ഓമന പൂ മുഖം വാടാതെ സൂക്ഷിച്ചാൽ..! കലാഭവൻമണി പാർക്കിന്‍റെ കവാടം തകർത്തിട്ട് മൂന്ന് മാസം; പോലീസ് അന്വേഷണം എത്തിനിന്നത്; ഗുരുതര ആരോപണവുമായി നാട്ടുകാർ

ചാലക്കുടി: ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ന്‍റെ ക​മാ​നം ന​ശി​പ്പി​ച്ചി​ട്ടു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26ന് ​രാ​ത്രി​യി​ലാ​ണ് ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​മു​ള്ള ക​മാ​നം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. ഇ​തുസം​ബ​ന്ധി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ന​ശി​പ്പി​ച്ച​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 

ക​മാ​നം ഇ​പ്പോ​ഴും വി​കൃ​ത​മാ​യ നി​ല​യി​ലാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. ക​മാ​ന​ത്തി​നു ത്രി​വ​ർ​ണ ക​ള​ർ ന​ല്കി​യ​ത് കോ​ണ്‍​ഗ്ര​സ് പ​താ​ക​യു​ടെ നി​റ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ക​മാ​ന​ത്തി​ന്‍റെ ത്രി​വ​ർ​ണ ക​ള​ർ മാ​യ്ച്ചു​ക​ള​ഞ്ഞ് ക​മാ​ന​ത്തി​ൽ അ​സ​ഭ്യ​വാ​ക്കു​ക​ൾ എ​ഴു​തി​വ​ച്ച​ത്. ത്രി​വ​ർ​ണ​പ​താ​ക​യു​ടെ നി​റം ത​ന്നെ ക​മാ​ന​ത്തി​നു ന​ൽ​കി​യാ​ൽ വീ​ണ്ടും എ​തി​ർ​പ്പ് ഉ​യ​രു​മെ​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭ നി​സം​ഗ​ത പാ​ലി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​മാ​ന​ത്തി​ന്‍റെ ത്രി​വ​ർ​ണ​ക​ള​ർ മാ​റ്റി​യാ​ൽ ന​ഗ​ര​സ​ഭ നേ​ര​ത്തെ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​രും  ഇ​താ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​ക​ക്ഷി​യെ കു​ഴ​പ്പി​ക്കു​ന്ന​ത്. 

എ​ന്താ​യാ​ലും നി​ര​വ​ധി ടൂ​റി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തു​ന്ന ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ന്‍റെ ക​മാ​നം ഇ​തേ നി​ല​യി​ൽ നി​ൽ​ക്കു​ന്ന​ത് ക​ലാ​ഭ​വ​ൻ മ​ണി​യോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

ക​മാ​നം വി​കൃ​ത​മാ​ക്കി​യ​വ​രെ​ക്കു​റി​ച്ച്അ​ന്വേ​ഷ​ണം ചെന്നെത്തുന്നത് ആരിലേ ക്കാണെന്ന് പോ​ലീ​സി​നും അ​റി​യാം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

Related posts

Leave a Comment