കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി തീ​​​ക്ക​​​ളി നി​​​ർ​​​ത്ത​​​ണം

ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ക​​​ത്തി​​​യ​​​ത് പൊ​​​ൻ​​​കു​​​ന്ന​​​ത്താ​​​ണ്. മ​​​ല​​​പ്പു​​​റ​​​ത്തു​​​നി​​​ന്ന് ഗ​​​വി​​​ക്ക് പോ​​​യ ഉ​​​ല്ലാ​​​സ​​​യാ​​​ത്ര ബ​​​സി​​​നാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം തീ​​​പി​​​ടി​​​ച്ച​​​ത്. യാ​​​ത്ര​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തി​​​നാ​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു. 31നു​​​ത​​​ന്നെ​​​യാ​​​ണു കോ​​​ട്ട​​​യം അ​​​തി​​​ര​​​ന്പു​​​ഴ​​​യി​​​ൽ ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സ്കൂ​​​ട്ട​​​റി​​​നു തീ​​​പി​​​ടി​​​ച്ച​​​ത്. വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​ പി​​​ടി​​​ക്കു​​​ന്ന​​​ത് പു​​​തി​​​യ സം​​​ഭ​​​വ​​​മ​​​ല്ലെ​​​ങ്കി​​​ലും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടേ​​​ത് ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ടാ​​​ഴ്ച മു​​​ന്പാ​​​ണ് മൈ​​​സൂ​​​രുവിൽ 40 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി വ​​​ന്ന ബ​​​സ് ക​​​ത്തി​​​യ​​​മ​​​ർ​​​ന്ന​​​ത്. അ​​​തി​​​നു മു​​​ന്പും നി​​​ര​​​വ​​​ധി സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. യാ​​​ത്രാ​​​ക്ലേ​​​ശ​​​മു​​​ണ്ടാ​​​കു​​​ന്പോ​​​ൾ നി​​​ര​​​ക്ക് നാ​​​ലി​​​ര​​​ട്ടി​​​യാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച​​​ല്ല, യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് ‘വെ​​​ള്ളാ​​​ന’ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത്.

പു​​​തു​​​വ​​​ത്സ​​​ര​​​മാ​​​ഘോ​​​ഷി​​​ക്കാ​​​ൻ മ​​​ല​​​പ്പു​​​റ​​​ത്തു​​​നി​​​ന്നു ഗ​​​വി​​​യി​​​ലേ​​​ക്ക് 28 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ബ​​​സാ​​​ണ് പൊ​​​ൻ​​​കു​​​ന്നം ചെ​​​റു​​​വ​​​ള്ളി​​​യി​​​ൽ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ ക​​​ത്തി​​​യ​​​മ​​​ർ​​​ന്ന​​​ത്. ബ​​​സി​​​ൽ​​​നി​​​ന്നു പു​​​ക ഉ​​​യ​​​രു​​​ന്ന​​​താ​​​യി പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ മീ​​​ൻ​​​വ​​​ണ്ടി​​​ക്കാ​​​ര​​​ൻ വി​​​ളി​​​ച്ചു​​​പ​​​റ​​​ഞ്ഞ​​​തു ര​​​ക്ഷ​​​യാ​​​യി. ഉ​​​റ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ ഡ്രൈ​​​വ​​​റും ക​​​ണ്ട​​​ക്ട​​​റും ചേ​​​ർ​​​ന്നു വി​​​ളി​​​ച്ചു​​​ണ​​​ർ​​​ത്തി പു​​​റ​​​ത്തെ​​​ത്തി​​​ച്ച​​​ശേ​​​ഷം തീ​​​യ​​​ണ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും മി​​​നി​​​റ്റു​​​ക​​​ൾ​​​ക്ക​​​കം ബ​​​സ് പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​യ​​​മ​​​ർ​​​ന്നു.

ഡി​​​സം​​​ബ​​​ർ 19നാ​​​ണ് 40 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ബംഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ട കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് മൈ​​​സൂ​​​രു ന​​​ഞ്ച​​​ൻഗോ​​ട്ട് പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടി​​​നു ക​​​ത്തി​​​ന​​​ശി​​​ച്ച​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ലേ അ​​​റി​​​ഞ്ഞ​​​തി​​​നാ​​​ൽ ഉ​​​റ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്ന 40 യാ​​​ത്ര​​​ക്കാ​​​രെ​​​യും ര​​​ക്ഷി​​​ക്കാ​​​നാ​​​യി. മൈ​​​സൂ​​​രു സം​​​ഭ​​​വ​​​ത്തി​​​ന്‍റെ അ​​​ന്നു​​​ത​​​ന്നെ നെ​​​ടു​​​മ​​​ങ്ങാ​​​ട്ടു​​​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ട ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സ് വ​​​ഴ​​​യി​​​ല​​​യി​​​ൽ​​​വ​​​ച്ച് ന​​​ട്ടു​​​ച്ച​​​യ്ക്കു ക​​​ത്തി. 30 യാ​​​ത്ര​​​ക്കാ​​​രെ​​​യും അ​​​തി​​​വേ​​​ഗം പു​​​റ​​​ത്തി​​​റ​​​ക്കി.

