ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലേ..! കെ.​കെ. ര​മ​യ്ക്കെ​തി​രെ വധഭീ​ഷണിയുമാ​യി “പ​യ്യ​ന്നൂ​ർ സ​ഖാ​ക്ക​ൾ’

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ സം​ഘ​ർ​ഷ​ത്തി​ൽ കൈ​യ്ക്ക് പ​രി​ക്കേ​റ്റ ആ​ർ​എം​പി എം​എ​ൽ​എ കെ.​കെ ര​മ​യ്ക്കെ​തി​രെ ഭീ​ഷ​ണി​ക്ക​ത്ത്.

സം​ഭ​വ​ത്തി​ൽ ര​മ ന​ൽ​കി​യ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ഒ​രു മാ​സ​ത്തി​ന​കം തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും “പ​യ്യ​ന്നൂ​ർ സ​ഖാ​ക്ക​ൾ’ എ​ന്ന പേ​രി​ൽ എ​ത്തി​യ ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ വി​ലാ​സ​ത്തി​ലാ​ണ് ഭീ​ഷ​ണി​ക്ക​ത്ത് എ​ത്തി​യ​ത്. ‘ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലേ’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് ക​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്.

കൈ​യൊ​ടി​ച്ചു, കാ​ലൊ​ടി​ഞ്ഞു എ​ന്നെ​ല്ലാം പ​റ​ഞ്ഞ് സ​ഹ​താ​പം പി​ടി​ച്ചു പ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ക​ത്തി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

ര​മ​യ്ക്കു​ള്ള അ​വ​സാ​ന​ത്തെ താ​ക്കീ​താ​ണ് ഇ​ത്. പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​തു​പോ​ലെ ചെ​യ്യു​ന്ന പാ​ർ​ട്ടി​യാ​ണ് ഞ​ങ്ങ​ളു​ടേ​ത് എ​ന്ന് അ​റി​യാ​മ​ല്ലോ; ഭരണം പോയാലും അത് ചെയ്യുമെന്നും ക​ത്തി​ലു​ണ്ട്.

ക​ത്ത് ല​ഭി​ച്ച​യു​ട​ൻ ര​മ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ളെ​പ്പ​റ്റി സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment