മ​ദ്യ​പി​ച്ചെ​ത്തി​യ പന്ത്രണ്ടുകാ​ര​ൻ പാ​ല​ത്തി​ൽ​നി​ന്നും താ​ഴെ വീ​ണു; മ​റ്റൊ​രു കൗ​മാ​ര​ക്കാ​ര​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

മ​റ​യൂ​ർ: മ​ദ്യ​പി​ച്ചെ​ത്തി​യ കൗ​മാ​ര​ക്കാ​ര​ൻ പാ​ല​ത്തി​ൽ​നി​ന്നും താ​ഴെ​വീ​ണു. സ​മീ​പ​വാ​സി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു കൗ​മാ​ര​ക്കാ​ര​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ൽ​ക്ക​ട​വ് ദെ​ണ്ഡു​കൊ​ന്പ് പാ​ല​ത്തി​ൽ​നി​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ഗോ​ത്ര​വ​ർ​ഗ കോ​ള​നി​യി​ലെ കൗ​മാ​ര​ക്കാ​ര​ൻ വീ​ണ​ത്.

മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ നാ​ട്ടു​കാ​രേ​യും വ​ഴി​യാ​ത്രി​ക​രേ​യും അ​സ​ഭ്യം പ​റ​ഞ്ഞെ​ത്തി​യ ര​ണ്ടു​പേ​രും കൈ​വ​രി​ക​ളി​ല്ലാ​ത്ത പാ​ല​ത്തി​ൽ ക​യ​റി നി​യ​ന്ത്ര​ണം​വി​ട്ട് ഒ​രാ​ൾ വെ​ള്ള​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി കൗ​മാ​ര​ക്കാ​ര​നെ കു​ടി​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചു.

Related posts