ഒ​​​ക്‌ടോ​​​ബ​​​ർ ആ​​​റി​​​നാ​​​ണ്, പു​​​ന​​​ലൂ​​​രി​​​ൽനി​​​ന്നു കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് ബ​​​സി​​​നു പാ​​​ല​​​ക്കാ​​​ട്ടു​​​വ​​​ച്ചു തീ​​​പി​​​ടി​​​ച്ച​​​ത്. ഗി​​​യ​​​ർ​​​ബോ​​​ക്സി​​​നു ചു​​​വ​​​ട്ടി​​​ൽ​​​നി​​​ന്നു പു​​​ക ഉ​​​യ​​​ർ​​​ന്ന​​​തു ക​​​ണ്ട യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ഡ്രൈ​​​വ​​​റോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. അ​​​തി​​​നു മൂ​​​ന്നാ​​​ഴ്ച മു​​​ന്പ്, മാ​​​ള​​​യി​​​ൽ​​​നി​​​ന്നു തൃ​​​ശൂ​​​രി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​ർ ബ​​​സ് ക​​​ത്തി. ഭ​​​യ​​​ന്ന യാ​​​ത്ര​​​ക്കാ​​​ര്‍ തി​​​ര​​​ക്കു​​​കൂ​​ട്ടി​​യ​​​തോ​​​ടെ, ബ​​​സി​​​ന്‍റെ ഒ​​​രു വാ​​​തി​​​ല്‍ ത​​​ക​​​രാ​​​റി​​​ലാ​​​യി. യാ​​​ത്ര​​​ക്കാ​​​രി​​​ൽ ചി​​​ല​​​ര്‍ വ​​​ശ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ലു​​​ക​​​ള്‍ വ​​​ഴി പു​​​റ​​​ത്തേ​​​ക്ക് ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ല​​​യി​​​ട​​​ത്തും യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ സ​​​മ​​​യം ല​​​ഭി​​​ച്ച​​​തു​​​കൊ​​​ണ്ടാ​​​ണ് ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​യ​​​ത്. ഇ​​​ത് എ​​​ല്ലാ​​​യ്പോ​​​ഴും സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ള്ള​​​ണ​​​മെ​​​ന്നി​​​ല്ലെ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ഇ​​​തു​​​വ​​​രെ മ​​​ന​​​സി​​​ലാ​​​യി​​​ട്ടി​​​ല്ല.

