​റി​പ്പ് പ​റ​യു​ന്നു: അ​യോ​ധ്യ രാ​മ​ജ​ന്മ ഭൂ​മി​യി​ല്‍ റോ​ഡ് വീ​തി​കൂ​ട്ടു​മ്പോ​ള്‍ 500 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്രം ക​ണ്ടെ​ത്തി. ഇ​ക്കാ​ല​മ​ത്ര​യും മൂ​ടി​ക്കി​ട​ന്ന ക്ഷേ​ത്ര​ത്തി​നു മു​ക​ളി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ വീ​ട് നി​ര്‍​മി​ച്ചി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​നി​യും നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ള്‍ ക​ണ്ടെ​ടു​ക്കും. ജ​യ്ശ്രീ​റാം സ​ന്തോ​ഷ​വാ​ര്‍​ത്ത: ക്ഷേ​ത്ര​ങ്ങ​ളു​ടെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു.എ​ന്നാ​ല്‍ ഈ ​വൈ​റ​ല്‍ ചി​ത്ര​ത്തി​ന്‍റെ സ​ത്യ​മെ​ന്താ​ണ്. ഇ​ത് വ്യാ​ജ സ​ന്ദേ​ശ​മാ​ണെ​ന്നാ​ണ് ഫാ​ക്ട് ചെ​ക് മാ​ധ്യ​മ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് വാ​ര​ണാ​സി​യി​ല്‍ കാ​ശി വി​ശ്വ​നാ​ഥ് കോ​റി​ഡോ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ ച​ന്ദ്ര​ഗു​പ്ത മാ​ധ​വ ക്ഷേ​ത്ര​ത്തി​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു ഇ​ത്.

ഈ ​ചി​ത്രം എ​ഡി​റ്റ് ചെ​യ്ത് വ്യാ​ജ​പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന് 300 വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ഴ​ക്ക​മി​ല്ല.

Related posts

Leave a Comment