വൈ​റ​സ്ബാ​ധ ക​ണ്ടെ​ത്തി​യ പ​ശു​ക്ക​ളു​ടെ എ​ണ്ണം 233 ആ​യി; വാ​ക്‌​സി​നേ​ഷ​ന്‍ ഊ​ര്‍​ജി​തം

മൂ​വാ​റ്റു​പു​ഴ: ജി​ല്ല​യി​ല്‍ ച​ര്‍​മ​മു​ഴ രോ​ഗം പ​ര​ത്തു​ന്ന കാ​പ്രി​പോ​ക്‌​സ് വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ പ​ശു​ക്ക​ളു​ടെ എ​ണ്ണം 233 ആ​യി ഉ​യ​ര്‍​ന്നു.

ഇ​ന്ന​ലെ 54 പ​ശു​ക്ക​ള്‍​ക്കു​കൂ​ടി വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് എ​ണ്ണം വ​ര്‍​ധി​ച്ച​ത്. നി​ല​വി​ല്‍ 36 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

അ​തി​നി​ടെ, കാ​പ്രി​പോ​ക്‌​സ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ര്‍​ജി​ത​മാ​ക്കി.

വാ​ള​ക​ത്തും കി​ഴ​ക്ക​ന്പ​ല​ത്തും 100 വീ​ത​വും പു​ത്ത​ന്‍​കു​രി​ശി​ല്‍ 98ഉം ​പ​ശു​ക്ക​ള്‍​ക്ക് ഇ​ന്ന​ലെ വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കി​യ മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം 3226 ആ​യി. മ​ണീ​ട് (മൂ​ന്ന്), കീ​ഴ്മാ​ട് (ആ​റ്), ചെ​റു​വ​ട്ടൂ​ര്‍ (ഒ​ന്ന്), വാ​ള​കം (ആ​റ്), പ​ല്ലാ​രി​മം​ഗ​ലം (ഒ​ന്ന്), ആ​ന്പ​ല്ലൂ​ര്‍ (അ​ഞ്ച്), മു​ക്ക​ന്നൂ​ര്‍ (മൂ​ന്ന്), മ​ല​യാ​റ്റൂ​ര്‍ (ഒ​ന്ന്), മാ​റാ​ടി (ഒ​ന്ന്), കു​ഴു​പ്പി​ള്ളി (ഒ​ന്ന്), എ​ട​ക്കാ​ട്ട് വ​യ​ല്‍ (നാ​ല്), വെ​സ്റ്റ് വെ​ങ്ങോ​ല (ര​ണ്ട്), ഏ​ഴി​ക്ക​ര (ഒ​ന്ന്), നെ​ല്ലാ​ട് (13), വ​ള​യ​ന്‍​ചി​റ​ങ്ങ​ര (നാ​ല്), ഏ​ലൂ​ര്‍ (ര​ണ്ട്) അ​ട​ക്കം ഇ​ന്ന​ലെ 54 പ​ശു​ക്ക​ളി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്നും വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കും. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്ന ക​ര്‍​ഷ​ക​ര്‍ വി​വ​രം വെ​റ്റ​റി​ന​റി ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ലോ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ലെ 0484 2351264 ക​ണ്‍​ട്രോ​ള്‍ റൂം ​ന​ന്പ​റി​ലോ അ​റി​യി​ക്ക​ണ​മെ​ന്നു ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ലൈ​ബി പോ​ളി​ന്‍ അ​റി​യി​ച്ചു.

Related posts

Leave a Comment