കെ​​​എസ്ആ​​​ർ​​​ടി​​​സി​​​ക്ക് ആ​​​കെ​​​യു​​​ള്ള 4,717 ബ​​​സു​​​ക​​​ളി​​​ൽ 1,261 എ​​​ണ്ണ​​​വും 15 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ പ​​​ഴ​​​ക്ക​​​മു​​​ള്ള​​​താ​​​ണ്. 14നും 15​​​നും ഇ​​​ട​​​യി​​​ൽ 698, 13നും 14​​​നു​​​മി​​​ട​​​യി​​​ൽ 193, 12നും 13​​​നു​​​മി​​​ട​​​യി​​​ൽ 519, 11നും 12​​​നു​​​മി​​​ട​​​യി​​​ൽ 362, ഒ​​​ന്പ​​​തി​​​നും 10​​​നു​​​മി​​​ട​​​യി​​​ൽ 857 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ബ​​​സു​​​ക​​​ളു​​​ടെ കാ​​​ല​​​പ്പ​​​ഴ​​​ക്കം. 10 വ​​​ര്‍ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ഡീ​​​സ​​​ല്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളും 15 വ​​​ര്‍ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള പെ​​​ട്രോ​​​ള്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളും നി​​​ര​​​ത്തി​​​ൽ​​​നി​​​ന്നു മാ​​​റ്റാ​​​ൻ അ​​​വ​​​യ്ക്ക് ഇ​​​ന്ധ​​​നം നി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മാ​​​യും വാ​​​യൂമ​​​ലി​​​നീ​​​ക​​​ര​​​ണം ത​​​ട​​​യാ​​​നാ​​​ണെ​​​ങ്കി​​​ലും പ​​​ഴ​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്നു​​​ള്ള​​​താ​​​ണ് യാ​​​ഥാ​​​ർ​​​ഥ്യം. യ​​​ഥാ​​​സ​​​മ​​​യം ക​​​ഴു​​​കി വൃ​​​ത്തി​​​യാ​​​ക്കു​​​ന്നു​​​പോ​​​ലു​​​മി​​​ല്ലാ​​​ത്ത കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി അ​​​ത്യാ​​​വ​​​ശ്യ​​​ സ​​​മ​​​യ​​​ത്തു മാ​​​ത്ര​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​ പി​​​ടി​​​ക്കാ​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണം ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ട് ആ​​​ണ്. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഫ്യൂ​​​വ​​​ല്‍ ലൈ​​​ന്‍ ത​​​ക​​​ര്‍ന്ന് ഇ​​​ന്ധ​​​നം ഒ​​​ഴു​​​കു​​​ന്ന​​​തും തീ​​​ പ​​​ട​​​രാ​​​നി​​​ട​​​യാ​​​ക്കും. ആ​​​ക്‌​​​സ​​​സ​​​റി​​​ക​​​ള്‍ക്കാ​​​യി ചെ​​​യ്യു​​​ന്ന കൃ​​​ത്യ​​​മ​​​ല്ലാ​​​ത്ത വ​​​യ​​​റിം​​​ഗ്, സീ​​​ലു പൊ​​​ട്ടി​​​യ വ​​​യ​​​റിംഗു​​​ക​​​ള്‍, അ​​​ന​​​ധി​​​കൃ​​​ത സി​​​എ​​​ന്‍ജി-​​​എ​​​ല്‍പി​​​ജി കി​​​റ്റു​​​ക​​​ള്‍, ശ​​​രി​​​യാ​​​യി ക​​​ണ​​​ക്ട് ചെ​​​യ്യാ​​​ത്ത ബാ​​​റ്റ​​​റി, സ്റ്റാ​​​ർ​​​ട്ട​​​ർ, സ്റ്റീ​​​രി​​​യോ എ​​​ന്നി​​​വ​​​യും തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കും.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ യ​​​ഥാ​​​സ​​​മ​​​യം അം​​​ഗീ​​​കൃ​​​ത ഇ​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യും ന​​​ട​​​ത്തി​​​യാ​​​ൽ പ്ര​​​ശ​​​്നം വ​​​ലി​​​യൊ​​​രു പ​​​രി​​​ധി​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കാം. തീ​​​ പി​​​ടി​​​ച്ചാ​​​ലു​​​ട​​​നെ വാ​​​ഹ​​​നം ഓ​​​ഫാ​​​ക്കു​​​ക​​​യും പു​​​റ​​​ത്തി​​​റ​​​ങ്ങി അ​​​ക​​​ലേ​​​ക്കു മാ​​​റു​​​ക​​​യും ചെ​​​യ്യ​​​ണം. തീ ​​​കെ​​​ടു​​​ത്താ​​​ൻ സ്വ​​​യം ശ്ര​​​മി​​​ക്ക​​​രു​​​ത്. ബോ​​​ണ​​​റ്റ് ഉ​​​യ​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചാ​​​ലും തീ ​​​ആ​​​ളി​​​പ്പ​​​ട​​​രും.

യാ​​​ത്ര​​​ാക്ലേ​​​ശം മു​​​ത​​​ലെ​​​ടു​​​ത്ത് നി​​​ര​​​ക്ക് ര​​​ണ്ടും മൂ​​​ന്നും നാ​​​ലും ഇ​​​ര​​​ട്ടി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ കൊ​​​ള്ള കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യും ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. ര​​​ണ്ടും മൂ​​​ന്നും ഇ​​​ര​​​ട്ടി​​​യാ​​​ണ് ക്രി​​​സ്മ​​​സി​​​നു നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. വി​​​ശേ​​​ഷാ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലെ ഈ ​​​കൊ​​​ള്ള തി​​​ര​​​ക്കേ​​​റു​​​ന്പോ​​​ഴൊ​​​ക്കെ ന​​​ട​​​ത്താ​​​നാ​​​ണ് പു​​​തി​​​യ തീ​​​രു​​​മാ​​​നം. യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഗ​​​തി​​​കേ​​​ടി​​​നെ ചൂ​​​ഷ​​​ണം ചെ​​​യ്യാ​​​ൻ ത​​​ല പു​​​ക​​​യ്ക്കു​​​ന്ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ബ​​​സി​​​ലെ പു​​​ക​​​യും യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഭീ​​​തി​​​യും കെ​​​ടു​​​ത്താ​​​ൻ ഒ​​​ന്നും ചെ​​​യ്യു​​​ന്നി​​​ല്ല. സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണം.

Related posts

Leave a Comment