ദി​ലീ​ഷി​ന്‍റെ ഓ​ര്‍​മ​ക​ള്‍​ക്ക് മ​ര​ണ​മി​ല്ല; സ്‌​കൂളി​ല്‍ സ്മാ​ര​ക സ്തൂ​പ​മൊ​രു​ങ്ങി…

നാ​ദാ​പു​രം: ഛത്തീ​സ് ഗ​ണ്ഡി​ലെ ദ​ണ്ഡേ​വാ​ഡ​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ കു​ഴി​ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നീ​ക​ന്‍ പു​റ​മേ​രി വി​ലാ​ത പു​ര​ത്തെ ച​തു​രോ​ളി താ​ഴെ കു​നി​യി​ല്‍ ദി​ലീ​ഷി​ന്‍റെ ഓ​ര്‍​മ്മ​ക്കാ​യി സ്മാ​ര​ക സ്തൂ​പ​മൊ​രു​ങ്ങി. ദി​ലീ​ഷ് ഹൈ​സ്‌​കൂ​ള്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡറി ​സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ലാ​ണ് സൈ​ന്യം ജ​വാ​ന്‍റെ ഓ​ര്‍​മ്മ​ക്കാ​യി സ്മാ​ര​ക സ്തൂ​പം പ​ണി​ത​ത് .

ദി​ല്ലി​യി​ലെ സൈ​നീ​ക ആ​സ്ഥാ​ന​ത്ത് വെ​ങ്ക​ല​ത്തി​ല്‍ തീ​ര്‍​ത്ത ഫ​ല​ക​വും ഗ്രാ​നെ​റ്റി​ല്‍ കൊ​ത്തി​യ ചി​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് സ്മാ​ര​ക സ്തൂ​പം. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഇ​ന്ത്യാ -നേ​പ്പാ​ള്‍ ,ഇ​ന്ത്യാ- ഭൂ​ട്ടാ​ന്‍ അ​തി​ര്‍​ത്തി ര​ക്ഷാ സേ​ന​യാ​യ സ​ശ​സ്ത്ര സീ​മാ ബ​ല്‍ കോ​ണ്‍​സ്റ്റ​ബി​ളാ​യ ദി​ലീ​ഷ് 2011 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് സൈ​നീ​ക​ര്‍​ക്കൊ​പ്പം ച​ത്തീ​സ്ഗ​ഢി​ലെ ചു​മ​ത നി​ര്‍​വഹി​ച്ച് അ​സാ​മി​ലേ​ക്ക് ട്ര​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ മാ​വോ​യി​സ്റ്റ് ഭീ​ക​ര​ര്‍ സ്ഥാ​പി​ച്ച കു​ഴി​ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​ത്.

12 ജ​വാ​ന്‍​മാ​രാ​ണ് മാ​വോ​യി​സ്റ്റ് അ​ക്ര​മ​ത്തി​ല്‍ വീ​ര മൃ​ത്യു​വ​രി​ച്ച​ത്. വ​ര്‍​ഷം തോ​റും ഒ​ക്ടോ​ബ​ര്‍ 31 ന് ​വീ​ര ജ​വാ​ന്‍​മാ​രു​ടെ സ്മ​ര​ണ പു​തു​ക്കു​മ്പോ​ള്‍ സൈ​ന്യം സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.​അ​ടു​ത്ത ദി​വ​സം​ത​ന്നെ ഉ​ന്ന​ത സൈ​നീ​ക മേ​ധാ​വി​ക​ളു​ടെ സാ​നി​ധ്യ​ത്തി​ല്‍ സ്മാ​ര​ക സ്തൂ​പം നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും.​

ദി​ലീ​ഷി​നൊ​പ്പം വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി​യാ സ​ശ​സ്ത്ര സീ​മാ ബെ​ല്‍ അം​ഗം തി​രു​വ​ന​ന്ത​പു​രം പ​ന​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ഞ്ചി​റ സ്വ​ദേ​ശി ധീ​ര ജ​വാ​ന്‍ പി.​പ്ര​വീ​ണി​നും പ​ഠി​ച്ച സ്‌​കൂ​ളി​ല്‍ സ്മാ​ര​ക സ്തൂ​പം പ​ണി​തി​ട്ടു​ണ്ട്.​ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്തൂ​പം സൈ​നി​ക അ​ധി​കൃ​ത​ര്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു.

Related posts