വിശന്നാല്‍ പിന്നെ എന്തുചെയ്യും! മഞ്ഞ് വാരി തിന്ന് കുഞ്ചാക്കോ ബോബനും ജിസ് ജോയിയും

മ​ഞ്ഞു വാ​രി​ത്തി​ന്നു​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ​യും സം​വി​ധാ​യ​ക​ൻ ജി​സ് ജോ​യി​യു​ടേ​യും വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. കാ​ഷ്മീ​രി​ൽ പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നിടെ​യാ​ണ് ഇ​രു​വ​രും ര​സ​ക​ര​മാ​യ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ന​ല്ല വി​ശ​പ്പു​ണ്ടെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​നും ജി​സും മ​ഞ്ഞു തി​ന്നു​ന്ന​ത്. ഉ​പ്പും മു​ള​കും ഉ​ണ്ടെ​ങ്കി​ൽ അ​ടി​പൊ​ളി​യാ​യേ​നെ എ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ​റ​യു​ന്ന​തും കേ​ൾ​ക്കാം. കാ​ര​യ്ക്കാ​യോ പേ​ര​യ്ക്കാ​യോ മ​ഞ്ഞി​ന്‍റെ കൂ​ടെ​യു​ണ്ടെ​ങ്കി​ൽ കൊ​ള്ളാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ജി​സ് ജോ​യി​യു​ടെ ക​മ​ന്‍റ്.

പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കാ​ഷ്മീ​രി​ൽ പൂ​ർ​ത്തി​യാ​യി. പു​തു​മു​ഖ​മാ​യ അ​നാ​ർ​ക്ക​ലി നാ​സ​ർ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബോ​ബി-​സ​ഞ്ജ​യ് ടീ​മി​ന്‍റെ ക​ഥ​യ്ക്ക് ജി​സ് ജോ​യി ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ശ്രീ​നി​വാ​സ​ന്‍, മേ​ജ​ർ ര​വി, വി​ന​യ് ഫോ​ര്‍​ട്ട്, ലെ​ന, മു​കേ​ഷ്, സി​ദ്ധി​ഖ്, ര​മേ​ഷ് പി​ഷാ​ര​ടി, സൈ​ജു കു​റു​പ്പ്, അ​ല​ൻ​സി​യ​ർ, ബേ​സി​ൽ ജോ​സ​ഫ്, കെ​പി​എ​സി ല​ളി​ത, പ്രേം​പ്ര​കാ​ശ്, ശ്രീ​ര​ഞ്ജി​നി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts