ഏ​റ്റു​മാ​നൂരിൽ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം; മൂ​ന്നം​ഗ കു​ടും​ബ​ത്തി​നു നേ​രേ  വടിവാൾ ആക്രണം; പരിക്കേറ്റവർ മെഡിക്കൽ കോളജിൽ ചികിത്സയിൽ


ഏ​റ്റു​മാ​നൂ​ർ : കാ​ർ പാ​ർ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്കത്തെ​ത്തു​ട​ർ​ന്ന് സ്ത്രീ ​അ​ട​ക്കം മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന് നേ​രേ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണം.

ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മണ​ത്തി​ൽ അ​ച്ഛ​നും അ​മ്മ​യ്ക്കും മ​ക​നു​മാ​ണ് പ​രിക്കേ​റ്റ​ത്. പേ​രൂ​ർ എം​എ​ച്ച്സി കോ​ള​നി​യി​ൽ രാ​ജ​ൻ( 55 ) ഭാ​ര്യ കു​ഞ്ഞ​മ്മ ( 50 ), മ​ക​ൻ അ​നൂ​പ് ( 33)എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.45ന് ​പേ​രൂ​ർ എം​എ​ച്ച്എ​സി കോ​ള​നി​യി​ലാ​ണ് ഒ​രു കു​ടും​ബ​ത്തെ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘം ആ​ക്ര​മി​ച്ച​ത്. വ​ഴി ത​ട​ഞ്ഞു നി​ന്ന യു​വാ​ക്ക​ളോ​ട് കാർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് അ​നൂ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പ​ത്തം​ഗ സം​ഘം അ​നൂ​പ് വീ​ട്ടി​ലേ​ക്കു ക​യ​റു​ന്ന സ​മ​യം ഓ​ടി വ​ന്ന് മ​ർ​ദി​ക്കു​ക​യു വെ​ട്ടി പ​രിക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.​

ശ​ബ്ദം കേ​ട്ട് രാ​ജ​നും കു​ഞ്ഞ​മ്മ​യും വീ​ടി​നു പു​റ​ത്തേ​യ്ക്കു എ​ത്തി​യ​പ്പോ​ൾ ഇ​രു​വ​രെ​യും സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

അ​നൂ​പി​ന്‍റെ ത​ല​യ്ക്കും കു​ഞ്ഞ​മ്മ​യു​ടെ കൈ​യ്ക്കും വെ​ട്ടേ​റ്റു. രാ​ജ​ന്‍റെ കാ​ലി​നു പ​രിക്കേ​റ്റു. പ​രിക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​ഞ്ഞു ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് രാ​ജ​ൻ പോലീ​സിന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment