ഇതാണ് മക്കളേ ഗോളിയുടെ അത്ഭുതഗോള്‍, ഇങ്ങനൊരെണ്ണം നൂറ്റാണ്ടില്‍ ഒന്നുമാത്രം

goalഇതിനെ എന്തു വിളിക്കണം. നിങ്ങളൊരു യഥാര്‍ഥ ഫുട്‌ബോള്‍ ആരാധകനാണെങ്കില്‍ വാക്കുകള്‍ കിട്ടുകയില്ല. ഫുട്‌ബോളില്‍ ഗോള്‍ വല കാക്കുന്നത് മാത്രമല്ല ഗോളിയുടെ ചുമതലയെന്ന് ഈ ഗോള്‍ ഊന്നിപ്പറയും. കളി തീരുവാന്‍ സെക്കന്റുകള്‍ മാത്രമാണുളളതെങ്കില്‍ കോര്‍ണര്‍കിക്കുകള്‍ സ്വീകരിക്കുവാന്‍ ഗോളിയും മറുപോസ്റ്റിലേക്ക് എത്താറുണ്ട്. അങ്ങനെയെത്തി ഗോള്‍ നേടിയ ചരിത്രവും ഗോളിക്കുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി. സംഭവം നടന്നത് സൗത്ത് ആഫ്രിക്ക് പ്രീമിയര്‍ ലീഗിലാണ്. ഗോള്‍ നേടിയത് ബരാക്കോ എഫ്‌സിയുടെ ഗോളി മൊസുലോക്കയും. എന്നാല്‍ ഇത് സാധാരണ ഗോള്‍ അല്ല. ബൈസൈക്കിള്‍ കിക്കിലൂടെയാണ് എതിര്‍ടീമിന്റെ വല ചലിപ്പിച്ചത്. കണ്ടു കോരിത്തരിക്കൂ…

Related posts