കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഴിഞ്ഞം തുറമുഖ എംഡിയായ ദിവ്യ എസ്. അയ്യർക്കെതിരെ ചീഫ് സെക്രട്ടറിയ്ക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ പരാതി നല്കി.
ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് എതിരെയാണ് പരാതി. ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയതായി നിയമിതനായ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയെ അഭിവാദ്യം ചെയ്തത് ഐഎഎസ് ഉദ്യോസ്ഥർ പാലിക്കേണ്ട1968 ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടം (5) ൽ രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു.