അഞ്ചലിൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു

അ​ഞ്ച​ൽ: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ സ്ത്രീ​യെ അ​ഞ്ച​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ ക​രു​കോ​ൺ പു​ഞ്ച​ക്കോ​ണ​ത്ത് ഇ​രു​വേ​ലി​ക്ക​ൽ ച​രു​വി​ള വീ​ട്ടി​ൽ കു​ൽ​സും ബീ​വി(50)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച​ൽ ച​ന്ത​മു​ക്കി​ലാ​ണ് സം​ഭ​വം.

ബ​സ് സ്റ്റാ​ന്‍റി​ലും പ​രി​സ​ര​ത്തും നി​ന്നി​രു​ന്ന ചി​ല ആ​ൺ​കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ കു​ട്ടി​ക​ളു​ടെ കൈയിൽ ക​ഞ്ചാ​വു​ണ്ടെ​ന്ന​റി​യു​ക​യും പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ കു​ട്ടി​ക​ളി​ൽ നി​ന്നും ചെ​റി​യ ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യു​ണ്ടാ​യി.

കു​ട്ടി​ക​ൾ ന​ൽ​കി​യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് കു​ൽ​സും ബീ​വി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 40 ഗ്രാം ​ക​ഞ്ചാ​വ് പൊ​തി​ക​ളും പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Related posts