Set us Home Page

ന​മ്മ​ൾ പൊ​രു​ത്ത​പ്പെ​ട്ടു ക​ഴി​ഞ്ഞു! ഒ​ഴി​ഞ്ഞ നി​ര​ത്തി​ലൂ​ടെ വ​ണ്ടി​യോ​ടി​ച്ച് പോ​ന്ന​പ്പോ​ൾ ക​ര​ഞ്ഞു പോ​യി; ലോ​ക്ഡൗ​ണി​ന്‍റെ നേ​ര​നു​ഭ​വം പ​ങ്കു​വ​ച്ച് ന​ടി ക​നി​ഹ​

ലോ​ക്ഡൗ​ണി​ന്‍റെ നേ​ര​നു​ഭ​വം പ​ങ്കു​വ​ച്ച് ന​ടി ക​നി​ഹ​യും രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്നു. പ​ത്തു​ദി​വ​സം വീ​ട്ടി​ൽ അ​ട​ച്ചി​രു​ന്നതി​നു ശേ​ഷം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കോവിഡിന്‍റെ ഭീ​ക​രാ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് താ​രം പ​റ​യു​ന്നു.

ഒ​ഴി​ഞ്ഞ നി​ര​ത്തു​ക​ളി​ലൂ​ടെ വ​ണ്ടി ഓ​ടി​ച്ച​പ്പോ​ൾ ക​ര​ഞ്ഞു​പോ​യെ​ന്നും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ ക​നി​ഹ വെ​ളി​പ്പെ​ടു​ത്തി. “​ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.


അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ദ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞ​ത്. നാം ​നേ​രി​ടു​ന്ന അ​വ​സ്ഥ​യു​ടെ യ​ഥാ​ർ​ഥ ചി​ത്രം ഉ​ൾ​ക്കൊ​ള്ളു​ക എ​ന്ന​ത് തീ​ർ​ത്തും ഉ​ൾ​ക്കി​ട​ലം ഉ​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണ്. എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല,

ഒ​ഴി​ഞ്ഞ നി​ര​ത്തി​ലൂ​ടെ തി​രി​കെ വ​ണ്ടി​യോ​ടി​ച്ച് പോ​ന്ന​പ്പോ​ൾ ഞാ​ൻ ക​ര​ഞ്ഞു പോ​യി. ഈ ​അ​വ​സ്ഥ​യു​മാ​യി ന​മ്മ​ൾ പൊ​രു​ത്ത​പ്പെ​ട്ടു ക​ഴി​ഞ്ഞു. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്ന് ധാ​ര​ണ​യി​ല്ലെ​ങ്കി​ലും ന​മ്മു​ടെ കു​ട്ടി​ക​ളും ഇ​തു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു.

അ​വ​ർ​ക്ക​റി​യി​ല്ല, എ​ന്തു​കൊ​ണ്ടാ​ണ് അ​വ​രെ പു​റ​ത്തു ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തെ​ന്ന്. എ​പ്പോ​ഴും പു​റ​ത്തു ജീ​വി​ക്കു​ന്ന മു​തി​ർ​ന്ന​വ​ർ അ​ക​ത്ത് അ​ട​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​വും അ​വ​ർ​ക്ക് അ​റി​യി​ല്ല. ന​മ്മു​ടെ യാ​ന്ത്രി​ക​മാ​യ ജീ​വി​തം തീ​ർ​ത്തും നി​ശ്ച​ല​മാ​യി​രി​ക്കു​ന്നു. ന​മ്മി​ൽ പ​ല​ർ​ക്കും ഇ​പ്പോ​ൾ വ​രു​മാ​ന​മി​ല്ല. ഇ​തു​വ​രെ​യു​ള്ള സ​ന്പാ​ദ്യം ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ദി​വ​സ​ങ്ങ​ളെ നേ​രി​ടു​ന്ന​ത്. ഇ​ത് ഇ​നി എ​ത്ര നാ​ൾ നീ​ളു​മെ​ന്ന് അ​റി​യി​ല്ല. ആ​കെ ന​മു​ക്കി​പ്പോ​ഴു​ള്ള​ത് പ്ര​തീ​ക്ഷ മാ​ത്രം.’- ക​നി​ഹ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS