അര ലക്ഷത്തിന്‍റെ നിറവിൽ മഹീന്ദ്ര കെയുവി 100

KUV100മും​ബൈ: മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ചെ​റിയ എ​സ്‌​യു​വി​യാ​യ കെ​യു​വി 100 വി​ല്പ​ന​യി​ൽ നി​ർ​ണാ​യ​ക നാ​ഴി​ക​ല്ലു പി​ന്നി​ട്ടു. വി​പ​ണി​യി​ൽ ക​ടു​ത്ത​ മ​ത്സ​ര​മു​ള്ള ചെ​റിയ എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ ഇ​തു​വ​രെ 50,288 കെ​യു​വി 100 വി​റ്റു. 2016 ജ​നു​വ​രി​യി​ൽ നി​ര​ത്തി​ലെ​ത്തി​യ കു​ഞ്ഞ​ൻ എ​സ്‌​യു​വി 15 മാ​സംകൊ​ണ്ടാ​ണ് ഈ ​നി​ർ​ണാ​യ​ക നേ​ട്ടം കൈ​വ​രി​ച്ച​ത്.

പ്ര​ത്യേ​കം ക്ര​മീ​ക​രി​ക്കാ​വു​ന്ന ആ​റ്, അ​ഞ്ച് സീ​റ്റ് ഓ​പ്ഷ​നോ​ടു​കൂ​ടി​യ വി​ശാ​ല​മാ​യ ഇ​ന്‍റീ​രി​യ​ർ, ലോ​കോ​ത്ത​ര സു​ര​ക്ഷാ സം​വി​ധാ​നം, മി​ക​ച്ച കാ​ര്യ​ക്ഷ​മ​ത​യും സാ​ങ്കേ​തി​ക​ത​യും, മി​ക​ച്ച ഇ​ന്ധ​ന​ക്ഷ​മ​ത ഇ​ങ്ങ​നെ ഈ ​വി​ഭാ​ഗ​ത്തി​ൽ കെ​യു​വി 100നെ ​വ്യ​ത്യ​സ്ത​മാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ ഏ​റെ​യാ​ണ്. സ്പോ​ർ​ട്ടി, പ്രീ​മി​യം തീ​മു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തെ പേ​ഴ്സ​ണ​ലൈ​സ് ചെ​യ്യാ​നും ഇ​പ്പോ​ൾ അ​വ​സ​ര​മു​ണ്ടെ​ന്ന് ക​ന്പ​നി ഓ​ട്ടോ​മോ​ട്ടീ​വ് വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വ​ധേ​ര പ​റ​ഞ്ഞു. 4.5 ലക്ഷം മു​ത​ൽ ഏ​ഴ് ല​ക്ഷം രൂ​പ വ​രെ​യാ​ണ് വാ​ഹ​ന​ത്തി​നു വി​ല.

Related posts