ന്യൂ​​​ന​​​പ​​​ക്ഷ​​​വേ​​​ട്ട​​​യ്ക്കി​​​റ​​​ങ്ങി​​​യ ‌ബം​​​ഗ്ലാ​​​ദേ​​​ശി​​​നെ ത​​​ട​​​യ​​​ണം

മ​​​​ത​​​​വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യെ അ​​​​ധി​​​​കാ​​​​ര​​​​മൂ​​​​ല​​​​ധ​​​​ന​​​​മാ​​​​ക്കു​​​​ന്ന ഒ​​​​രു രാ​​​​ഷ്‌​​​​ട്ര​​​​ത്തി​​​​ലും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​ര​​​​ല്ലെ​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശും തെ​​​​ളി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. 35 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 11 ഹി​​​​ന്ദു​​​​ക്ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും സ്ത്രീ​​​​യെ കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് ഹൃ​​​​ദ​​​​യ​​​​ഭേ​​​​ദ​​​​ക​​​​മാ​​​​ണ്. മ​​​​ത​​​​ഭ്രാ​​​​ന്ത് മൂ​​​​ത്ത​​​​വ​​​​രു​​​​ടെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​വി​​​​രു​​​​ദ്ധ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​വി​​​​ചാ​​​​ര​​​​ണ​​​​ക​​​​ളും മ​​​​ർ​​​​ദ​​​​ന​​​​ങ്ങ​​​​ളും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളും തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​കു​​​​ന്പോ​​​​ൾ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​തെ മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ന്ന ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ മു​​​​ഖ്യ ഉ​​​​പ​​​​ദേ​​​​ഷ്‌​​​​ടാ​​​​വ് മു​​​​ഹ​​​​മ്മ​​​​ദ് യൂ​​​​നു​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വ​​​​മാ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​തി​​​​ക​​​​ൾ. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഹി​​​​ന്ദു​​​​ക്ക​​​​ൾ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വ​​​​ർ​​​​ഗീ​​​​യ​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ര​​​​ക​​​​ളാ​​​​കു​​​​ന്പോ​​​​ൾ ന​​​​മു​​​​ക്ക് നി​​​​ശ​​​​ബ്ദ​​​​രാ​​​​കാ​​​​നാ​​​​കി​​​​ല്ല. ഇ​​​​ന്ത്യ​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നേ​​​​രി​​​​ട്ട് ഇ​​​​ട​​​​പെ​​​​ട​​​​ണം.

2024 ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ചി​​​​ന് ന​​​​ട​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​നും ഭ​​​​ര​​​​ണ​​​​കൂ​​​​ട അ​​​​ട്ടി​​​​മ​​​​റി​​​​ക്കും പി​​​​ന്നാ​​​​ലെ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​യ്ഖ് ഹ​​​​സീ​​​​ന​​​യ്​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക അ​​​​ഭ​​​​യം ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ ഹി​​​​ന്ദു​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പെ​​​​രു​​​​കു​​​​ക​​​​യാ​​​​ണ്. മ​​​​ധ്യ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ജെ​​​​നൈ​​​​ദ​​​​യി​​​​ലെ കാ​​​​ളി​​​​ഗ​​​​ഞ്ചി​​​​ൽ ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച 40 വ​​​​യ​​​​സു​​​​ള്ള വി​​​​ധ​​​​വ​​​​യാ​​​​യ ഹി​​​​ന്ദു സ്ത്രീ​​​​യെ ര​​​​ണ്ടു പു​​​​രു​​​​ഷ​​​​ന്മാ​​​​ർ ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്യു​​​​ക​​​​യും മ​​​​ര​​​​ത്തി​​​​ൽ കെ​​​​ട്ടി​​​​യി​​​​ട്ട് മു​​​​ടി മു​​​​റി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ഡി​​​​സം​​​​ബ​​​​ർ 18ന് ​​​​മൈ​​​​മെ​​​​ൻ​​​​സിം​​​​ഗ് ജി​​​​ല്ല​​​​യി​​​​ൽ വ​​​​സ്ത്ര ഫാ​​​​ക്‌​​​​ട​​​​റി തൊ​​​​ഴി​​​​ലാ​​​​ളി​​​​യും 25കാ​​​​ര​​​​നു​​​​മാ​​​​യ ദി​​​​പു ച​​​​ന്ദ്ര​​​ദാ​​​​സി​​​​നെ മ​​​​ത​​​​നി​​​​ന്ദ ആ​​​​രോ​​​​പി​​​​ച്ച് ആ​​​​ൾ​​​​ക്കൂ​​​​ട്ടം ത​​​​ല്ലി​​​​ക്കൊ​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം മ​​​​ര​​​​ത്തി​​​​ൽ കെ​​​​ട്ടി​​​​ത്തൂ​​​​ക്കി. 24ന് ​​​​ക​​​​ലി​​​​മോ​​​​ഹ​​​​ർ യൂ​​​​ണി​​​​യ​​​​നി​​​​ൽ മ​​​​റ്റൊ​​​​രു ഹി​​​​ന്ദു യു​​​​വാ​​​​വാ​​​​യ അ​​​​മൃ​​​​ത് മൊ​​​​ണ്ട​​​​ൽ (30) ആ​​​​ൾ​​​​ക്കൂ​​​​ട്ട കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നി​​​​ര​​​​യാ​​​​യി. 1971ലെ ​​​​വി​​​​മോ​​​​ച​​​​ന സ​​​​മ​​​​ര സേ​​​​നാ​​​​നി​​​​യും ഭാ​​​​ര്യ​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ജെ​​​​സ്സോ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ അ​​​​ജ്ഞാ​​​​ത​​​​രു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ റാ​​​​ണ പ്ര​​​​താ​​​​പ് ബൈ​​​​റാ​​​​ഗി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് ര​​​​ണ്ടു ദി​​​​വ​​​​സം മു​​​​ന്പാ​​​​ണ്.

