ഭവനവായ്പയ്ക്കു കാഷ്ബാക്ക് ഓഫറുമായി ഐസിഐസിഐ ബാങ്ക്

മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കാ​യ ഐ​സി​ഐ​സി​ഐ ബാ​ങ്ക് ഭ​വ​ന​വാ​യ്പ​യ്ക്ക് കാ​ഷ്ബാ​ക്ക് ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. ഒാ​രോ തി​രി​ച്ച​ട​വി​ലും ഒ​രു ശ​ത​മാ​നം കാ​ഷ്ബാ​ക്ക് ആ​നു​കൂ​ല്യ​മാ​ണ് ഐ​സി​ഐ​സി​ഐ ബാ​ങ്ക് ഇ​ട​പാ​ടു​കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വാ​യ്പാ കാ​ലാ​വ​ധി മു​ഴു​വ​നും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. 15 മു​ത​ൽ 30 വ​രെ വ​ർ​ഷം കാ​ലാ​വ​ധി​യി​ലു​ള്ള ഭ​വ​ന​വാ​യ്പ​ക​ൾ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

കാ​ഷ്ബാ​ക്ക് ആ​നു​കൂ​ല്യം ഇ​ട​പാ​ടു​കാ​രു​ടെ ത​വ​ണ​യ​ട​വി​ൽ കു​റ​വ് വ​രു​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ക്രെ​ഡി​റ്റ് ചെ​യ്യു​ക​യോ ആ​യി​രി​ക്കും ചെ​യ്യു​ക. ആ​ദ്യ ഇ​എം​ഐ മു​ത​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കും. 36-ാം ഇ​എം​ഐ അ​ട​യ്ക്കു​ന്പോ​ഴാ​ണ് ഇ​ത് ക്രെ​ഡി​റ്റാ​യി ല​ഭി​ക്കു​ക. തു​ട​ർ​ന്നു​ള്ള ഓ​രോ 12-ാമ​ത്തെ ഇ​എം​ഐ​ക്കും ഇ​ട​പാ​ടു​കാ​ര​ന് കാ​ഷ്ബാ​ക്ക് ക്രെ​ഡി​റ്റ് ചെ​യ്തു ന​ല്കും.

30 വ​ർ​ഷ​ത്തെ ഭ​വ​ന വാ​യ്പാ തി​രി​ച്ച​ട​വി​നു​ള്ളി​ൽ പ​ത്തു ശ​ത​മാ​നം സേ​വിം​ഗ്സ് ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് ഐ​സി​ഐ​സി​ഐ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​നു​ഗ് ബാ​ഗ്ച്ചി പ​റ​ഞ്ഞു. പ​ലി​ശ​നി​ര​ക്ക് ഇ​പ്പോ​ൾ വ​ള​രെ കു​റ​വാ​ണ്. അ​തി​നൊ​പ്പം ത​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്ന​ത് ഇ​ട​പാ​ടു​കാ​ർ​ക്ക് ന​ല്കും. വാ​ങ്ങ​ൽ താ​ത്പ​ര്യം ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജൂ​ൺ 30ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ ഭ​വ​ന​വാ​യ്പ 17 ശ​ത​മാ​നം ഉ​യ​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts