പ്രാ​യാ​ധിക്യ ​സം​ബ​ന്ധ​മാ​യ അസുഖം; ഗ​ജ​രാ​ജ​ര​ത്‌​നം ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​ന്‍ ച​രി​ഞ്ഞു

ഗു​രു​വാ​യൂ​ര്‍: ഗ​ജ​രാ​ജ​ര​ത്‌​നം ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​ന്‍(84)​ച​രി​ഞ്ഞു. പ്രാ​യാ​ധിക്യ​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1962 മു​ത​ല്‍ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ തി​ട​മ്പേ​റ്റു​ന്ന​ത് പ​ത്ഭ​നാ​ഭ​നാ​ണ്. ഐ​ശ്വ​ര്യം നി​റ​ഞ്ഞ മു​ഖ​വി​രി​വും ഗ​ജ​ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാം തി​ക​ഞ്ഞ ഈ ​കൊ​മ്പ​ൻ കേ​ര​ള​ത്തി​ലെ മി​ക​ച്ച നാ​ട്ടാ​ന​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

1954 ജ​നു​വ​രി 18ലാ​ണ് പ​ത്മ​നാ​ഭ​നെ ഗു​രു​വാ​യൂ​രി​ൽ ന​ട​യി​രു​ത്തി​യ​ത്‌. ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ഴു​ന്ന​ള്ളി​പ്പ് തു​ക വാ​ങ്ങു​ന്ന ത​ല​യെ​ടു​പ്പു​ള്ള ആ​ന​യാ​ണ് ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​ന്‍. 2004 ഏ​പ്രി​ലി​ൽ ന​ട​ന്ന നെ​ന്മാ​റ വ​ല്ല​ങ്ങി ഉ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വ​ല്ല​ങ്ങി ദേ​ശം പ​ത്മ​നാ​ഭ​ന്‌ 2.22 ല​ക്ഷം രൂ​പ​യാ​ണ് ഏ​ക്ക​ത്തു​ക ന​ൽ​കി​യ​ത്.

തൃ​ശൂ​ർ പൂ​ര​ത്തി​ന് സ്ഥി​ര​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്ന പ​ദ്മ​നാ​ഭ​ൻ തൊ​ണ്ണൂ​റു​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ രാ​ത്രി തി​ട​മ്പേ​റ്റി​യി​രു​ന്നു. ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ദി​ച്ചു ദ​ശ​മി നാ​ളി​ൽ ന​ട​ക്കു​ന്ന ഗു​രു​വാ​യൂ​ർ കേ​ശ​വ​ൻ അ​നു​സ്മ​ര​ണ​ത്തി​ന് കേ​ശ​വ​ന്‍റെ പ്ര​തി​മ​യി​ൽ മാ​ല ചാ​ർ​ത്തു​ന്ന​ത് പ​ദ്മ​നാ​ഭ​നാ​ണ്.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം 2002-ൽ ​പ​ത്മ​നാ​ഭ​ന് ഗ​ജ​ര​ത്നം പ​ട്ടം ന​ൽ​കി ആ​ദ​രി​ച്ചു. 2009ൽ ​ഗ​ജ ച​ക്ര​വ​ർ​ത്തി പ​ട്ട​വും പ​ത്മ​നാ​ഭ​നു ല​ഭി​ച്ചു.

Related posts

Leave a Comment