മലയാളത്തില്‍ അമല ക്വീന്‍

amala-paulബോളിവുഡ് ചിത്രം ക്വീന്‍ മലയാളത്തിലേക്കു റീമേക്ക് ചെയ്യുന്നു. നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ക്വീന്‍ പറഞ്ഞത്. തന്നെ തഴഞ്ഞ പ്രതിശ്രുതവരനെ ഓര്‍ത്ത് കരയാതെ ജീവിതം ആഘോഷിച്ച പെണ്‍കുട്ടിയുടെ കഥ. 2015ല്‍ കങ്കണ റണൗത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി ക്കൊടുത്ത ചിത്രം. തെന്നിന്ത്യന്‍ ഭാഷകളില്‍ ക്വീനിന്റെ റീമേക്കുകള്‍ ഒരുക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്.

ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നായികയാവുന്നത് തമന്നയാണ്. മലയാളത്തില്‍ ക്വീനായി എത്തുന്നത് അമലാ പോളാണ്. നടി രേവതിയാണ് ഇരുഭാഷകളിലും ചിത്രം സംവിധാനം ചെയ്യുന്നത്. അമലയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ കന്നട പതിപ്പില്‍ നായികയായി എത്തുന്നത് രാകുല്‍ പ്രീതാണ്. പ്രകാശ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കില്‍ ആരാണ് പ്രധാന കഥാപാത്രമായി എത്തുകയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മലയാളത്തില്‍ മറ്റു കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നും ഇതുവരെ തീരുമാനമായിട്ടില്ല.

Related posts