പ്രളയബാധിതർക്കുള്ള സഹായംതേടി പു​ന​ലൂ​രി​ലെ ഓട്ടോറിക്ഷാ തൊഴിലാളികളും

പു​ന​ലൂ​ർ: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പു​ന​ലൂ​രി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും. ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റു​വാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു.​പ​ത്തിന് പ​ട്ട​ണ​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടു​ന്ന​ത് പ്ര​ള​യ​ത്തി​ൽ ദു​രി​ത​ക്ക​യ​ത്തി​ല​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള കാ​രു​ണ്യ മ​ന​സു​മാ​യാ​കും.

ഓട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി ​ഐ റ്റി ​യു മു​നി​സി​പ്പ​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സം​യു​ക്ത​മാ​യി സ​ഹാ​യ മ​ന​സു​മാ​യി ഒ​ത്തു​ചേ​ർ​ന്ന് മാ​തൃ​കാ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മു​നി​സി​പ്പ​ൽ മേ​ഖ​ല​യി​ലെ എ​ല്ലാ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്റി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളും ഇ​തി​ൽ അ​ണി​നി​ര​ക്കും.​ആ​ട്ടോ​റി​ക്ഷാ സ​വാ​രി ന​ട​ത്തു​ന്ന​വ​ർ​ക്കും ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ങ്ങ​ളു​ടെ സ​ഹാ​യം ആ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ത്തിലെ യാ​ത്ര​യി​ൽ കൈ​മാ​റാം.

ഇ​ത്ത​ര​ത്തി​ൽ സ​മാ​ഹ​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം​പു​ന​ലൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങും. തു​ക ഡി​ഡി​യാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റും.​ആ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം ​എ രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി . ആ​ർ .അ​ശോ​ക​ൻ ,ന​സീ​ർ, അ​ജി​കു​മാ​ർ, പ​ത്മ​നാ​ഭ​ൻ, ബ്ല​സി,മ​നു ,വ​ഹാ​ബ്എ​ന്നി​വ​ർ പ്രസംഗിച്ചു.പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ ഗ്രാ​മ​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തും.

Related posts