മ​ഞ്ജു വാ​ര്യ​ർ ചി​ത്ര​ത്തി​ൽ പൃ​ഥ്വി

സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ക്ക് ആ​ൻ​ഡ് ജി​ല്ലി​ൽ പൃ​ഥ്വി​രാ​ജും. ജാ​ക്ക് ആ​ൻ​ഡ് ജി​ല്ലി​ൽ മ​ഞ്ജു വാ​ര്യ​രും കാ​ളി​ദാ​സ് ജ​യ​റാ​മും സൗ​ബി​ൻ ഷാ​ഹി​റു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ വി​വ​ര​ണം ന​ൽ​കു​ന്ന​ത് പൃ​ഥ്വി​രാ​ജ് ആ​ണ്. നേ​ര​ത്തെ അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത മ​ഞ്ചാ​ടി​ക്കു​രു എ​ന്ന ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യ പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ന് വി​വ​ര​ണ​വും ന​ൽ​കി​യി​രു​ന്നു.

സ​ന്തോ​ഷ് ശി​വ​ന്‍റെ അ​ന​ന്ത​ഭ​ദ്രം, ഉ​റു​മി എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​വേ​ഷം ചെ​യ്ത​ത് പൃ​ഥ്വി​രാ​ജ് ആ​യി​രു​ന്നു. ജാ​ക്ക് ആ​ൻ​ഡ് ജി​ൽ ത​മി​ഴി​ലും റി​ലീ​സ് ചെ​യ്യും. ത​മി​ഴി​ൽ യോ​ഗി​ബാ​ബു ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും.

നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, അ​ജു വ​ർ​ഗീ​സ് , ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രാ​ണ് ജാ​ക്ക് ആ​ൻ​ഡ് ജി​ല്ലി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് സ​ന്തോ​ഷ് ശി​വ​ൻ ത​ന്നെ​യാ​ണ്.

ദു​ബാ​യ് ആ​സ്ഥാ​ന​മാ​യ ലെ​ൻ​സ്മാ​ൻ സ്റ്റു​ഡി​യോ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന ജാ​ക്ക് ആ​ൻ​ഡ് ജി​ൽ ഒ​രു ത്രി​ല്ല​ർ സ്വ​ഭാ​വ​മു​ള്ള എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. സം​ഗീ​തം ഗോ​പീ​സു​ന്ദ​ർ.

Related posts

Leave a Comment