കേ​ര​ള​ത്തി​ൽ ജൂ​ൺ ഏ​ഴ് വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത! വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളും തീയതിയും ഇങ്ങനെ..

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജൂ​ൺ ഏ​ഴ് വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളും തീയതിയും ചുവടെ:-

ജൂ​ൺ 4 : തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്

ജൂ​ൺ 5 : തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ

ജൂ​ൺ 6 : കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ

ജൂ​ൺ 7 : തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​രും ന​ദി​ക്ക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Related posts

Leave a Comment