വൈ​ദ്യപ​രി​ശോ​ധ​ന​യ്‍ക്ക് ആശുപത്രിയിലെ ത്തിച്ച പ്രതി ഡോ​ക്ട​റു​ടെ മു​ഖ​ത്ത​ടി​ച്ചു; തന്നെ പരിശോധിക്കുന്നതിടെ മറ്റൊരാളെ പരിശോ ധിച്ചതിൽ പ്രകോപിതനായാണ് അടിച്ചത്

mardanam-doctorകോ​ത​മം​ഗ​ലം: വൈ​ദ്യപ​രി​ശോ​ധ​ന​യ്ക്കായി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ക​ഞ്ചാ​വ് കേ​സ് പ്ര​തി ഡോ​ക്ട​റു​ടെ മു​ഖ​ത്ത​ടി​ച്ചു.​ തൃ​ക്കാ​രി​യൂ​ർ ക​ക്കാ​ട്ടു​കു​ടി രാ​ജു (62)​ ആ​ണു കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​എ​ൻ​ടി​ സ​ർ​ജ​ൻ ഡോ.​ അ​നൂ​പ് ബാ​ബു​വി​ന്‍റെ മു​ഖ​ത്ത​ടി​ച്ച​ത്.​ കോ​ത​മം​ഗ​ലം കോ​ട​തി റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ പ്ര​തി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കായി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​യിരുന്നു സം​ഭ​വം.​

അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ.​ അ​നൂ​പാ​യി​രു​ന്നു പ്ര​തി​യെ പ​രി​ശോ​ധി​ച്ച​ത്. ​ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ കാ​ലി​ലെ മു​റി​വ് പ​രി​ശോ​ധി​ക്കാ​ൻ പ്ര​തി ഡോ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കാ​മെ​ന്നു പ​റ​യു​ക​യും ചെ​യ്തു.​

എ​ന്നാ​ൽ  മു​റി​വ് പ​രി​ശോ​ധി​ക്കാ​തെ ഡോ​ക്ട​ർ മ​റ്റു പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്ന​തി​ൽ പ്ര​കോ​പി​ത​നാ​യി ബ​ഹ​ളം കൂ​ട്ടി​യ പ്ര​തി ഡോക്ടറുടെ മു​ഖ​ത്തു ശ​ക്തി​യാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു.​ പ്ര​തി​ക്കൊ​പ്പം വ​ന്ന പോ​ലീസു​കാ​ർ തൊ​ട്ട​ടു​ത്തുത​ന്നെ നി​ൽ​ക്കു​ന്പോഴായിരുന്നു അ​പ്ര​തീ​ക്ഷി​ത ആക്രമണം.     ഉ​ട​ൻ പോ​ലീ​സു​കാ​ർ പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി വി​ല​ങ്ങുവ​ച്ചു.

വിവരമറിഞ്ഞ് എ​സ്ഐ സി.​വി.​ ലൈ​ജു​മോ​നും കൂ​ടു​ത​ൽ പോ​ലീ​സു​കാ​രും സ്ഥ​ല​ത്തെ​ത്തി.​ ന​ഗ​ര​സ​ഭാ​ അധി​കൃ​ത​രെ​ത്തി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും മ​റ്റു ഡോ​ക്ട​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.​ സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​ക​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​   ഡോ​ക്ട​റെ മ​ർ​ദി​ച്ച​തി​നും ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പ്ര തിക്കെതി​രേ  പോ​ലീ​സ് കേ​സെ​ടു​ത്തു.​      ഡോ​ക്ട​റെ മ​ർ​ദി​ച്ച കേ​സി​ൽ ഇയാളെ  ഇ​ന്നു വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

Related posts