ജോലി തേടി ല​ക്ഷദ്വീപി​ൽ പോകാനൊരുങ്ങി ഭർത്താവ്; തടസം നിന്ന് ഭാര്യ; ഒടുവിൽ യാത്ര മുടക്കാൻ ഭാര്യയുടെ കടുംകൈ…

ഗാ​ന്ധി​ന​ഗ​ർ: ഒ​ത​ള​ങ്ങ ക​ഴി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​വ​വ​ധു മ​രി​ച്ചു. ചേ​ർ​ത്ത​ല കു​ത്തി​യ​തോ​ട് അ​ശ്വ​തി ഭ​വ​ന​ത്തി​ൽ മോ​ഹ​ൻ​ദാ​സ് ഗി​രി​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ളും വൈ​ക്കം ഉ​ദ​യ​നാ​പു​രം നേ​രേ ക​ട​വ് പു​തു​വ​ൽ​നിക​ത്ത് ശ​ര​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യ അ​ശ്വ​തി (23 ) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ​വ​ച്ച് ഒ​ത​ള​ങ്ങ ക​ഴി​ക്കു​ക​യാ​യി​രു​ന്നു. വൈ​ക്കം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ ആ​റി​ന് മ​രി​ച്ചു.

മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക്കു​ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. വി​വാ​ഹ​ത്തി​നു​ശേ​ഷം നാ​ട്ടി​ൽ ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ ല​ക്ഷദ്വീപി​ൽ ജോ​ലി​ക്ക് പോ​ക​ണ​മെ​ന്ന ത​ന്‍റെ താ​ല്പ​ര്യ​ത്തെ അ​ശ്വ​തി എ​തി​ർ​ത്തി​ട്ടും, പോ​കു​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ച​താ​ണ് വ​ഴ​ക്കു​ണ്ടാ​കാ​നും തു​ട​ർ​ന്ന് ഒ​ത​ള​ങ്ങ ക​ഴി​ക്കു​വാ​നും കാ​ര​ണ​മെ​ന്ന് ഭ​ർ​ത്താ​വ് ശ​ര​ത്ത് പ​റ​ഞ്ഞു.

Related posts

Leave a Comment