വ​​രു​​ന്നു, കേ​​ര​​ള ബാ​​സ്‌​​ക​​റ്റ് ലീ​​ഗ്

ഫു​ട്‌​ബോ​ളി​നും (സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള) ക്രി​ക്ക​റ്റി​നും (കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ്) പി​ന്നാ​ലെ കേ​ര​ള​ത്തി​നു സ്വ​ന്ത​മാ​യി ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് എ​ത്തു​ന്നു. ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് കേ​ര​ള (ബി​എ​ല്‍​കെ) എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ടം മേ​യ് അ​വ​സാ​നം ആ​രം​ഭി​ക്കും.

അ​ണ്ട​ര്‍ 14, 19 കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ലീ​ഗി​നാ​ണ് ആ​ദ്യം തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റി​നും ഫു​ട്‌​ബോ​ളി​നും പി​ന്നാ​ലെ കേ​ര​ള​ത്തി​ലെ ബാ​സ്‌​ക​റ്റ്‌​ബോ​ളി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും ബി​എ​ല്‍​കെ. സം​സ്ഥാ​ന, സ്‌​കൂ​ള്‍​ത​ല​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ല്‍ ഇ​തി​നോ​ട​കം ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ശ​ക്തി​പ്രാ​പി​ച്ചു​ക​ഴി​ഞ്ഞു. അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ള​ര്‍​ച്ച​യാ​ണ് ബി​എ​ല്‍​കെ​യി​ലൂ​ടെ കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

ആ​ദ്യം ഡെ​വ​ല​പ്‌​മെ​ന്‍റ് ലീ​ഗ്
സീ​നി​യ​ര്‍ ത​ല​ത്തി​ലേ​ക്ക് ഒ​റ്റ​യ​ടി​ക്കു മാ​റാ​തെ, ഡെ​വ​ല​പ്‌​മെ​ന്‍റ് ലീ​ഗ് സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ആ​ദ്യ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ണ്ട​ര്‍ 14, 19 അ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​യി മേ​യി​ല്‍ ആ​ദ്യ​ഘ​ട്ട ലീ​ഗ് എ​റ​ണാ​കു​ള​ത്തു സം​ഘ​ടി​പ്പി​ക്കും. തു​ട​ര്‍​ന്ന് ര​ണ്ട്-​മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ സീ​നി​യ​ര്‍ ലീ​ഗി​ന്‍റെ ആ​ദ്യ സീ​സ​ണ്‍ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സ്റ്റാ​ര്‍​ട്ടിം​ഗ് ഫൈ​വ് സ്‌​പോ​ര്‍​ട്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ആ​ണ് ബി​എ​ല്‍​കെ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ല്‍ എ​ബി​സി സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ഫി​റ്റ്‌​ന​സ് അ​ക്കാ​ദ​മി​യും പൂ​ന ലീ​ഗും ബി​എ​ല്‍​കെ​യു​ടെ പി​ന്ന​ണി​യി​ലു​ണ്ട്.

ര​ജി​സ്റ്റ​ർ ചെ​യ്ത് 1,000 താ​ര​ങ്ങ​ള്‍
മേ​യ് അ​വ​സാ​ന​വാ​രം അ​ര​ങ്ങേ​റു​ന്ന ബി​എ​ല്‍​കെ​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നാ​യി ഇ​തി​നോ​ട​കം 1,000 കൗ​മാ​ര താ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വ​ണ്‍ മി​നി​റ്റ് ടു ​ഹൂ​പ്പ് (ഒ​എം​എ​ച്ച്) സ്‌​കി​ല്‍ ച​ല​ഞ്ചി​ലൂ​ടെ​യാ​ണ് ബി​എ​ല്‍​കെ​യി​ലേ​ക്കു​ള്ള താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​ത്. ഏ​പ്രി​ലി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ന്തി​മ ട്ര​യ​ല്‍​സ്.

ആ​റ് ഫ്രാ​ഞ്ചൈ​സി
ബി​എ​ല്‍​കെ​യു​ടെ ആ​ദ്യ സീ​സ​ണി​ല്‍ ആ​റ് ഫ്രാ​ഞ്ചൈ​സി​ക​ളാ​ണു​ണ്ടാ​കു​ക. അ​ന്തി​മ ട്ര​യ​ല്‍​സി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന താ​ര​ങ്ങ​ളെ ലേ​ല​ത്തി​ലൂ​ടെ ഫ്രാ​ഞ്ചൈ​സി​ക​ള്‍ സ്വ​ന്ത​മാ​ക്കും. കൗ​മാ​ര താ​ര​ങ്ങ​ളു​ടെ പോ​ക്ക​റ്റി​ലേ​ക്ക് പ​ണ​ക്കി​ലു​ക്ക​മെ​ത്തു​മെ​ന്നു ചു​രു​ക്കം. ക​ളി​ക്കാ​ര്‍, പ​രി​ശീ​ല​ക​ര്‍, സാ​ങ്കേ​തി​ക വി​ഭാ​ഗ​ക്കാ​ര്‍, മെ​ന്‍റ​ര്‍​മാ​ര്‍ എ​ന്നി​ങ്ങ​നെ കേ​ര​ള​ത്തി​ലെ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ സം​വി​ധാ​ന​ത്തി​ന്‍റെ വി​വി​ധ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കു പു​ത്ത​ന്‍ ഉ​ണ​ര്‍​വാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ബി​എ​ല്‍​കെ.

അ​നീ​ഷ് ആ​ല​ക്കോ​ട്

Related posts

Leave a Comment