കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ പവന് ലക്ഷം രൂപ കടന്ന സ്വര്‍ണവില ഒരു ലക്ഷത്തിനു താഴെയായി. ഇന്ന് ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4530 വരെ പോയതിനുശേഷം 4330 ഡോളര്‍ വരെ തിരിച്ചിറങ്ങി.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 215 രൂപ കുറഞ്ഞ് 10,265 രൂപയും പവന് 82,120 രൂപയുമായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 170 രുപ കുറഞ്ഞ് 7,995 രൂപയും പവന് 63,960 രൂപയുമായി. ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 5,160 രൂപയും പവന് 41,280 രൂപയുമാണ് വിപണി വില.
ഇന്നലെ മൂന്നു തവണകളായാണ് സ്വര്‍ണവില മാറി മറഞ്ഞത്.
ഗ്രാമിന് 195 രൂപയുടെയും പവന് 1,560 രൂപയുടെയും ഇടിവാണ് ഇന്നലെ ഉണ്ടായത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 12,750 രൂപയിലും പവന് 1,02,000 രൂപയിലും എത്തിയിരുന്നു.
വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്തതിനെ തുടര്‍ന്നാണ് സ്വര്‍ണവില ഇടിഞ്ഞത്. വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ വിലക്കുറവ് വലിയൊരു അനുഗ്രഹമാണ്.
അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ തിരിച്ചു കയറ്റത്തിന്റെ സൂചനകളാണ് പുറത്തുവരുന്നതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
- സ്വന്തം ലേഖിക
