പ്രമുഖ യുവനടിയ്ക്കു നേരെ കൊച്ചിയില്‍ അതിക്രമം ! രണ്ടു യുവാക്കള്‍ നടിയെ കടന്നു പിടിച്ചത് സഹോദരിയുടെ മുമ്പില്‍ വച്ച്; കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടന്ന സംഭവം കേരളത്തെ ഞെട്ടിക്കുന്നു…

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടിയ്ക്കു നേരെ അതിക്രമം. മലയാളത്തിലെ പ്രമുഖ യുവനടിയാണ് അപമാനത്തിനിരയായത്. കൊച്ചിയിലെ മാളില്‍ വച്ച് രണ്ടു പേര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പരാതിപ്പെട്ടത്.

എന്നാല്‍ നടി ഇതുവരെ പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ ആരാണ് അക്രമികളെന്ന് നടിയ്ക്ക് അറിയില്ല. ഇന്നലെ വൈകിട്ട് കൊച്ചിയിലെ മാളിലാണ് സംഭവം. സഹോദരിക്ക് മുമ്പില്‍ വച്ചായിരുന്നു അപമാന ശ്രമം. അമ്മയും കൂടെയുണ്ടായിരുന്നു.

രണ്ട് തവണ ശരീരത്തില്‍ സ്പര്‍ശിച്ചു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചും അപമാനിക്കാന്‍ ശ്രമിച്ചു, സംസാരിക്കാനും ശ്രമിച്ചു. അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്.

ഇത്തരക്കാരുടെ മുഖത്ത് അടിക്കണം ഇതായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവച്ച വികാരം. ഇതിന് പിന്നാലെ സിസിടിവി പരിശോധിക്കുമെന്ന് മാള്‍ അധികൃതരും അറിയിച്ചു.

സിസിടിവി പരിശോധിച്ച് തീരുമാനം എടുക്കും. ചെറുപ്പക്കാര്‍ അപമാനിച്ചുവെന്ന പരാതിയെ ഗൗരവത്തോടെയാണ് മാള്‍ അധികൃതര്‍ കാണുന്നത്.

പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന പരാതി ആയതു കൊണ്ടു തന്നെ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളും നടപടിക്കൊരുങ്ങുന്നത്. സിസിടിവി പരിശോധിച്ച് അപമാനിച്ചവരെ കണ്ടെത്താനാണ് നീക്കം.

മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയമായ യുവ നടിയാണ് അപമാനിക്കപ്പെട്ടത്. ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായ നടിക്കുണ്ടായ അനുഭവത്തെ സിനിമാ ലോകവും ഞെട്ടലോടെയാണ് കാണുന്നത്. ഏവര്‍ക്കും തിരിച്ചറിയാവുന്നവര്‍ക്ക് ഇതാണ് ഗതിയെങ്കില്‍ സ്ത്രീ സുരക്ഷ ആശങ്കയിലാണെന്നും ആരോപണം ഉയരുന്നു.

നടി പരാതി കൊടുത്തില്ലെങ്കിലും മാള്‍ അധികാരികള്‍ നടപടി എടുക്കാനാണ് സാധ്യത. പൊലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

നടിയുടെ പോസ്റ്റ് പരാതിയായി കണക്കിലെടുക്കും. മുമ്പ് കൊച്ചിയില്‍ നടി അതിക്രമത്തിനിരയായ സംഭവത്തിന്റെ ചൂട് ഇതുവരെ ആറിയിട്ടില്ല. ഇതിനിടയ്ക്കാണ് മറ്റൊരു നടിയും അപമാനിക്കപ്പെടുന്നത്.

Related posts

Leave a Comment