ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കാ​രു​ണ്യ കൂ​ട്ടാ​യ്മ

കൊ​ണ്ടോ​ട്ടി:​ ഹ​ർ​ത്താ​ൽ​ദി​ന​ത്തി​ൽ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി കൊ​ണ്ടോ​ട്ടി കാ​രു​ണ്യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി. റോ​ഡ​രി​കി​ലും ക​ട​ത്തി​ണ്ണ​യി​ലും മ​റ്റും അ​നാ​ഥ​രാ​യി ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി ഭ​ക്ഷ​ണ​വും പു​തു​വ​സ്ത്ര​ങ്ങ​ളും ന​ൽ​കി വൃ​ത്തി​ഹീ​ന​മാ​യി ന​ട​ന്ന​വ​രെ ത​ല​മു​ടി വെ​ട്ടി ന​ൽ​കി​യു​മാ​ണ് കൊ​ണ്ടോ​ട്ടി കാ​രു​ണ്യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ ഹ​ർ​ത്താ​ൽ​ദി​നം സ​ജീ​വ​മാ​ക്കി​യ​ത്.

രാ​വി​ലെ ഒ​ന്പ​തി​നു കൊ​ണ്ടോ​ട്ടി​യി​ൽ നി​ന്നു തു​ട​ങ്ങി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം വൈ​കു​ന്നേ​രം നാ​ലി​നു മ​ണ്ണാ​ർ​ക്കാ​ട്ട് അ​വ​സാ​നി​ച്ചു. കൊ​ണ്ടോ​ട്ടി, മ​ഞ്ചേ​രി, മ​ല​പ്പു​റം, കൂ​ട്ടി​ല​ങ്ങാ​ടി, രാ​മ​പു​രം, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് 28 പേ​ർ​ക്കാ​ണ് ഇ​വ​ർ സാ​ന്ത്വ​ന​മേ​കി​യ​ത്. കൊ​ണ്ടോ​ട്ടി കാ​രു​ണ്യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രാ​യ ചു​ണ്ട​ക്കാ​ട​ൻ മു​ഹ​മ്മ​ദ് മ​ഹ്സൂം, പി.​പി.​അ​ബ്ദു​ൾ​മ​ജീ​ദ് നീ​റാ​ട്, യ​ഹ്ക്കൂ​ബ് മു​സ്ല്യാ​ര​ങ്ങാ​ടി, ക​ക്കാ​ട്ട്ചാ​ലി ഹ​നീ​ഫ എ​ന്നി​വ​രാ​ണ് കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഇ​വ​രു​ടെ സേ​വ​നം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും സ​ജീ​വ​മാ​ണ്. പ്ര​ള​യ​ത്തി​ൽ മ​ല​പ്പു​റം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ശു​ചി​ത്വ യ​ഞ്ജ​ത്തി​ലും സം​ഘം സേ​വ​ന രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Related posts