കൊ​​​​ല​​​​പ​​​​ാത​​​​ക​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ ല​​​​ക്ഷ്യം അ​​​​റി​​​​യി​​​​ല്ലെ​​​​ന്നും പ്ര​​​​തി​​​​ക​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് മി​​​​ക്ക കേ​​​​സു​​​​ക​​​​ളി​​​​ലും പോ​​​​ലീ​​​​സി​​​​ന്‍റെ എ​​​​ഫ്ഐ​​​​ആ​​​​ർ. സ​​​​ർ​​​​ക്കാ​​​​ർ നി​​​​ഷ്ക്രി​​​​യ​​​​ത​​​​യു​​​​ടെ സ​​​​ന്ദേ​​​​ശം ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​ിടത്തും വ​​​​ർ​​​​ഗീ​​​​യ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ പോ​​​​ലീ​​​​സ് ഉ​​​​ള്ള​​​​യി​​​​ട​​​​ത്തു വേ​​​​ട്ട​​​​ക്കാ​​​​ർ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്നതും ഇ​​​​ര​​​​ക​​​​ൾ​​​​ക്കു നീ​​​​തി കി​​​​ട്ടാ​​​​തെ പോ​​​​കു​​​​ന്നതും സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​ണ്. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ൾ വ​​​​ർ​​​​ഗീ​​​​യ​​​​മ​​​​ല്ലെ​​​​ന്നാ​​​​ണ് മു​​​​ഹ​​​​മ്മ​​​​ദ് യൂ​​​​നു​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ട​​​​ക്കാ​​​​ല ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്.

പ​​​​ക്ഷേ, വ​​​​ർ​​​​ഗീ​​​​യ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ങ്ങ​​​​ളാ​​​​ൽ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് അ​​​​റി​​​​യാം. ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ മൗ​​​​ന​​​​വും നി​​​​ഷ്ക്രി​​​​യ​​​​ത​​​​യും ദു​​​​ർ​​​​വ്യാ​​​​ഖ്യ​​​​ാന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​മെ​​​​ന്ന​​​​ത് അ​​​​റി​​​​യാ​​​​ത്ത​​​​താ​​​​യി​​​​രി​​​​ക്കി​​​​ല്ല, അ​​​​തി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ലാ​​​​ഭ​​​​മാ​​​​യി​​​​രി​​​​ക്കാം മൗ​​​​ന​​​​കാ​​​​ര​​​​ണം. ഹി​​​​ന്ദു​​​​ക്ക​​​​ൾ, ക്രൈ​​​​സ്ത​​​​വ​​​​ർ, ബു​​​​ദ്ധ​​​​മ​​​​ത​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ തു​​​​ട​​​​രു​​​​ന്ന ശ​​​​ത്രു​​​​ത ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​ശ​​​​ങ്ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​ക്താ​​​​വ് ര​​​​ണ്‍​ധീ​​​​ർ ജ​​​​യ്സ്വാ​​​​ൾ പ​​​​റ​​​​ഞ്ഞു. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള വി​​​​ദ്വേ​​​​ഷ​​​​വും ശ​​​​ത്രു​​​​ത​​​​യും ഗു​​​​രു​​​​ത​​​​ര ആ​​​​ശ​​​​ങ്ക​​​​യാ​​​​ണെ​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ ഈ ​​​​തി​​​​രി​​​​ച്ച​​​​റി​​​​വ് ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു പ്രേ​​​​ര​​​​ക​​​​മാ​​​​ക​​​​ട്ടെ.

ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​ണ് ഇ​​​​ന്ത്യ ന​​​​ട​​​​ത്തേ​​​​ണ്ട​​​​ത്. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ തു​​​​ട​​​​രു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സ്, ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ പേ​​​​സ് ബൗ​​​​ള​​​​ർ മു​​​​സ്ത​​​​ഫി​​​​സു​​​​ർ റ​​​​ഹ‌്മാ​​​​നെ ടീ​​​​മി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ വ​​​​ഷ​​​​ളാ​​​​ക്കി. ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മു​​​​സ്ത​​​​ഫി​​​​സു​​​​റി​​​​നെ ടീ​​​​മി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ബി​​​​സി​​​​സി​​​​ഐ നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

ഇ​​​​തോ​​​​ടെ, ടി20 ​​​​ലോ​​​​ക​​​​ക​​​​പ്പി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ല്‍ ക​​​​ളി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്നും തങ്ങളുടെ കളികൾ ഇ​​​ന്ത‍്യ​​​യി​​​ൽ​​​നി​​​ന്നു മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നും ബം​​​​ഗ്ലാ​​​​ദേ​​​​ശ് ക്രി​​​​ക്ക​​​​റ്റ് ബോർഡ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഓ​​​​രോ ടീ​​​​മു​​​​ക​​​​ളു​​​​ടെ ഇ​​​​ഷ്ട​​​​ത്തി​​​​ന് അ​​​​നു​​​​സ​​​​രി​​​​ച്ച് ലോ​​​​ക​​​​ക​​​​പ്പ് മ​​​​ത്സ​​​​ര​​​​ക്ര​​​​മം മാ​​​​റ്റാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ബി​​​​സി​​​​സി​​​​ഐ തി​​​​രി​​​​ച്ച​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അ​​​​തി​​​​ര്‍​ത്തി വ​​​​ഴി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​ക​​​​ളെ കയ​​​​റ്റി അ​​​​യ​​​​യ്ക്കു​​​​ന്ന പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​പ്പോ​​​​ലെ​​​​യ​​​​ല്ല ബം​​​​ഗ്ലാ​​​​ദേ​​​​ശെ​​​​ന്നും കാ​​​​യി​​​​ക​​​​രം​​​​ഗ​​​​ത്തെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്നു​​​​മു​​​​ള്ള ശ​​​​ശി ത​​​​രൂ​​​​രി​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം പ്ര​​​​സ​​​​ക്ത​​​​മാ​​​​ണ്. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മോ അ​​​​ല്ലാ​​​​ത്ത​​​​തോ ആ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ശ​​​​ത്രു​​​​ത കാ​​​​യി​​​​ക​​​​രം​​​​ഗ​​​​ത്തേ​​​​ക്കും വ്യാ​​​​പി​​​​ക്കു​​​​ന്പോ​​​​ൾ നാം ​​​​ആ​​​​ദ്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത് ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​പ​​​​ക്വ​​​​മ​​​​തി​​​​ക​​​​ളുടെ ഈ​​​​ഗോ​​​​യ​​​​ല്ല, ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യാ​​​​ണ്.

പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​മെ​​​​തി​​​​രേ ര​​​​ക്ഷ​​​​ക​​​​രാ​​​​യെ​​​​ത്തി ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നു സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത ഇ​​​​ന്ത്യ​​​​യോ​​​​ടാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ നെ​​​​റി​​​​കേ​​​​ട്. വ​​​​ക​​​​തി​​​​രി​​​​വി​​​​ല്ലാ​​​​യ്മ​​​​യ്ക്ക് അ​​​​വ​​​​രെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ദേ​​​​ശീ​​​​യ​​​​ത​​​​യു​​​​ടെ മൂ​​​​ടു​​​​പ​​​​ട​​​​മി​​​​ട്ട മ​​​​ത​​​​വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യാ​​​​ണ്. ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​യാ​​​​യാ​​​​ലും വ​​​​ർ​​​​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളെ കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നാ​​​​കി​​​​ല്ല; അ​​​​തു ഭ്രാ​​​​ന്താ​​​​ണ്. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ അ​​​​ത്ത​​​​ര​​​ക്കാ​​​​രെ ത​​​​ട​​​​യേ​​​​ണ്ട​​​​വ​​​​ർ മൗ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ നാം ​​​​കൂ​​​​ടു​​​​ത​​​​ൽ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ മ​​​​ത​​​​ശൈ​​​​ലി​​​​യ​​​​ല്ല, ഇ​​​​ന്ത്യ​​​​യു​​​​ടെ മ​​​​തേ​​​​ത​​​​ര ക​​​​രു​​​​ത്താ​​​​ണ് പു​​​​റ​​​​ത്തെ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്.

Related posts

Leave a Comment