വ​ള​ർ​ത്തു​നാ​യ്ക്കളുടെ അസാധാരണമായ കുര​, കു​ടി​വെ​ള്ള ടാ​പ്പു​ക​ൾ തു​റ​ന്നു​ വയ്ക്കും… വീട്ടുകാരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തുന്ന പുത്തൻ രീതികൾ ഇങ്ങനെ…


​രു​മേ​ലി: അ​ർ​ധ രാ​ത്രി​യി​ൽ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ കേ​സി​ൽ എ​രു​മേ​ലി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ എ​രു​മേ​ലി ക​ന​ക​പ്പ​ല​ത്ത് മു​ൻ സൈ​നി​ക​ൻ ത​ട​ത്തേ​ൽ സ​ജി​ത്തിന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

വ​ള​ർ​ത്തു​നാ​യ​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യും പ​ശു​ക്ക​ളെ തൊ​ഴു​ത്തി​ൽ നി​ന്ന് അ​ഴി​ച്ചു വി​ട്ടും കു​ടി​വെ​ള്ള ടാ​പ്പു​ക​ൾ തു​റ​ന്നു​വി​ട്ടും വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ തി​രി​ച്ച​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ ദി​വ​സം രാ​ത്രി​യി​ൽ വ​ള​ർ​ത്തു നാ​യ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ കു​ര കേ​ട്ട് സ​ജി​ത് വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ ര​ണ്ട് നാ​യ​ക​ളു​ടെ​യും വാ​യി​ൽ നി​ന്ന് നു​ര​യും പ​ത​യും ക​ണ്ടു.

കൂ​ടു​ത​ൽ അ​വ​ശ നി​ല​യി​ലാ​യി​രു​ന്ന ഒ​രു നാ​യ ച​ത്തു. മ​റ്റേ നാ​യ​യ്ക്കു ചി​കി​ത്സ ന​ല്കി. രാ​ത്രി​യി​ൽ നാ​യ​യു​ടെ കു​ര കേ​ട്ട് ഉ​ണ​ർ​ന്ന സ​ജി​ത് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മു​റ്റ​ത്തെ ടാ​പ്പി​ൽ നി​ന്നും വെ​ള്ളം ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​രോ ടാ​പ്പ് തു​റ​ന്നു വി​ട്ട​താ​ണെ​ന്ന് മ​ന​സി​ലാ​യി. തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു​വി​നെ പ​റ​ന്പി​ൽ നി​ന്ന് ക​ണ്ടെ​ത്തി.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​പ​രി​ചി​ത​രാ​യ ര​ണ്ട് സ്ത്രീ​ക​ൾ ധ​ന സ​ഹാ​യം ചോ​ദി​ച്ച് വീ​ട്ടി​ൽ വ​ന്നി​രു​ന്നെ​ന്നും ഈ ​സ​മ​യം വീ​ട്ടി​ൽ ഭാ​ര്യ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെന്നും സുജിത് പറഞ്ഞു.

സ്ത്രീ​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ന്പോ​ൾ ഇ​വ​രെ കാ​ത്തു നി​ൽ​ക്കു​ന്ന പോ​ലെ അ​പ​രി​ചി​ത​രാ​യ ര​ണ്ട് പു​രു​ഷ​ൻ​മാ​ർ സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്നു.

എ​സ്ഐ എം.​എ​സ്. അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​ടു​ത്ത​യി​ടെ മോ​ഷ​ണ​വും ഒ​ട്ടേ​റെ മോ​ഷ​ണ ശ്ര​മ​ങ്ങ​ളും മേ​ഖ​ല​യി​ലു​ണ്ടാ​യി.

വ​ള്ള​പ്പു​ര​യ്ക്ക​ൽ ഈ​പ്പ​ൻ ജേ​ക്ക​ബി​ന്‍റെ വീ​ട്ടി​ൽ ക​ത​ക് വെ​ട്ടി​പ്പൊ​ളി​ച്ച് സ്വ​ർ​ണം ഉ​ൾ​പ്പ​ടെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

Related posts

Leave a Comment