മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ന്ന  ‘ഗ​ഗ​ൻ​യാ​ൻ’ നയിക്കാൻ  കോതനല്ലൂർ സ്വദേശി ഡോ. ​എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​ൻ 

ബി​ജു ഇ​ത്തി​ത്ത​റ
ക​ടു​ത്തു​രു​ത്തി: മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ന്ന ഗ​ഗ​ൻ​യാ​ൻ-2021 ദൗ​ത്യ​ത്തി​ന് കോ​ത​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ മ​ല​യാ​ളി ചു​ക്കാ​ൻ പി​ടി​ക്കും. കോ​ത​ന​ല്ലൂ​ർ ശ്രീ​നി​ല​യ​ത്തി​ൽ(​ആ​ല​ഞ്ചേ​രി​ൽ) ശ്രീ​ധ​ര​ൻ നാ​യ​രു​ടെ​യും രാ​ജ​മ്മ​യു​ടെ​യും മ​ക​ൻ ഡോ. ​എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ ആ​ണ് ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​യു​ടെ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം വി​എ​സ്എ​സ്‌സി​യി​ലെ മി​ഷ​ൻ ഡ​യ​റ​ക്ട​റാ​ണ് ഡോ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നാ​യി ബം​ഗ്ളൂ​രു ആ​സ്ഥാ​ന​മാ​യി നി​യ​മി​ച്ച ഇ​രു​പ​തം​ഗ സം​ഘ​ത്തി​ന്‍റെ (ഹ്യൂ​മ​ണ്‍ സ്പേ​സ് ഫ്ളൈ​റ്റ് സെ​ന്‍റ​ർ) ഡ​യ​റ​ക്ട​റാ​യാ​ണ് ഇ​ദേ​ഹം നി​യ​മി​ക്ക​പ്പെ​ട്ട​ത്. ഇ​ന്നലെ ബം​ഗ​ളൂ​രു​വി​ൽ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ.​ശി​വ​നാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 2021 ഡി​സം​ബ​റി​ൽ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യം ന​ട​പ്പാ​ക്കു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു.

മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ 400 കി​ലോമീ​റ്റ​ർ ഭ്ര​മ​ണ​പ​ഥ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​താ​ണ് ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി. 10,000 കോ​ടി രൂ​പ ദൗ​ത്യ​ത്തി​നാ​യി കേ​ന്ദ്രം ഇ​തി​നോ​ട​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2014 ഡി​സം​ബ​റി​ൽ വി​ക​സി​പ്പി​ച്ച കെ​യ​ർ പ്രൊ​ജ​ക്ടും 2018 ഡി​സം​ബ​ർ അ​ഞ്ചി​ന് പ​രീ​ക്ഷി​ച്ച പാ​രാ​ബോ​ട്ട് ടെ​സ്റ്റിം​ഗും ഡോ ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ന​ട​ന്ന​ത്.

ഇ​രു​പ​ദ്ധ​തി​ക​ളും മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള​താ​യി​രു​ന്നു. ഈ ​മി​ഷ​നു​ക​ളി​ൽ കൈ​വ​രി​ച്ച മി​ക​ച്ച നേ​ട്ട​മാ​ണ് പു​തി​യ സ്ഥാ​ന​ല​ബ്ധിയെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ രാഷ്്ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കോ​ത​ന​ല്ലൂ​ർ ഇ​മ്മാ​നു​വ​ൽ​സ് സ്കൂ​ൾ, മാ​ഞ്ഞൂ​ർ എ​ൻ​എ​സ്എ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.

കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ​നി​ന്നും പ്രീ​ഡി​ഗ്രി​യും കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ​നി​ന്നും എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​വും നേടി. തി​രു​വ​ന​ന്ത​പു​രം വി​എ​സ്എ​സ്് സിയി​ലെ മു​ൻ ജീ​വ​ന​ക്കാ​രി ജ​യാ ജി.​നാ​യ​രാ​ണ് ഭാ​ര്യ. വി​ദ്യാ​ർ​ഥി​ക​ളാ​യ ഐ​ശ്വ​ര്യ​യും ചൈ​ത​ന്യ​യു​മാ​ണ് മ​ക്ക​ൾ.

Related posts