ഹ​ർ​ത്താ​ലി​നെ പി​ന്തു​ണ​യ്ക്കും: ഹ​നു​മാ​ൻ സേ​ന; ഹർത്താലുമായി ഒരു ബന്ധവുമില്ലെന്ന് ആർഎസ്എസ്

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച്ച ന​ട​ക്കു​ന്ന ഹ​ർ​ത്താ​ലി​ന് ഹ​നു​മാ​ൻ സേ​ന കേ​ര​ള​യുടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാകുമെന്ന് സം​സ്ഥാ​ന സു​ര​ക്ഷ പ്ര​മു​ഖ് പീ​ടി​ക​ക​ണ്ടി മു​ര​ളീ​കു​മാ​ർ. ഹ​ർ​ത്താ​ൽ ഹി​ന്ദു സ​ഘം​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത​താ​ണ്.

ഇ​തി​ന് ഹ​നു​മാ​ൻ സേ​ന​യു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​വു​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഒ​രു ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ വി​കാ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സ​മ​ര​ത്തി​ലേ​ക്ക് സേ​ന​യെ ന​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ ഹ​ർ​ത്താ​ലി​ന് ആ​ർ​എ​സ്എ​സ് ആ​യോ ഹി​ന്ദു സം​ഘ​ട​ന​ക​ളു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് പ്രാ​ന്ത്കാ​ര്യ​വാ​ഹ് പി. ​ഗോ​പാ​ല​ൻ​കു​ട്ടി ഇ​ന്ന​ലെ അ​റി​യി​ച്ചി​രു​ന്നു.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ യു​വ​തി പ്ര​വേ​ശ​ന​മെ​ന്ന വി​ഷ​യം തെ​രു​വി​ല്‍ പ​രി​ഹ​രി​ക്കേ​ണ്ട​ത​ല്ലെ​ന്നും പ്ര​ശ്നം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു​മാ​ണ് ഗോ​പാ​ല​ൻ​കു​ട്ടി ഇ​ന്ന​ലെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

ഹ​ര്‍​ത്താ​ലി​ന്‍റെ പി​ന്നി​ല്‍ ആ​രെ​ന്ന് ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഗോ​പാ​ല​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു

Related posts