ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ഇ​നി ഈ​ശ്വ​ര​ൻ തു​ണ; ബി​സി​സി​ഐ​ക്കെ​തി​രെ ഗാം​ഗു​ലി

ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ൻ‌ നാ​യ​ക​ൻ സൗ​ര​വ് ഗാം​ഗു​ലി. ഭി​ന്ന​താ​ല്‍​പ​ര്യ​ത്തി​ന്‍റെ പേ​രി​ല്‍ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ത​ല​വ​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡി​ന് നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വ​ത്തി​ലാ​ണ് ബി​സി​സി​ഐ​ക്കെ​തി​രെ ഗാം​ഗു​ലി ആ​ഞ്ഞ​ടി​ച്ച​ത്.

വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​തി​നു പി​ന്നി​ലെ​ന്ന് ഗാം​ഗു​ലി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പു​തി​യ ഫാ​ഷ​നാ​ണ് ഭി​ന്ന താ​ൽ​പ​ര്യം. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​നെ ഇ​നി ദൈ​വം ര​ക്ഷി​ക്ക​ട്ടെ​യെ​ന്നും ഗാം​ഗു​ലി ട്വീ​റ്റ് ചെ​യ്തു.

ഗാം​ഗു​ലി​യെ പി​ന്തു​ണ​ച്ച് ഹ​ർ​ഭ​ജ​ൻ സിം​ഗും രം​ഗ​ത്തു​വ​ന്നു. നോ​ട്ടീ​സ് അ​യ​ച്ച​തി​ലൂ​ടെ ദ്രാ​വി​ഡി​നെ ബി​സി​സി​ഐ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഹ​ർ​ഭ​ജ​ൻ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. ഇ​ത് എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് അ​റി​യി​ല്ല. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് അ​ദ്ദേ​ഹ​ത്തെ​ക്കാ​ൾ മി​ക​ച്ച വ്യ​ക്തി​യെ ക​ണ്ടെ​ത്താ​നാ​വി​ല്ല. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ച​തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ച്ചു. ക്രി​ക്ക​റ്റി​നെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ അ​വ​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​ണ്. അ​തെ, ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​നെ ഇ​നി ദൈ​വം ര​ക്ഷി​ക്ക​ട്ടെ- ഹ​ർ​ഭ​ജ​ൻ ട്വീ​റ്റ് ചെ​യ്തു.

ഭി​ന്ന​താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബി​സി​സി​ഐ എ​ത്തി​ക്സ് ഓ​ഫി​സ​ര്‍ ദ്രാ​വി​ഡി​ന് ക​ത്ത​യ​ച്ച​ത്. ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ത​ല​പ്പ​ത്തി​രി​ക്കു​മ്പോ​ള്‍ ത​ന്നെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ ഇ​ന്ത്യ സി​മ​ന്‍റ്സി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തും തു​ട​രു​ന്ന​വെ​ന്നാ​ണ് പ​രാ​തി.

Related posts