കോ​ഴി​വ​ള​ര്‍​ത്ത​ലി​ൽ വി​ജ​യം നേ​ടി കാ​ട്ടേ​ക്കു​ടി​യി​ല്‍ കു​ര്യാ​ക്കോ​സ്

കോ​ട​ഞ്ചേ​രി: ക​ഠി​നാ​ധ്വാ​ന​വും ദൃ​ഢ​നി​ശ്ച​യ​വും ഉ​ണ്ടെ​ങ്കി​ല്‍ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് കു​ര്യാ​ക്കോ​സി​ന്‍റെ വി​ജി​ല്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ്.വ​ലി​യ​കൊ​ല്ലി​യി​ല്‍ ഒ​രു ചെ​റി​യ കോ​ഴി ഫാ​മി​ല്‍ നി​ന്നാ​രം​ഭി​ച്ച ഈ ​സം​രം​ഭം ഇ​ന്ന കോ​ഴി​ത്തീ​റ്റ നി​ര്‍​മാ​ണം, കോ​ഴി​ക്കു​ഞ്ഞ് വി​ത​ര​ണം, കോ​ഴി​യി​റ​ച്ചി വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലേ​ക്ക് വ​ള​ര്‍​ന്നി​രി​ക്കു​ന്നു. ഇ​റ​ച്ചി​ക്കോ​ഴി വ​ള​ര്‍​ത്ത​ലി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള മ​ധു​ര​പ്ര​തി​കാ​രം​കൂ​ടി​യാ​ണ് കു​ര്യാ​ക്കോ​സ് നി​റ​വേ​റ്റി​യ​ത്.

ത​ങ്ങ​ളു​ടെ ഔ​ദാ​ര്യ​മി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ മേ​ഖ​ല സ്തം​ഭി​ക്കു​മെ​ന്ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ന്‍​കി​ട​ക്കാ​രു​ടെ ഹു​ങ്ക് കു​ര്യാ​ക്കോ​സ് പൊ​ട്ടി​ച്ച് കൈ​യി​ല്‍ കൊ​ടു​ത്തു.

മൈ​ക്കാ​വി​ല്‍ കോ​ഴി​ത്തീ​റ്റ നി​ര്‍​മി​ക്കു​ന്ന സ്ഥാ​പ​നം, സ്വ​ന്ത​മാ​യി 20 ഓ​ളം കോ​ഴി​യി​റ​ച്ചി വി​ല്പ​ന സ്റ്റാ​ളു​ക​ള്‍ എ​ന്നി​ങ്ങ​നെ വ​ലി​യൊ​രു ബി​സി​ന​സ് ശൃം​ഖ​ല​യാ​ണ് കു​ര്യാ​ക്കോ​സ് കെ​ട്ടി​പ്പ​ടു​ത്ത​ത്.

ചൂ​ഷ​ണ​ത്തി​ല്‍ മ​നം​മ​ടു​ത്ത്

കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന കു​ര്യാ​ക്കോ​സ് പി​ന്നീ​ട് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ബി​സി​ന​സ് ഫെ​സി​ലി​റ്റേ​റ്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്നു. ആ ​സ​മ​യം ജോ​ലി​ക്കി​ടെ ത​യ്യാ​റാ​ക്കി​യ ഒ​രു പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ടാ​ണ് കോ​ഴി കൃ​ഷി​യി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ച​ത്. 2010ലാ​ണ് കു​ര്യാ​ക്കോ​സ് കോ​ഴി ഫാം ​ആ​രം​ഭി​ച്ച​ത്.

ഇ​ത​ര സം​സ്ഥാ​ന ക​മ്പ​നി​ക​ള്‍ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളും തീ​റ്റ​യും ന​ല്‍​കി ക​ര്‍​ഷ​ക​രെ​ക്കൊ​ണ്ട് കോ​ഴി ഫാം ​ന​ട​ത്തി​ക്കു​ന്ന ഏ​ര്‍​പ്പാ​ടി​ല്‍ വ​ന്‍ ചൂ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ട് കു​ര്യാ​ക്കോ​സ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രെ കൂ​ട്ടി സ്വ​ത​ന്ത്ര​മാ​യി കോ​ഴി ഫാം ​ആ​രം​ഭി​ക്കാ​നു​ള്ള ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ചു.

നി​ര​വ​ധി പേ​ര്‍ സ്വ​ന്ത​മാ​യി കോ​ഴി വ​ള​ര്‍​ത്ത​ല്‍ ആ​രം​ഭി​ച്ച​തോ​ടെ ക​ര്‍​ഷ​ക​രു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​രു​ക​യും മാ​സ​വ​രു​മാ​നം വ​ര്‍​ദ്ധി​ക്കു​ക​യും ചെ​യ്തു.

ക്കു​ന്നു​ണ്ട് കു​ര്യാ​ക്കോ​സി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍. 12 ഡ്രൈ​വ​ര്‍​മാ​ര്‍, 40 ഔ​ട്ട്‌​ലെ​റ്റ് ജീ​വ​ന​ക്കാ​ര്‍, ഫാ​ക്ട​റി-​ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍, ഹോം ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രാ​ണ് വി​ജി​ല്‍ എ​ന്‍റ​ര്‍​പ്രൈ​സ​സി​ന്‍റെ ചാ​ല​ക ശ​ക്തി​ക​ള്‍.

