‌മ​ക്ക​ൾ അ​ല​റി​വി​ളി​ച്ചു അ​മ്മ​യെ കൊ​ല്ല​ല്ലേ; മ​ക്ക​ളു​ടെ മു​ന്നി​ൽ ഭാ​ര്യ​യെ കൊ​ന്ന് ഭ​ർ​ത്താ​വ്; നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും യു​വാ​വ് ര​ക്ഷ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച് വീ​ണ്ടും കൊ​ല​പാ​ത​കം. തി​രു​വ​ന​ന്ത​പു​രം നാ​ലാ​ഞ്ചി​റ​യി​ൽ വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ദ​യ​ന്നൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഹ​സീ​ന ബി​വി (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സു​രേ​ഷ് (46) കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. നാ​ട്ടു​കാ​രാ​ണ് സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

സു​രേ​ഷും ഹ​സീ​ന​യും ത​മ്മി​ൽ നേ​ര​ത്തെ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സു​രേ​ഷി​നെ​തി​രെ ഹ​സീ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment