ആ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വിശ്വസിക്കരുതേ..! കോട്ടയം മാർക്കറ്റിലോ നഗരത്തിലോ കോവിഡ് വ്യാപനമില്ലെന്ന് കോ​ട്ട​യം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ

കോ​ട്ട​യം: കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലോ ന​ഗ​ര​ത്തി​ലോ കോ​വി​ഡ് വ്യാ​പ​ന​മി​ല്ലെ​ന്ന് കോ​ട്ട​യം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. ചി​ല വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ കോ​ട്ട​യ​ത്ത് രോ​ഗ​വ്യാ​പ​ന​മു​ണ്ടെ​ന്ന് വ​രു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രേ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

പ​ല സ്ഥ​ല​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ​പ്പോ​ൾ മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റി​ജ​ൻ ടെ​സ​റ്റ് ന​ട​ത്തി രോ​ഗ​വ്യാ​പ​ന​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​താ​ണ്. നാ​ഗ​ന്പ​ടം വെ​സ്റ്റ്, ഈ​സ്റ്റ് സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ടെ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്.

ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​യെ​ല്ലാം, വ്യാ​പാ​രി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ക​യ​റ്റി​യി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ എ​ന്നി​ങ്ങ​നെ എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി​യ​താ​ണ്.

രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തി​നാ​ലാ​ണ് കോ​ട്ട​യം ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള വ്യാ​പാ​ര സ്ഥ​പ​ന​ങ്ങ​ൾ രാ​ത്രി ഒ​ന്പ​തു വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ൾ അ​നു​വാ​ദം ന​ൽ​കി​യ​ത്.
കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​രു​ന്ന ച​ര​ക്ക് ലോ​റി​ക​ൾ കോ​ടി​മ​ത എം​ജി റോ​ഡി​ൽ അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്കി​ൽ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി​യാ​ണ് മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

കോ​ടി​മ​ത മാ​ർ​ക്ക​റ്റ് മു​ത​ൽ ച​ന്ത​ക്ക​വ​ല വ​രെ​യു​ള്ള വി​വി​ധ സ്ഥ​ങ്ങ​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ കോ​വി​ഡി​നെ കു​റി​ച്ച് എ​ല്ലാ സ​മ​യ​ങ്ങ​ളി​ലും കോ​ട്ട​യം മ​ർ​ച്ച്ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്നും എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്‌‌കര​ണ അ​നൗ​ണ്‍​സ്മെ​ൻ​റ് ന​ട​ത്തു​ന്നു.

ന​ഗ​ര​ത്തി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നു കോ​ട്ട​യം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment