ഒ​ന്ന് കാ​ണ​ണ​മെ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ; വീ​ൽ​ച്ചെ​യ​റി​ലെത്തി​യ ഇ​ർ​ഫാ​സി​ന്  രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്നേ​ഹ മ​ധു​രം

മു​ക്കം: ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​സി​ന് രാ​ഹു​ൽ ഗാ​ന്ധി​യെ ഒ​ന്ന് കാ​ണ​ണ​മെ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ അ​വ​നെ പോ​ലും ഞെ​ട്ടി​ച്ച് ചോ​ക്ലേ​റ്റു​മാ​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി എ​ത്തി​യ​ത്. ഇ​ർ​ഫാ​സി​ന്‍റെ കൂ​ട്ടു​കാ​ര​ൻ അ​ജ​യ് സൂ​ര്യ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മ​ണാ​ശേ​രി ഗ​വ. ജി.​യു.​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​ർ​ഫാ​സി​ന് രാ​ഹു​ലി​നെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് മാ​താ​വി​നെ​യും സ്കൂ​ൾ അ​ധ്യാ​പ​ക​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ത​വ​ണ രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് മു​ക്ക​ത്തെ എം​പി ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് രാ​ഹു​ൽ​ഗാ​ന്ധി എ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. ഇ​തോ​ടെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം സ്കൂ​ളി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ഇ​ടു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ് ശ്ര​ദ്ധ​യി​ൽപ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. ജോ​യ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. വീ​ൽ​ചെ​യ​റി​ൽ അ​ധ്യാ​പ​ക​രോ​ടൊ​പ്പം ച​ട​ങ്ങി​ലെ​ത്തി​യ ഇ​ർ​ഫാ​സി​നേ​യും അ​ജ​യ് സൂ​ര്യ​നേ​യും ഡ​യ​റി മി​ൽ​ക്ക് ചോ​ക്ലേ​റ്റ് ന​ൽ​കി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി സ്വീ​ക​രി​ച്ച​ത്. അ​ൽ​പ്പ​നേ​രം അ​വ​രോ​ടൊ​പ്പം ചി​ല​വ​ഴി​ക്കു​ക​യും രാ​ഹു​ൽ ഗാ​ന്ധി സ​മ​യം ക​ണ്ടെ​ത്തി.

ഇ​ർ​ഫാ​സി​നെ പോ​ലെ നി​ര​വ​ധി ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ ബാ​ത്റൂം അ​റ്റാ​ച്ച്ഡ് ക്ലാ​സ് റൂം ​ല​ഭി​ക്കാ​ൻ ഞാ​ൻ രാ​ഹു​ൽ ഗാ​ന്ധി എം​പി​യി​ൽ നി​ന്ന് സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും.

Related posts