കഞ്ഞിക്കുഴി: വേനൽ കടുക്കുമ്പോഴും കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിലാണ് കർഷകർ. സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശൻ പാട്ടത്തിനെടുത്ത പാടശേഖരത്തിൽ നടത്തിയ വെണ്ടകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു.
ബി. സലിം, അഡ്വ. എം. സന്തോഷ്കുമാർ, ലജിതാ തിലകൻ, സജിതാ ബൈജു, ജി. ഉദയപ്പൻ, ശുഭകേശൻ എന്നിവർ പങ്കെടുത്തു. കളത്തിവീട്ടിൽ പാടശേഖരത്തോടു ചേർന്നുള്ള റോഡുവക്കിലാണ് വിപണനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശൻ പാട്ടത്തിനെടുത്ത പാടശേഖരത്തിൽ നടത്തിയ വെണ്ടകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു.
പറമ്പുനിറയെ പലതരം പച്ചക്കറികൾ
കഞ്ഞിക്കുഴി: കത്തുന്ന മീനച്ചൂടിലും പറമ്പുനിറയെ പലതരം പച്ചക്കറികളുടെ വിളവെടുപ്പിലാണ് കഞ്ഞിക്കുഴി ആറാം വാർഡിൽ ഇണ്ടിക്കുഴിയിൽ ടോമിച്ചൻ. സ്വന്തമായി വാങ്ങിയ ഒരേക്കർ സ്ഥലത്ത് പൂർണമായും കാർഷിക വിളകളാണ്.
പടവലവും പാവലും പീച്ചിലും പയറും വഴുതനയും മുളകും തക്കാളിയുമെല്ലാം വിളവെടുപ്പിന് പാകമായി കഴിഞ്ഞു. പ്രധാനമായും തെങ്ങുകൃഷിയാണെങ്കിലും മാങ്കോസ്റ്റിൻ തുടങ്ങിയ ഫലവൃക്ഷങ്ങളും ഇവിടെ പരിപാലിക്കുന്നുണ്ട്.
തേനീച്ച കൃഷി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെട്ടിട നിർമാണകരാറുകാരനായ ഇണ്ടിക്കുഴി ടോമിച്ചൻ. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ ആദ്യ വിളവെടുപ്പ് നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ആർ. അശ്വിൻ, കെ.വി. വിജിമോൾ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.പി. ദിലീപ്, ചെറുവാരണം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സുരജിത്ത്, കൃഷി ഓഫീസർ റോസ്മി ജോർജ് എന്നിവർ പങ്കെടുത്തു.