സ്വ​ന്ത​മാ​യി ഹാ​ച്ച​റി​യും

ഇ​ത​ര സം​സ്ഥാ​ന ക​മ്പ​നി​ക​ള്‍ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും തീ​റ്റ​യും ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ എ​ങ്ങ​നെ കേ​ര​ള​ത്തി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി ഫാം ​തു​ട​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യ്ക്ക് കു​ര്യാ​ക്കോ​സ് വ​ഴി ക​ണ്ടെ​ത്തി​യ​ത് സ്വ​ന്ത​മാ​യി ഹാ​ച്ച​റി ആ​രം​ഭി​ച്ചാ​ണ്.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി നൂ​റോ​ളം ഫാ​മു​ക​ളി​ലേ​ക്ക് വി​ജി​ല്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളും തീ​റ്റ​യും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. നാ​ല് ദി​വ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഏ​ക​ദേ​ശം 25,000 കൊ​ത്തു​മൊ​ട്ട​ക​ള്‍ ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്ന് എ​ത്തി​ച്ച് സ്വ​ന്തം ഹാ​ച്ച​റി​യി​ല്‍ വി​രി​യി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്നു. മ​ണി​ക്കൂ​റി​ല്‍ ആ​റു ട​ണ്‍ തീ​റ്റ ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള തീ​റ്റ ഫാ​ക്ട​റി​യും സ്ഥാ​പ​ന​ത്തി​നു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന ചോ​ളം, സോ​യ എ​ന്നി​വ​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വി​റ്റാ​മി​ന്‍ മി​ക്‌​സു​ക​ള്‍, പ്രീ​ബ​യോ​ട്ടി​ക്, പ്രോ ​ബ​യോ​ട്ടി​ക് ഘ​ട​ക​ങ്ങ​ള്‍ എ​ന്നി​വ​യും ഉ​പ​യോ​ഗി​ച്ചാ​ണ് തീ​റ്റ നി​ര്‍​മ്മി​ക്കു​ന്ന​ത്.

നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍​ക്ക് നേ​രി​ട്ടു​ള്ള തൊ​ഴി​ല്‍ ല​ഭി​ക്കു​ന്നു​ണ്ട് കു​ര്യാ​ക്കോ​സി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍. 12 ഡ്രൈ​വ​ര്‍​മാ​ര്‍, 40 ഔ​ട്ട്‌​ലെ​റ്റ് ജീ​വ​ന​ക്കാ​ര്‍, ഫാ​ക്ട​റി-​ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍, ഹോം ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രാ​ണ് വി​ജി​ല്‍ എ​ന്‍റ​ര്‍​പ്രൈ​സ​സി​ന്‍റെ ചാ​ല​ക ശ​ക്തി​ക​ള്‍.

വി​ല കു​റ​യ്ക്കു​മ്പോ​ള്‍ ഭീ​ഷ​ണി

2019-ല്‍ ​കൊ​റോ​ണ മ​ഹാ​മാ​രി വ്യാ​പി​ച്ച​തോ​ടെ സ്ഥാ​പ​നം വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ട്ടു. അ​ന്നു​ണ്ടാ​യി​രു​ന്ന 11 ഫാ​മു​ക​ളി​ലേ​ക്ക് തീ​റ്റ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​തെ കോ​ഴി​ക​ളെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി. അ​ന്ന് പ​ത​റാ​തെ കു​ര്യാ​ക്കോ​സ് പി​ടി​ച്ചു നി​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 20ഓ​ളം ഇ​റ​ച്ചി​ക്കോ​ഴി ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ പൊ​തു​മാ​ര്‍​ക്ക​റ്റി​ലെ വി​ല​യേ​ക്കാ​ള്‍ 20 മു​ത​ല്‍ 40 രൂ​പ വ​രെ കു​റ​വി​ലാ​ണ് കു​ര്യാ​ക്കോ​സ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

കൊ​റോ​ണ കാ​ല​ത്ത് കി​ലോ​യ്ക്ക് ഒ​മ്പ​ത് രൂ​പ നി​ര​ക്കി​ല്‍ വി​ജി​ല്‍ എ​ന്റ​ര്‍​പ്രൈ​സ​സ് കോ​ഴി​ക​ളെ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ന​ല്‍​കി​യെ​ങ്കി​ലും അ​വ​ര്‍ 150 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​റ​ച്ചി​വി​ല്പ​ന ന​ട​ത്തി​യ​ത്. ഈ ​തി​ക്താ​നു​ഭ​വ​മാ​ണ്, സ്വ​ന്ത​മാ​യി ഔ​ട്ട്‌​ലെ​റ്റ് തു​ട​ങ്ങി ജ​ന​ങ്ങ​ള്‍​ക്ക് വി​ല കു​റ​ച്ച് ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ കൊ​ടു​ക്കാ​ന്‍ കു​ര്യാ​ക്കോ​സി​നെ പ്രേ​രി​പ്പി​ച്ച​ത്.

വി​ല കു​റ​ച്ച് കോ​ഴി​യി​റ​ച്ചി കൊ​ടു​ക്കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി ഭീ​ഷ​ണി​ക​ളും കു​ര്യാ​ക്കോ​സ് നേ​രി​ടു​ന്നു​ണ്ട്. ഭാ​ര്യ ജ​സ്‌​ന​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ​യും കു​ര്യാ​ക്കോ​സി​നു​ണ്ട്. പ​ല ക​ര്‍​ഷ​ക​രും സം​ശ​യ​നി​വൃ​ത്തി​ക്ക് കു​ര്യാ​ക്കോ​സി​നെ​യാ​ണ് ബ​ന്ധ​പ്പെ​ടു​ന്ന​ത്. ഫോ​ൺ :94465 66125.

  • സി​ജോ കോ​ട​ഞ്ചേ​രി

Related posts

Leave a Comment